Moto G100 അവതരിപ്പിച്ചു; ഇന്ത്യയിൽ എന്നെത്തും? സവിശേഷതകൾ എന്തൊക്കെ?
എഫ്എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് 6.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഒരുക്കിയിട്ടുണ്ട്
New Delhi: മോട്ടോറോളയുടെ (Motorola) ഏറ്റവും പുതിയ ഫോണായ മോട്ടോ ജി 100 അവതരിപ്പിച്ചു. മോട്ടോ ജി സീരിസിൽ മിഡ് റേഞ്ച് ഫോണായി ആണ് മോട്ടോ ജി 100 എത്തുന്നത്. മോട്ടറോള എഡ്ജ് എസിന്റെ റീബ്രാൻഡ് ചെയ്‌ത വേർഷനാണ് മോട്ടോ ജി 100. മോട്ടറോള എഡ്ജ് എസ് ഈ വർഷം ചൈനീസ് വിപണിയിൽ എത്തിച്ചിരുന്നു. ഇപ്പോൾ മോട്ടോ ജി 100 യൂറോപ്പ്യൻ ലാറ്റിൻ അമേരിക്കൻ വിപണിയിലാണ് എത്തിച്ചിരിക്കുന്നത്.
അമേരിക്കൻ ഫോൺ കമ്പനിയായ മോട്ടറോള മോട്ടോ ജി (Moto G) 100 ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. മോട്ടോ ജി 100 ഫോണുകളുടെ വില ആരംഭിക്കുന്നത് 499.99 യൂറോയിലാണ്. അതായിത് ഏകദേശം 42,700 രൂപ. ഇപ്പോൾ മൂന്ന് നിറങ്ങളിലായി ആണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇറിഡിസന്റ സ്കൈ, ഇറിഡിസന്റ ഓഷ്യൻ, സ്ലേറ്റ് ഗ്രേ എന്നീ നിറങ്ങളിലാണ് ഫോൺ ഇപ്പോൾ ലഭ്യമായിട്ടുള്ളത്.
മോട്ടോ ജി സീരിസിലെ മറ്റ് ഫോണുകൾക്ക് സമാനമായ സവിശേഷതകളാണ് ജി 100നും ഉള്ളത്. എഫ്എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് 6.7 ഇഞ്ച് ഡിസ്‌പ്ലേയാണ് (Display) ഫോണിനുള്ളത്. ഐപിഎസ് എൽസിഡി പാനലാണ് ഡിസ്‌പ്ലേയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇത് കൂടാതെ ഡിസ്പ്ലേ എച്ച്ഡിആർ10 സെർട്ടിഫൈഡ് കൂടിയാണ്. ഡ്യൂവൽ സെൽഫി ക്യാമറ സെറ്റപ്പാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.
ALSO READ: Xiaomi Redmi Note 10 Pro ഇനി മാർച്ച് 24 വില്പനയ്‌ക്കെത്തും; അറിയേണ്ടതെല്ലാം
എഫ്എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് 6.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 8ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് (Storage) ഫോണിന് ഉള്ളത്. ക്വാഡ് റെയർ കാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറും 16 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 2 മെഗാപിക്സൽ ഫിക്സഡ് ഫോക്കസ് ഡെപ്ത് സെൻസർ, പിന്നെ ടിഓഎഫ് സെൻസറും ക്രമീകരിച്ചിട്ടുണ്ട്. 20 W ഫാസ്റ്റ് ചാർജിങോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.