Entertrainer of The Year : 5000 mAh ബാറ്ററി 6.5 Inch Display വിലയോ വെറും 7000 രൂപ മാത്രം : Samsung Galaxy MO2

Samsung Galaxy MO2 ന്റെ പ്രത്യേകതകൾ ഒറ്റ വാക്കിൽ  എന്താണെന്ന് പറ‍ഞ്ഞാൽ വെറും 7000 രൂപയ്ക്ക് ലഭിക്കുന്നത് മറ്റ് സ്മാർട്ട്ഫോണുകൾ നൽകുന്ന അതെ ഫീച്ചറുകൾ.

Written by - Zee Malayalam News Desk | Last Updated : Feb 22, 2021, 01:37 PM IST
  • ​Samsung Galaxy MO2- ഇനി തടസ്സമില്ല
  • ഓരോ നിമഷവും പകർത്തു ​Samsung Galaxy MO2 വിലൂടെ
  • Samsung Galaxy MO2 ൽ ലഭിക്കുന്ന ബാക്കി ഫീച്ചേർസ്
  • ഇത്രയും ഫീച്ചറുകളുള്ള MO2 വിന്റെ വിലയോ?
Entertrainer of The Year : 5000 mAh  ബാറ്ററി 6.5 Inch Display വിലയോ വെറും 7000 രൂപ മാത്രം : Samsung Galaxy MO2

New Delhi : നമ്മൾ എപ്പോഴും ഒരു ഫോൺ വാങ്ങുന്നതിന് പല ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. അതിന്റെ ഫീച്ചർ, ബ്രാൻഡ്, വില അങ്ങനെയെല്ലാം. പ്രത്യേകിച്ച് ഇന്ത്യൻ വിപണയിൽ മൊബൈൽ ഫോണിന് കൂടുതൽ പേരും പരിഗണന നൽകുന്നത് ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച ഫീച്ചറുകൾ ലഭിക്കുന്ന ഒരു ഫോണിനാണ്. ഇതാ അങ്ങനെയൊരു ഫോണാണ് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് അതും ബ്രാൻഡഡുമായി Samsung Galaxy MO2. ഒറ്റ വാക്കിൽ MO2ന്റെ പ്രത്യേകതകൾ എന്താണെന്ന് പറ‍ഞ്ഞാൽ വെറും 7000 രൂപയ്ക്ക് ലഭിക്കുന്നത് മറ്റ് സ്മാർട്ട്ഫോണുകൾ നൽകുന്ന അതെ ഫീച്ചറുകൾ.

​Samsung Galaxy MO2- ഇനി തടസ്സമില്ല

ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും കൂടുതൽ ഫീച്ചറുകൾ നൽകുന്ന ഒരു സ്മാർട്ട് ഫോണാണ് Samsung Galaxy MO2. 2020ൽ സാംസങ് അവതരിപ്പിച്ച Galaxy MO1 ന്റെ ഏറ്റവും പുതിയ പതിപ്പാണ് എംഒ2. 6.5 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി വി-ഡിസ്പ്ലെയും 720*1600 പിക്സൽ റെസലൂഷനും സ്ക്രീനാണ് സാംസങ് എംഒടുവിലൂടെ നൽകുന്നത്. എംഒടു നൽകുന്ന ഫീച്ചറുകൾ തടസിമില്ലാതെ ആസ്വദിക്കാനായി 5000 എംഎഎച്ച് ബാറ്ററി ബാക്ക്അപ്പാണ് സാംസങ് വിഭാവനം ചെയ്തിരിക്കുന്നത്. 

ALSO READ: Samsung’s Galaxy M02: 7000 രൂപക്കൊരു കിടിലൻ Budget സ്മാർട്ട് ഫോൺ, Budget Smartphoneകളിലേക്ക് സംസങ്ങിന്റെ തിരിച്ചു വരവ്

ഓരോ നിമഷവും പകർത്തു ​Samsung Galaxy MO2 വിലൂടെ

ഏറ്റവും മികച്ച ഫോട്ടോകളാണ് നമ്മുടെ ഓർമകളെ ഏറ്റവും കൂടുതൽ മനോഹരമാക്കുന്നത്. ആ ഓർമകൾ എപ്പോഴും ക്വോളിറ്റിയിൽ നമ്മുടെ ഉള്ളിൽ നിലനിൽക്കുന്നമെങ്കിൽ നല്ല ക്യാമറയിൽ എടുത്ത നല്ല ചിത്രങ്ങളുമാണ് വേണ്ടത്.  13 MP പ്രൈമറി സെൻസറും 2 MPമാക്രോ സെൻസറും ആണ് റിയർ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുക. കുറഞ്ഞ വെളിച്ചത്തിൽ പോലും മികച്ച ചിത്രങ്ങൾ നിങ്ങൾക്ക് പകർത്താം.എഫ് / 2.0 ലെൻസുള്ള 5 എംപി ക്യാമറ സെൻസറാണ്  മുൻവശത്ത്.  സെൽഫികൾ(Selfi) നിങ്ങളെ കൂടുതൽ സൗന്ദര്യമുള്ളവരാക്കും

Samsung Galaxy MO2 ൽ ലഭിക്കുന്ന ബാക്കി ഫീച്ചേർസ്

ഏറ്റവും പുതിയ യുഐ സിസ്റ്റവുമായ ആൻഡ്രോയിഡ് 10ലാണ്  സാംസങ് ​ഗാലക്സി എംഒട പ്രവർത്തിക്കുന്നത് ഒപ്പം ഡ്യവൽ സിം സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നത്. ​ഗെയിമിങിനും മറ്റും വലിയ രീതിയിൽ സഹായിക്കുന്നതിനായി മൂന്ന് ജി.ബി റാമിൽ മീഡിയ ടെക്കിന്റെ 6739  ശ്രേണിയിലുള്ള പ്രോസസ്സർ ഫോണിനെ ഏറ്റവും വേ​ഗതയേറിയതാക്കുന്നു. ഏറ്റവും സ്മൂത്തായ ഡിസൈനാണ് എംഒടുവിനുള്ളത്. കൂടാതെ കറുപ്പ്, നീല, ​ഗ്രെ ചുവപ്പ് എന്നീ നാല് നിറങ്ങളും ഫോൺ ലഭ്യമാണ്.

ALSO READ:"Samsung Galaxy A സീരീസ് ഉടൻ ഇന്ത്യയിലെത്തും; Samsung Galaxy A72, A52 ഫോണുകളെ പറ്റി അറിയേണ്ടതെല്ലാം

ഇത്രയും ഫീച്ചറുകളുള്ള MO2 വിന്റെ വിലയോ?

മുകളിൽ പറഞ്ഞിരിക്കുന്ന ഫീച്ചറുകൾ വെറും 6999 രൂപയ്ക്കും (2ജിബി+32 ജിബി) 7499 രൂപയ്ക്കുമാണ് (3ജിബി + 32 ജിബി) ലഭിക്കുന്നത്. ആമസോണിലൂടെയും സാംസങിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെയുമാണ് ​ഗാലക്സി എംഒടു വിൽക്കുന്നത്. ഒപ്പം രാജ്യത്തെ പ്രമുഖമായ ഓഫ്ലൈൻ ഷോറുമുകൾ വഴിയും ആപ്ലിക്കേഷൻ ഫോൺ ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News