Moto G14: വിപണി കീഴടക്കാൻ ഒരുങ്ങി Moto G14; അറിയാം ഫീച്ചേർസും മറ്റ് പ്രത്യേകതകളും
Moto G14 To Be Launched On August 1: . പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP52 റേറ്റിംഗോടെയാണ് ഇത് വരുന്നത്.
ന്യൂഡെൽഹി: അമേരിക്കൻ ടെക്‌നോളജി ഭീമനായ മോട്ടറോള തങ്ങളുടെ മോട്ടോജി14 സ്‌മാർട്ട്‌ഫോൺ ആഗസ്റ്റ് ഒന്നിന് ഉപയോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ലോഞ്ചിംഗിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ കമ്പനി തങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ അവതരിപ്പിച്ചിരുന്നു. അതിലൂടെ Moto G14 ഉപയോക്താക്കളെ പരിചയപ്പെടുത്തുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.
Moto G14ന്റെ സൂപ്പർ പ്രീമിയം അക്രിലിക് ഗ്ലാസ് ഡിസൈൻ 7.99 എംഎം മെലിഞ്ഞതും 177 ഗ്രാം ഭാരവും മാത്രം ഉള്ളു എന്നത് ഇതിന്റെ ഏറ്റവും വലിയ സവിഷേശതയാണ്. ഇത് ഓഗസ്റ്റ് 1-നാണ് ലോഞ്ച് ചെയ്യുന്നത്. @flipkart, http://motorola.in , കൂടാതെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ് ”, എന്നാണ് മോട്ടറോള ഇന്ത്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിലെ ഉപഭോക്താക്കൾക്ക് സ്റ്റീൽ ഗ്രേ, സ്‌കൈ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ സ്മാർട്ട്‌ഫോൺ ലഭ്യമാണെന്നാണ് ലഭിക്കുന്ന വിവരം.
ALSO READ: ഇന്ത്യക്കാർ മൊബൈല്‍ ഫോണുകളിൽ ഏറ്റവും കൂടുതൽ തിരയുന്നത് എന്താണ്?
Moto G14 ന്റെ സവിശേഷതകൾ ഇവയൊക്കെയാണ്
1. മോട്ടോ ജി14 ആൻഡ്രോയിഡ് 13ൽ പ്രവർത്തിക്കും
2. സ്മാർട്ട്‌ഫോണിന് ആൻഡ്രോയിഡ് 14-ലേക്ക് ഉറപ്പായ അപ്‌ഗ്രേഡും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും ലഭിക്കുമെന്ന് മോട്ടറോള സ്ഥിരീകരിച്ചു.
3. 6.5-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേ, കേന്ദ്രീകൃതമായി സ്ഥാപിച്ചിരിക്കുന്ന ഹോൾ-പഞ്ച് കട്ട്‌ഔട്ടിനൊപ്പമാണ് വരുന്നത്.
4. ഇത് Unisoc T616 SoC-ൽ പ്രവർത്തിക്കും, ഒപ്പം 4GB റാമും 128GB ഓൺബോർഡ് സ്റ്റോറേജും ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.
5. ഒരു പ്രത്യേക സ്ലോട്ടിലൂടെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഓൺബോർഡ് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാം.
6. ഒപ്റ്റിക്‌സിനായി, മോട്ടോ G14-ന് 50-മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്.
7. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP52 റേറ്റിംഗോടെയാണ് ഇത് വരുന്നത്.
8. 20W ടർബോപവർ ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇത് നൽകുന്നത്.
9. ഒരു തവണ ചാർജ് ചെയ്യുന്നതിലൂടെ 34 മണിക്കൂർ സംസാര സമയവും 94 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് സമയവും 16 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സമയവും ബാറ്ററി നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.
10. ഡോൾബി അറ്റ്‌മോസ് സൗണ്ട് ടെക്‌നോളജിയുള്ള സ്റ്റീരിയോ സ്പീക്കറുകൾ ഉൾപ്പെടുത്തുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ALSO READ: റിലയൻസിൻറെ ജിയോ ബുക്ക് ഉടൻ ലോഞ്ച് ചെയ്യും, ഏറ്റവും ബജറ്റ് ഫ്രണ്ട്ലി
അതേസമയം മോട്ടോ ജി13 വില കുറച്ചിട്ടുണ്ട്. ഫ്ലിപ്കാർട്ടിൽ മോട്ടോ ജി 13 ന്റെ വില 4,000 രൂപയാണ് കുറച്ചിരിക്കുന്നത്. മുൻ വില 13,999 രൂപയായിരുന്നു. അതിനുപകരം ഇപ്പോൾ 9,999 രൂപയ്ക്കാണ് സ്മാർട്ട്ഫോൺ വിൽക്കുന്നത്. ആക്സിസ് ബാങ്ക് കാർഡ് ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കുമെന്നതും പ്രത്യേകതയാണ്.
മോട്ടോ ജി13ന്റെ സവിശേഷതകൾ
1. Moto G13 ന് 4GB റാമും 128 GB റോമും ഉള്ള സ്റ്റോറേജ് 1TB വരെ വർദ്ധിപ്പിക്കാം.
2. 16.51 സെന്റീമീറ്റർ HD+ ഡിസ്പ്ലേയാണ് ഇതിനുള്ളത്.
3. 50എംപി + 2എംപി + 2എംപി പ്രൈമറി ക്യാമറ സംവിധാനവും 8 എംപി മുൻ ക്യാമറയും ഇതിനുണ്ട്.
4. 5000 എംഎഎച്ച് ബാറ്ററിയും ഹീലിയോ ജി85 പ്രൊസസറാണ് കരുത്ത് പകരുന്നത്.
5. ഹാൻഡ്‌സെറ്റിന് ഒരു വർഷവും ആക്‌സസറികൾക്ക് ആറ് മാസവും വാറന്റിയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...