Mobile Phone: ഇന്ത്യക്കാർ മൊബൈല്‍ ഫോണുകളിൽ ഏറ്റവും കൂടുതൽ തിരയുന്നത് എന്താണ്?

Mobile Phone Use: മൊബൈല്‍ ഉപയോഗം സംബന്ധിച്ച് അടുത്തിടെ ഒരു ഗവേഷണ റിപ്പോർട്ട് പുറത്തുവന്നു, അതിൽ ഇന്ത്യക്കാർ അവരുടെ സ്മാർട്ട്ഫോണുകള്‍ ഏതാവശ്യത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത് എന്ന് വിശദമാക്കുന്നു.   

Written by - Zee Malayalam News Desk | Last Updated : Jul 30, 2023, 06:41 PM IST
  • മൊബൈല്‍ ഉപയോഗം സംബന്ധിച്ച് അടുത്തിടെ ഒരു ഗവേഷണ റിപ്പോർട്ട് പുറത്തുവന്നു, അതിൽ ഇന്ത്യക്കാർ അവരുടെ സ്മാർട്ട്ഫോണുകള്‍ ഏതാവശ്യത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത് എന്ന് വിശദമാക്കുന്നു.
Mobile Phone: ഇന്ത്യക്കാർ മൊബൈല്‍ ഫോണുകളിൽ ഏറ്റവും കൂടുതൽ തിരയുന്നത് എന്താണ്?

Mobile Phone Use: ഇന്ന് സ്മാർട്ട്ഫോണുകൾ നമ്മുടെ ജീവിതത്തിന്‍റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. സെർച്ച് ചെയ്യുക, സോഷ്യൽ മീഡിയ സന്ദർശിക്കുക, ഗെയിം കളിക്കുക, വീഡിയോകൾ കാണുക തുടങ്ങി നിരവധി കാര്യങ്ങൾ നമ്മൾ ഫോണുകൾ ഉപയോഗിച്ച് ദിവസവും ചെയ്യുന്നു. 

Also Read:  Love Horoscope July 31 - August 6: പ്രണയത്തിൽ മുങ്ങിയ യാത്ര, പങ്കാളിയ്ക്കൊപ്പം നിങ്ങളുടെ ഈ ആഴ്ച എങ്ങിനെ?
 

ആളുകള്‍ സ്‌മാർട്ട്‌ഫോണുകൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് നമുക്കറിയാം. മൊബൈല്‍ ഉപയോഗം സംബന്ധിച്ച് അടുത്തിടെ ഒരു ഗവേഷണ റിപ്പോർട്ട് പുറത്തുവന്നു, അതിൽ ഇന്ത്യക്കാർ അവരുടെ സ്മാർട്ട്ഫോണുകള്‍ ഏതാവശ്യത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത് എന്ന് വിശദമാക്കുന്നു. 

Also Read:  PM Kisan 14th instalment: പിഎം കിസാന്‍ 14-ാം ഗഡു ലഭിച്ചുവോ? എങ്ങിനെ അറിയാം? 
 
യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാൻ 

എന്നാൽ. ആളുകള്‍ കൂടുതലായും യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാൻ ഉപയോഗിക്കുന്നു. ഒരു റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 86% ആളുകൾ അവരുടെ സ്മാർട്ട്ഫോണുകൾ വഴി യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നു. ഇത് വളരെ സൗകര്യപ്രദമായ ഒരു രീതിയാണ്, ഇത് സമയവും  ലാഭിക്കുന്നു.

മൊബൈല്‍ ഫോണ്‍ വഴി ഷോപ്പിംഗ്‌ 

റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 80.8% ആളുകൾ അവരുടെ സ്മാർട്ട്‌ഫോണുകളിൽ നിന്നാണ് ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നത്. കൂടാതെ, ഏകദേശം 61.8% ആളുകൾ അവരുടെ സ്മാർട്ട്ഫോണുകളിൽ നിന്ന് അവശ്യ സാധനങ്ങൾ ഓർഡർ ചെയ്യുന്നു. ഏകദേശം 66.2% ആളുകൾ അവരുടെ സ്മാർട്ട്ഫോണുകളിൽ നിന്ന് ഓൺലൈൻ സേവനം ബുക്ക് ചെയ്യുന്നു. ഏകദേശം 73.2% ആളുകൾ അവരുടെ സ്മാർട്ട്ഫോണുകളിൽ നിന്ന് പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യുന്നു. ഏകദേശം 58.3% ആളുകൾ അവരുടെ സ്മാർട്ട്‌ഫോണുകളിൽ നിന്ന് ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നു.

സ്ത്രീകളോ പുരുഷന്മാരോ... ആരാണ് മൊബൈല്‍ ഫോണ്‍ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്? 

ഇന്ത്യയിൽ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളേക്കാൾ കൂടുതലാണ്. ഏകദേശം 62% പുരുഷന്മാർക്ക് സ്മാർട്ട്ഫോൺ ഉണ്ട്, അതേസമയം 38% സ്ത്രീകൾക്ക് മാത്രമേ സ്മാർട്ട്ഫോൺ ഉള്ളൂ. സ്‌മാർട്ട്‌ഫോണുകളുടെ ഉപയോഗത്തിൽ നഗരവാസികൾക്കും ഗ്രാമവാസികൾക്കും ഇടയിലും വ്യത്യാസമുണ്ട്. നഗരവാസികളിൽ 58% പേർ സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുമ്പോള്‍ ഗ്രാമീണരിൽ 41% പേർ മാത്രമാണ് സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News