Moto G22 : കിടിലം ഫീച്ചറുകളുമായി മോട്ടോ ജി22 എത്തി; അറിയേണ്ടതെല്ലാം
4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിൽ എത്തുന്ന ഫോണിന്റെ വില 10,999 രൂപയാണ്.
Bengluru : മോട്ടോ ജി22 ഫോണുകൾ ഇന്ടയിൽ അവതരിപ്പിച്ചു. കഴിഞ്ഞ് മാസം യൂറോപ്യൻ വിപണിയിലെത്തിയ ഫോണുകളാണ് ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 37 മണിക്കൂറുകൾ വരെ ചാർജ് നിൽക്കുന്ന ബാറ്ററിയും കുറഞ്ഞ വിലയുമാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ. കൂടാതെ ഫോണിന് ക്വാഡ് ക്യാമറ സെറ്റപ്പും, 90 Hz റിഫ്രഷ് റേറ്റും ഉണ്ട്.
മോട്ടോ ജി22 ന്റെ വില
മോട്ടോ ജി22 ഫോണുകൾ ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിൽ എത്തുന്ന ഫോണിന്റെ വില 10,999 രൂപയാണ്. ഫോൺ ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് എത്തുന്നത്. കോസ്മിക് ബ്ലാക്ക്, ഐസ്ബർഗ് ബ്ലൂ, മിന്റ് ഗ്രീൻ എന്നീ നിറങ്ങളിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഏപ്രിൽ 13 മുതൽ ഫോൺ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്പ്ക്കാർട്ടിൽ ലഭിക്കും.
മോട്ടോ ജി22 ന്റെ സവിശേഷതകൾ
ആൻഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് മോട്ടോ ജി22 പ്രവർത്തിക്കുന്നത്. ഡ്യൂവൽ സിം സപ്പോർട്ടഡ് കൂടി എത്തുന്ന ഫോണിന് 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ടിപ്പൽയാൻ ഉള്ളത്. 720×1,600 പിക്സെൽ റെസൊല്യൂഷനോട് കൂടി എത്തുന്ന ഫോണിന്റെ റിഫ്രഷ് റേറ്റ് 120hz ആണ്.
ഫോണിൽ ഒക്ടാകോർ മീഡിയടെക് ഹീലിയോ G37 പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ക്വാഡ് റെയ്ഡ് ക്യാമറ സെറ്റപ്പാണ് ഫോണിൽഒരുക്കിയിരിക്കുന്നത് . 50MP പ്രൈമറി ക്യാമറ, 8MP അൾട്രാ വൈഡ് ഷൂട്ടർ, 2MP ഡെപ്ത് സെൻസർ, 2MP മാക്രോ ഷൂട്ടർ എന്നിവയാണ് ഫോണിൽ ഒരുക്കിയിരിക്കുന്ന ക്യാമറകൾ. 5000 mAh ബാറ്ററിയാണ് ഫോണിൽ ഉള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.