ഒരു കിടിലൻ ഫോൺ വാങ്ങിക്കാൻ നോക്കിയിരിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. മോട്ടോറോള ഒരു ഗംഭീരം മോഡൽ ലോഞ്ച് ചെയ്ത് കഴിഞ്ഞു. 50 മെഗാപിക്സൽ ക്യാമറയും 15000 രൂപക്കുള്ളിൽ വിലയും കൂടി ആവുമ്പോൾ ബജറ്റ് ഫ്രണ്ട്ലി എന്ന് തന്നെ പറയാം പുതിയ മോട്ടോ ജി 31-നെ.


COMMERCIAL BREAK
SCROLL TO CONTINUE READING

MediaTek Helio G85 SoC പ്രോസസ്സറിൽ പ്രവർത്തിക്കുന്ന ഫോണിന് 20 വാട്ടിൻറെ ടർബോ ചാർജറാണുള്ളത്. 6.4 ആമോലെഡ് ഡിസ്പ്ലെ ഫോണിനെ ആകർഷകമാക്കുന്നു.


Also Read: Vodafone Idea hike: എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് വോഡഫോൺ ഐഡിയ



Moto G31: Price in India, sale date


4GB,6GB റാം വേരിയൻറുകളിൽ ഫോൺ ലഭ്യമാണ്. 12,999 രൂപ മുതലാണ് ഫോണിൻറെ ഇന്ത്യൻ വിപണി വില ആരംഭിക്കുന്നത്. 4GB വേരിയൻറിന് 64 GBയും, 6GB വേരിയൻറിന് 128 ജി.ബിയുമാണ് സ്റ്റോറേജ്. കൂടാതെ മൈക്രോ എസ്.ഡി സ്ലോട്ട് 1 ടി.ബി വരെ എക്സ്പാൻഡ് ചെയ്യാം.


Also ReadMobile Tariff Hike : എയർടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ വർധിപ്പിച്ച നിരക്ക് ഇന്ന് മുതൽ; അറിയാം പുതിയ താരിഫ് നിരക്കുകൾ


ഡ്യുവൽ ക്യാപ്ച്യുർ,പോർട്രൈറ്റ്,ലൈവ് ഫിൽറ്റർ, സ്പോട്ട് കളർ, നൈറ്റ് വിഷൻ, എആർ സ്റ്റിക്കേഴ്സ് പ്രോമോഡ് എന്നിവ അടക്കമുള്ള ക്യമറയാണ് ഫോണിനുള്ളത്. 13MPയാണ് ഫോണിൻറെ ഫ്രണ്ട് ക്യാമറ.


ALSO READ:  Airtel ഉപഭോക്താക്കൾക്ക് ഞെട്ടിക്കുന്ന വാർത്ത, പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചു


36 മണിക്കൂർ ദൈർഘ്യം ലഭിക്കുന്ന 5,000 എം.എച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.4G LTE സപ്പോർട്ടടാണ് ഫോൺ. ബേബി ബ്ലൂ,മെറ്റൊറൈറ്റ് ഗ്രേ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാവുന്നത്. ഡിസംബർ ആറ് മുതൽ ഫ്ലിപ്പ്കാർട്ട് വഴിയായിരിക്കും ഫോണിൻറെ വിൽപ്പന.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.