മോട്ടോറോളയുടെ പുതിയ ബജറ്റ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. മോട്ടോറോള മോട്ടോ ജി 32 ഫോണുകളാണ് ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 12 സോഫ്റ്റ്വെയറോട് കൂടിയാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന് 4ജി കണക്ടിവിറ്റിയാണുള്ളത്. വളരെ മികച്ച ക്യാമറയും, സ്ക്രീൻ ഡിസ്പ്ലേയുമാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ. കൂടാതെ ഫോണിന് ഉടൻ തന്നെ  ആൻഡ്രോയിഡ് 13 അപ്ഡേറ്റ് ലഭിക്കുമെന്നും മോട്ടറോള അറിയിച്ചിട്ടുണ്ട്. കൂടാതെ 3 വർഷത്തെ സെക്യുരിറ്റി അപ്‌ഡേറ്റുകളും മോട്ടറോള ഉറപ്പ് നൽകിയിട്ടുണ്ട്. ഫോണിന് ഐപി 52 റേറ്റിങ്ങുള്ള വാട്ടർ സ്പ്ലാഷ്, ഡസ്റ്റ് റെസിസ്റ്റൻസ് ഫോണിൽ ക്രമീകരിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോൺ ആകെ ഒരു വേരിയന്റിലാണ്  എത്തുന്നത്. 4 ജിബി റാം, 64 ജിബി ഇന്റർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന്റെ വില 12,999 രൂപയാണ്. കൂടാതെ നിരവധി ഓഫറുകളും ഫോണിന് ഇപ്പോൾ നൽകുന്നുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 1,250 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. അതായിത് ഫോൺ 11,749 രൂപയ്ക്ക് ലഭിക്കും. വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളാണ് ഫോണിന്റെ പ്രധാന ആകർഷണം.


ALSO READ: OnePlus 10T 5G : വൺ പ്ലസ് 10 ടി ഫോണുകൾ വിപണിയിൽ എത്തുന്നു; വില, ഓഫറുകൾ തുടങ്ങി അറിയേണ്ടതെല്ലാം


മോട്ടോ ജി 32 ഫോണുകളുടെ സവിശേഷത


മികച്ച ഡിസ്പ്ലേ ക്വാളിറ്റിയോട് കൂടിയാണ് ഫോൺ എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 12 സോഫ്റ്റ്‌വെയറോട് കൂടിയാണ് ഫോൺ എത്തിയിരിക്കുന്നത്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും, 20:9 ആസ്പെക്ട് റേഷിയോയുമാണ് ഫോണിന് ഉള്ളത്. ഫോണിന്റെ പ്രൊസസ്സർ ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 ആണ്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 50-മെഗാപിക്സൽ പ്രധാന സെൻസർ, 8-മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, 2-മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഫോണിന്റെ ക്യാമറകൾ.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ