OnePlus 10T 5G : വൺ പ്ലസ് 10 ടി ഫോണുകൾ വിപണിയിൽ എത്തുന്നു; വില, ഓഫറുകൾ തുടങ്ങി അറിയേണ്ടതെല്ലാം

6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. . ഫോണിന് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Aug 7, 2022, 01:29 PM IST
  • ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസ്സർ. 16 ജിബി LPDDR5 റാം, 150 വാട്ട്സ് സൂപ്പർവോക് ചാർജിങ്, 50 മെഗാപിക്സൽ ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
  • ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ വഴി ഫോൺ വാങ്ങുന്നവർക്ക് 5000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.
  • 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. . ഫോണിന് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണുള്ളത്.
OnePlus 10T 5G : വൺ പ്ലസ് 10 ടി ഫോണുകൾ വിപണിയിൽ എത്തുന്നു; വില, ഓഫറുകൾ തുടങ്ങി അറിയേണ്ടതെല്ലാം

വൺ പ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വൺ പ്ലസ് 10 ടി ഫോണുകൾ ഇന്ന്, ആഗസ്റ്റ് 7 മുതൽ ഇന്ത്യൻ വിപണിയിൽ വില്പന ആരംഭിച്ചു. 49,999 രൂപയാണ് ഫോണിന്റെ വില. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസ്സർ. 16 ജിബി LPDDR5 റാം, 150 വാട്ട്സ്  സൂപ്പർവോക് ചാർജിങ്, 50 മെഗാപിക്സൽ ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ആകെ മൂന്ന് സ്റ്റോറേജ് വാരിയന്റുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. 8 ജിബി റാം, 128 ജിബി ഇന്റെര്ണല് സ്റ്റോറേജ്,  12 ജിബി റാം, 256 ജിബി ഇന്റെര്ണല് സ്റ്റോറേജ്, 16 ജിബി റാം, 256 ജിബി ഇന്റെര്ണല് സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. വൺ പ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും, ആമസോണിന്റെ വെബ്സൈറ്റിലുമാണ് ഫോൺ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. കൂടാതെ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ വഴി ഫോണിന് ഗംഭീര ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. 

വൺ പ്ലസ് 10 ടി വിലയും ഓഫറുകളും

ഫോണിന്റെ  8 ജിബി റാം, 128 ജിബി ഇന്റെര്ണല് സ്റ്റോറേജ് വേരിയന്റിന്റെ  വിലയാണ് 49,999 രൂപ. 12 ജിബി റാം, 256 ജിബി ഇന്റെര്ണല് സ്റ്റോറേജ് വേരിയന്റിന്റെ വില  54,999 രൂപയും 16 ജിബി റാം, 256 ജിബി ഇന്റെര്ണല് സ്റ്റോറേജ് വേരിയന്റിന്റെ വില  55,999 രൂപയുമാണ്. ഫോണിന് മികച്ച ഓഫറുകളാണ് ഇപ്പോൾ ആമസോൺ നൽകുന്നത്. ഫോണിന്റെ ബേസ് വേരിയന്റ് ഇപ്പോൾ ഓഫറുകളോട് കൂടി 44,999 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഫോൺ പ്രീബുക്ക് ചെയ്യുന്നവർ ആമസോൺ 1000 രൂപ ക്യാഷ്ബാക്ക് ഓഫറും നൽകുന്നുണ്ട്. OnePlus.in, ആമസോൺ, വൺ പ്ലസ് സ്റ്റോർ ആപ്പ്, വൺ പ്ലസ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, ക്രോമ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് മാത്രമാണ് ഫോൺ ലഭ്യമാകുക.

ALSO READ: OnePlus 10T : വൺ പ്ലസ് 10 ടി ഇന്ത്യയിലെത്തി, സ്റ്റൈലൻ ലുക്കും മികച്ച സവിശേഷതകളും; അറിയേണ്ടതെല്ലാം

മറ്റ് ഓഫറുകൾ 

1) ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ വഴി ഫോൺ വാങ്ങുന്നവർക്ക് 5000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

2) ആമസോൺ ഇന്ത്യ വെബ്‌സൈറ്റിൽ നിന്ന് എസ്ബിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ഇഎംഐ ഇടപാടുകളും വഴി ഫോൺ വാങ്ങുന്നവർക്കും 5000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

3) കൂടാതെ 3000 രൂപ വരെ എക്സ്ചേഞ്ച ഓഫറായും നിങ്ങൾക്ക് ലഭിക്കും

 വൺ പ്ലസ് 10 ടി ഫോണിന്റെ പ്രധാന സവിശേഷതകൾ 

6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. . ഫോണിന് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണുള്ളത്.  10-ബിറ്റ്  കളർ സപ്പോർട്ടും HDR10+ പിന്തുണയും ഫോണിന് ഉണ്ട്. ഡിസ്‌പ്ലേയുടെ റിഫ്രഷ് റേറ്റ് 120 Hz ആണ്. 360Hz വരെയുള്ള ഹാർഡ്‌വെയർ ടച്ച് റെസ്പോൺസും 720Hz സോഫ്റ്റ്‌വെയർ ടച്ച് റെസ്പോൺസുമാണ് ഫോണിന് ഉള്ളത്.  ക്വൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്‌ സെറ്റൊട് കൂടിയെത്തുന്ന ആദ്യ ഫോണെന്ന പ്രത്യേകതയും വൺപ്ലസ് 10 ടി ഫോണുകൾക്ക് ഉണ്ട്. ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പിലാണ്  ഫോൺ എത്തുന്നത്.  50 മെഗാപിക്സൽ സോണി IMX766 സെൻസറാണ് ഫോണിന്റെ പ്രൈമറി ലെൻസായി എത്തുന്നത്. മിഡ് റേഞ്ച് മുതൽ പ്രീമിയം റേഞ്ച് വരെയുള്ള നിരവധി ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ള ക്യാമറ ലെൻസാണിത്.   1/1.56 ഇഞ്ച് സെൻസർ വലുപ്പത്തോടെയെത്തുന്ന സോണി സെന്സറുകളിൽ  ഒപ്റ്റിക്കൽ (OIS), ഇലക്ട്രോണിക് (EIS) ഇമേജ് സ്റ്റെബിലൈസേഷൻ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഈ ക്യാമറ സെൻസർ 10-ബിറ്റ് നിറത്തിലുള്ള ചിത്രങ്ങൾ വരെ ക്യാപ്‌ചർ ചെയ്യാൻ സാധിക്കും. ഇതിനോടൊപ്പം ഒരു അൾട്രാ വൈഡ് ക്യാമെറയും, മാക്രോ ലെൻസും ഉണ്ടാകും. അതെ സമയം ഫോണിന്റെ ഫ്രണ്ട് കാമറ 16 മെഗാപിക്സലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News