Motorola Edge 20, Edge 20 Fusion : മോട്ടറോള എഡ്ജ് 20 യും, എഡ്ജ് 20 ഫ്യൂഷനും ഇന്ന് ഇന്ത്യയിലെത്തി; വിലയെത്ര? സവിശേഷതകൾ എന്തൊക്കെ?
ഇന്ത്യൻ വിപണിയിൽ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ടിലൂടെയാണ് ഫോൺ എത്തിക്കുന്നത്.
Mumbai : മോട്ടറോള എഡ്ജ് 20 യും, എഡ്ജ് 20 ഫ്യൂഷനും (Motorola Edge 20, Edge 20 Fusion) ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ഓൺലൈൻ പരിപാടിയിലാണ് ഫോൺ പുറത്തിറക്കിയത്. കഴിഞ്ഞ മാസം ഫോൺ യൂറോപ്പിൽ പുറത്തിറക്കിയിരുന്നു. ഇന്ത്യൻ വിപണിയിൽ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ടിലൂടെയാണ് ഫോൺ എത്തിക്കുന്നത്.
Motorola Edge 20 ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് എത്തുന്നത്. മോട്ടറോള എഡ്ജ് 20 യുടെ ആകെയുള്ള വേരിയന്റ് 8GB റാമും 128GB സ്റ്റോറേജുമാണ്. ഈ ഫോൺ 29,999 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. മികച്ച സവിശേഷതകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
ALSO READ: Samsung Galaxy A52s ഉടൻ എത്തുന്നു; മികച്ച ഫീച്ചറുകളും വിലയും
മോട്ടറോള എഡ്ജ് 20യ്ക്ക് 6.7 ഇഞ്ച് OLED ഡിസ്പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഫോണിന്റെ റിഫ്രഷ് റേറ്റ് 144Hz ആണ്. അതോണ്ടൊപ്പം തന്നെ HDR10+ സൗകര്യങ്ങളും ലഭിക്കുന്ന രീതിയിലാണ് ഫോൺ ഒരുക്കിയിരിക്കുന്നത്. 29,999 രൂപയ്ക്ക് വളരെയധികം സവിശേഷതകൾ ഉള്ള ഫോണാണ് Motorola Edge 20.
ഫോണിന്റെ സ്നാപ്ഡ്രാഗൺ 778 5G SoC പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. നിലവിലുള്ളതിൽ മികച്ച പ്രൊസസ്സറുകളിൽ ഒന്നാണ് 778 5G SoC പ്രൊസസ്സർ. കൂടാതെ ഫോണിൽ 108 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം ഒരുക്കിയിട്ടുണ്ട്. 4,000 mAh ബാറ്ററിയാണ് ഫോണിന് ഉള്ളത്. ടർബോപവർ 30 ഫാസ്റ്റ് ചാർജ് പിന്തുണയും ഫോണിൽ ഒരുക്കിയിട്ടുണ്ട്.
Motorola Edge 20 Fusion ഫോണുകൾ 2 സ്റ്റോറേജ് വേരിയന്റുകളിൽ എത്തുന്നുണ്ട്. ഫോണിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 21499 രൂപയാണ്. അതേസമയം 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 22,999 രൂപയാണ്. 90Hz അമോലെഡ് പാനൽ, മീഡിയടെക്ക് ഡൈമൻസിറ്റി 800 യു SoC, 108 മെഗാപിക്സൽ പ്രൈമറി ക്യാമറ എന്നീ സവിശേഷതകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.