Motorola Edge 20 Pro : മോട്ടറോള എഡ്ജ് 20 പ്രൊ ഫോണുകൾ ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം
ഫോൺ മോട്ടറോള എഡ്ജ് 20, മോട്ടറോള എഡ്ജ് 20 ലൈറ്റ് എന്നിവയ്‌ക്കൊപ്പം മുമ്പ് തന്നെ ആഗോള വിപണിയിലെത്തിച്ചിരുന്നു.
Bengaluru: മോട്ടറോള എഡ്ജ് 20 പ്രൊ (Motorola Edge 20 Pro) ഫോണുകൾ ഇന്ന് ഇന്ത്യയിലെത്തി. മോട്ടറോള എഡ്ജ് 20 സീരിസിലെ മൂന്നാമത്തെ ഫോണാണിത്. ഫ്ലിപ്‌കാർട്ടിലാണ് ഫോൺ വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഫോൺ മോട്ടറോള എഡ്ജ് 20, മോട്ടറോള എഡ്ജ് 20 ലൈറ്റ് എന്നിവയ്‌ക്കൊപ്പം മുമ്പ് തന്നെ ആഗോള വിപണിയിലെത്തിച്ചിരുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 870 SoC പ്രൊസസ്സറാണ് ഫോണിന്റെ ഏറ്റവും മികച്ച ആകർഷണം.
മോട്ടറോള എഡ്ജ് 20 പ്രൊ ഫോണുകളുടെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 36,999 രൂപയാണ്. ഒക്ടോബർ 3 മുതൽ ഫോണിന്റെ പ്രീഓര്ഡറുകൾ സ്വീകരിച്ച് തുടങ്ങും. ഫ്ലിപ്പ്കാർട്ടിൽ മാത്രമേ ഫോൺ വില്പനയ്ക്ക് എത്തിക്കുകയുള്ളൂവെന്നും അറിയിച്ചിട്ടുണ്ട്.
ALSO READ: Motorola Edge 20 Pro : മോട്ടറോള എഡ്ജ് 20 പ്രൊ ഒക്ടോബർ 1 ന് ഫ്ലിപ്പ്കാർട്ടിലെത്തുന്നു
ആകെ 2 കളർ ഓപ്ഷനുകളിലാണ് ഫോൺ എത്തുന്നത്. ഇറിഡിസന്റ ക്‌ളൗഡ്, മിഡ്‌നെറ്റ് സ്കൈ എന്നെ രണ്ട് കളറുകളിലാണ് ഫോൺ എത്തുന്നത്. ഒക്ടോബർ ഒന്നിന് നടന്ന ഓൺലൈൻ പരിപാടിയിലൂടെയാണ് ഫോൺ അവതരിപ്പിച്ചത്. പരിപാടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു.
6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ് ഇംനിയോട് കൂടിയാണ് ഫോൺ എത്തുന്നത്. 576Hz ടച്ച് സാമ്പിൾ റേറ്റും, 10-ബിറ്റ് കളേഴ്സും ഫോണിനുണ്ട്. 8 ജിബി എൽപിഡിഡിആർ5 റാം ആണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജാണ് ഫോണിനുള്ളത്. ഇതിനൊപ്പം അഡ്രിനോ 650 ജിപി സപ്പോർട്ടും ഉണ്ട്.
ALSO READ: Realme Narzo 50 series : റിയൽമി നാർസോ 50 സീരീസെത്തി; ഒപ്പം റിയൽ മി ബാൻഡും, സ്മാർട്ട് ടിവി നിയോയും
ഫോണിന്റെ ഏറ്റവും മികച്ച പ്രത്യേകത അതിന്റെ പ്രൊസസ്സറാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 870 SoC പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ട്രിപ്പിൾ കാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 108 മെഗാപിക്സൽ പ്രൈമറി സെൻസർ, 16 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 8 മെഗാപിക്സൽ OIS ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഫോണിൽ ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...