Motorola Edge 40 : ഏറ്റവും കനം കുറഞ്ഞ 5ജി ഫോൺ, `മീഡിയടെക് ഡൈമെൻസിറ്റി 8020` പ്രൊസെസ്സർ; മോട്ടോറോള എഡ്ജ് 40 ഇന്ത്യയിൽ അവതരിപ്പിച്ചു
Motorola Edge 40 Features : 4,440 എംഎഎച്ചാണ് മോട്ടോറോള എഡ്ജ് 40യുടെ ബാറ്ററി ബാക്കപ്പ്.
മോട്ടോറോളയുടെ എഡ്ജ് ശ്രേണിയലെ പുതിയ ഫോണായ 'മോട്ടോറോള എഡ്ജ് 40' ഇന്ത്യയിൽ അവതരിപ്പിച്ചു. 2022ൽ ഇറങ്ങിയ മോട്ടോ എഡ്ജ് 30 ശേഷം എഡ്ജ് ശ്രേണിയിൽ എത്തുന്ന മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് എഡ്ജ് 40. 5ജി സ്മാർട്ട്ഫോണുകളിലെ ഏറ്റവും കനം കുറഞ്ഞ ഫോണായിട്ടാണ് എഡ്ജ് 40നെ മോട്ടോറോള അവതരിപ്പിക്കുന്നത്.
6.55 ഇഞ്ച് കർവ് ഫുൾ എച്ച്ഡി+ ഒഎൽഇഡി സ്കീനാണ് എഡ്ജ് 40ക്കുള്ളത്. 144ഹെർട്സാണ് ഫോണിന്റെ റിഫ്രഷ് റേറ്റ്. ഒപ്പം സ്ക്രീനിൽ തന്നെ സ്ക്രീനിൽ തന്നെ ഫിംഗർ പ്രിന്റ് സെൻസർ സംവിധാനവും ഉൾപ്പെടുത്തിട്ടുണ്ട്. ഡോൾബി വിഷൻ സെർട്ടിഫൈഡായിട്ടുള്ള സ്ക്രീനാണ് ഫോണിനുള്ളത്. ലൈറ്റ് മെറ്റൽ ഉപയോഗിച്ചാണ് എഡ്ജ് 40യുടെ ഫ്രെയിം ഘടന ചെയ്തിരിക്കുന്നത്. ബാക്ക് പാനൽ പ്ലാസ്റ്റിക്കാണ്. കൂടാതെ ഫോൺ ഐപി68 റേറ്റിങ്ങിൽ വെള്ളവും പൊടിയും പ്രതിരോധിക്കും.
ALSO READ : iPhone 14 Offers: 14000 രൂപ വരെ കുറവിൽ ഐഫോൺ ലഭിക്കും, ശ്രദ്ധിക്കണം ഇതൊക്കെ
പ്രധാന ക്യാമറ ഡ്യുവെൽ ക്യം സെറ്റിപ്പിലാണ് ഘടന ചെയ്തിരിക്കുന്നത്. 50 എംപി പ്രൈമറി ക്യാറയ്ക്കൊപ്പം 13 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസുമാണ് ഫോണിനുള്ളത്. ഇത് മാക്രോ ലെൻസായിട്ടും പ്രവർത്തിക്കുന്നതാണ്. അതോടൊപ്പം തന്നെ 32 എംപി സെൽഫി ക്യാമറയാണ് എഡ്ജ് 40ക്കുള്ളത്. ഫിംഗർ പ്രിന്റിനൊപ്പം ഫോണിന് ഫേസ് ലോക്കും സുരക്ഷ ക്രമീകരണങ്ങൾക്കായി തരപ്പെടുത്തിട്ടുണ്ട്. ഡോൾബി അറ്റ്മോസ് സെറ്റപ്പിൽ രണ്ട് സ്റ്റീരിയോ സ്പീക്കറാണ് ഫോണിനുള്ളത്. അതേസമയം ഫോണിന് 3.5എംഎം ഓഡിയോ ജാക്കില്ല.
മീഡിയടെക് ഡൈമെൻസിറ്റി 8020 എന്ന പ്രൊസെസ്സറിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഈ ചിപ്പ്സെറ്റിൽ ആദ്യമായി അവതരിപ്പിക്കുന്ന ഫോണാണ് എഡ്ജ് 40. 8ജിബി റാമും 256 ഇന്റേണൽ മെമറിയുമാണ് ഫോണിനുള്ളത്. രണ്ട് സിം സ്ലോട്ടുകളാണ് ഫോണിനുള്ളത്. ഒന്ന് നാനോ സിം കാർഡിനായിട്ടും മറ്റൊന്നും ഇ-സിം കാർഡി ഇടുന്നതിന് വേണ്ടിയാണ്. ആൻഡ്രോയിഡ് 13 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുക. രണ്ട് ഒഎസ് അപ്ഗ്രേഡ് ഫോണിനുണ്ടാകുമെന്ന് നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.
4,440 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. 68 വാട്ട് ഫാസ്റ്റ് ചാർജിങ് സേവനം നിർമാതാക്കൾ ഉറപ്പ് നൽകുന്നു. ഒപ്പം 68 വാട്ട് ചാർജിങ് അഡാപ്റ്ററും സി-ടൈപ്പ് ചാർജറും ഫോണിനൊപ്പം നിർമാതാക്കൾ നൽകുന്നുണ്ട്. കൂടാതെ വൈറലെസ് ചാർജിങ്ങും സൗകര്യം എഡ്ജ് 40ക്ക് ലഭ്യമാണ്.
വീഗൻ ലെഥർ ഫിനിഷിൽ റെസെഡ ഗ്രീൻ, എക്ലിപ്സ് ബ്ലാക്ക് എന്നീ നിറത്തിലും അക്രിലിക് ഗ്ലാസ് ഫിനിഷലെത്തുന്ന ലൂണാർ ബ്ലൂ നിറത്തിലുമാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. 29,999 രൂപയാണ് ഫോണിന്റെ വില. മോട്ടോറോളയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും മറ്റ് പ്രമുഖ ഔട്ട്ലെറ്റ് വഴിയും എഡ്ജ് 40 പ്രീബുക്ക് ചെയ്യാവുന്നതാണ്. മെയ് 30 മുതൽ ഫോണിന്റെ വിൽപന ആരംഭിക്കും.
ഫോണുകൾ എക്സ്ചേഞ്ച് ചെയ്യും വഴി 2,000 രൂപ എഡ്ജ് 40ക്ക് ഇളവ് ലഭിക്കുന്നതാണ്. 30 മെയ് മുമ്പായി ഫ്ലിപ്കാർട്ടിലൂടെ പ്രീ-ഓർഡർ ചെയ്യുന്നവർക്ക് 9,500 രൂപ വില വരുന്ന ഒറ്റ-തവണ സ്ക്രീൻ റീപ്ലേസ്മെന്റ് ഓഫറും ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...