Motorola Moto G71 5G : 50 മെഗാപിക്സൽ ക്യാമറയുമായി മോട്ടോ G71 5G ജനുവരി 10 ന് എത്തുന്നു; വിലയെത്രയെന്ന് അറിയാം
ഫ്ലിപ്‌കാർട്ടിലൂടെയാണ് (FLipkart)ഫോൺ വിപണിയിലെത്തിക്കാൻ മോട്ടോറോള ഒരുങ്ങുന്നത്.
Bengaluru : മോട്ടോറോള (Motorola) തന്റെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. മോട്ടോ G71 5G (MOTO G71 5G) ജനുവരി 10 നാണ് ഇന്ത്യയിൽ ഫോൺ അവതരിപ്പിക്കുന്നത്. ഫ്ലിപ്‌കാർട്ടിലൂടെയാണ് (FLipkart)ഫോൺ വിപണിയിലെത്തിക്കാൻ മോട്ടോറോള ഒരുങ്ങുന്നത്. ഫോണിന്റെ സവിശേഷതകൾ ഫ്ലിപ്‌കാർട്ടിൽ റിലീസ് ചെയ്തിരുന്നു.
ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മോട്ടോ G71 5G ഫോണുകളുടെ വില 18,999 രൂപയാണ്. ടൈപിസ്റ്ററായ അഭിഷേക് യാദവാണ് ഫോണിന്റെ വില നിലവിൽ പുറത്ത് വിട്ടിരിക്കുന്നത്. അതുകൂടാതെ ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമായിരിക്കും ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.
ALSO READ: Apple | മാക്കോ ഐപാഡോ വാങ്ങിയാൽ എയര്‍പോഡ് ഫ്രീ, ഓഫര്‍ ഈ രാജ്യങ്ങളിൽ മാത്രം
അന്തരാഷ്ട്ര വിപണിയിൽ ഇതിനോടകം തന്നെ ഫോൺ അവതരിപ്പിച്ച് കഴിഞ്ഞു. ഒരു 6.4-ഇഞ്ച് ഫുൾ എച്ച്ഡി + പഞ്ച്-ഹോൾ OLED ഡിസ്പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റ് പ്രോസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐയിലാണ് ഈ സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്.
ALSO READ: Vivo V23 Series : നിറം മാറുന്ന ബാക്ക് പാനലിനൊപ്പം കിടിലം Vivo V23 ഫോണുകൾ ഇന്ത്യയിലെത്തി
Moto G71 5G സ്മാർട്ട്‌ഫോണിൽ 3 ജിബി വെർച്വൽ റാം സാങ്കേതികവിദ്യ ഒരുക്കിയിട്ടുണ്ട്. Moto G71 5G സ്മാർട്ട്‌ഫോൺ IP52 സർട്ടിഫൈഡ് ആണ്. എൽഇഡി ഫ്ലാഷോടുകൂടിയ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 8-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ, 50-മെഗാപിക്സൽ പ്രൈമറി സെൻസർ, 2-മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നീ ക്യാമറകളാണ് ഉള്ളത്.
സെൽഫികൾക്കായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിൽ ഫിംഗർപ്രിന്റ് സെൻസറും ഒരുക്കിയിട്ടുണ്ട്. ഫോണിന്റെ ബാറ്ററി 5000 mAh ആണ്. അതിനോടൊപ്പം തന്നെ 30W ടർബോ പവർ ഫാസ്റ്റ് ചാർജിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...