Vivo V23 Series : നിറം മാറുന്ന ബാക്ക് പാനലിനൊപ്പം കിടിലം Vivo V23 ഫോണുകൾ ഇന്ത്യയിലെത്തി

ബാക്ക് പാനലിൽ നിറം മാറുന്ന വിദ്യയുമായി (Colour Changing Back Panel) എത്തുന്ന ആദ്യ ഫോണാണ് ഇതെന്നാണ് വിവോ ഫോൺ നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 5, 2022, 03:13 PM IST
  • ഫോണുകളുടെ ബാക്ക് ഡിസൈനാണ് ഈ സീരിസിന്റെ ഏറ്റവും വലിയ പ്രത്യേകത.
  • ബാക്ക് പാനലിൽ നിറം മാറുന്ന വിദ്യയുമായി (Colour Changing Back Panel) എത്തുന്ന ആദ്യ ഫോണാണ് ഇതെന്നാണ് വിവോ ഫോൺ നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.
  • ഫോണിന്റെ മറ്റൊരു ആകർഷണം 108 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും, 50 മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറകളും ആണ്.
  • Vivo V23 5G ഫോണുകൾ ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് എത്തുന്നത്.
Vivo V23 Series : നിറം മാറുന്ന ബാക്ക് പാനലിനൊപ്പം കിടിലം Vivo V23 ഫോണുകൾ ഇന്ത്യയിലെത്തി

Bengaluru : വിവോ V23, വിവോ V23 പ്രൊ (Vivo V23, Vivo V23 Pro) ഫോണുകൾ ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചു. ഫോണുകളുടെ ബാക്ക് ഡിസൈനാണ് ഈ സീരിസിന്റെ ഏറ്റവും വലിയ പ്രത്യേകത. ബാക്ക് പാനലിൽ നിറം മാറുന്ന വിദ്യയുമായി (Colour Changing Back Panel) എത്തുന്ന ആദ്യ ഫോണാണ് ഇതെന്നാണ് വിവോ ഫോൺ നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

ഈ സീരിസിൽ ആകെ 2 ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ മറ്റൊരു ആകർഷണം 108 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും, 50 മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറകളും ആണ്.   Vivo V23 5G ഫോണുകൾ ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് എത്തുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 29,990 രൂപയാണ്. അതേസമയം 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 34,990 രൂപയാണ്.

ALSO READ: WFH ചെയ്യുന്നവർക്ക് അടിപൊളി വാർത്ത! BSNL നൽകുന്നു അടിപൊളി പ്ലാൻ, കൂടുതൽ വേഗതയിൽ കൂടുതൽ ഡാറ്റ

അതേസമയം Vivo V23 പ്രൊ 5G ഫോണുകളും ആകെ 2 വേരിയന്റുകളിലാണ് എത്തുന്നത്. ഫോണുകളുടെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 38,990 രൂപയാണ്. അതേസമയം   12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 43,990 രൂപയാണ്. സ്റ്റാർഡസ്റ്റ് ബ്ലാക്ക് നിറത്തിലും സൺഷൈൻ ഗോൾഡ്  നിറത്തിലുമാണ് ഫോണുകൾ എത്തുന്നത്.

ALSO READ: IMA Twitter | ഐഎംഎയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; പകരം അക്കൗണ്ടിന് എലോൺ മസ്ക് എന്ന പേര് നൽകി

ഫ്ലൂറൈറ്റ് എജി ഗ്ലാസാണ് ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നത്. സൂര്യ പ്രകാശത്തിന്റെയും യുവി കിരണങ്ങളുടെയും സാന്നിധ്യത്തിൽ ഈ ഗ്ലാസ്സുകളുടെ നിറത്തിൽ വ്യത്യാസം ഉണ്ടാകും. സൺഷൈൻ ഗോൾഡ്  നിറത്തിലുള്ള ഫോണുകളിൽ മാത്രമാണ് ഈ പ്രത്യേകത ഉണ്ടാകുക. 

ALSO READ: WhatsApp Tip : വാട്ട്സ്ആപ്പിലൂടെ ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോകൾ അയക്കാൻ ചെയ്യേണ്ടതെന്ത്?

ഫോണിൽ ക്രമീകരിച്ചിരിക്കുന്നത് മീഡിയ ടെക്ക് ഡിമെൻഷൻ 920 പ്രൊസസ്സറാണ്. 6.56 ഇഞ്ച് എഫ്എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയോട് കൂടിയാണ് വിവോ വി 23 ഫോണുകൾ എത്തിയിരിക്കുന്നത്. 44W ഫാസ്റ്റ് ചാർജിങോട് കൂടിയ 4300mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറും ഉണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News