മഹിയുടെ സൂപ്പർകാർ ഗാരേജിലെ ആദ്യ EV ; 65 ലക്ഷത്തിന്റെ കിയ EV 6 സ്വന്തമാക്കി മഹേന്ദ്രസിംഗ് ധോണി
ഈ വർഷം ജൂണിലാണ് കിയ മോട്ടോഴ്‌സിന്റെ ആദ്യ ഇലക്ട്രിക് മോഡലായി EV 6 ഇന്ത്യയില്‍ എത്തിയത്
ആഡംബര കാറുകൾ,സൂപ്പർ കാറുകൾ സൂപ്പർ ബൈക്കുകൾ ഒപ്പം നിസാന്‍ ജോങ്ക, റോള്‍സ് റോയ്‌സ് സില്‍വര്‍ റെയ്ത്ത്-2 പോലുള്ള അത്യാപൂര്‍വം വാഹനങ്ങളും ആര്‍.ഡി350,ഹാർലി ഡേവിഡ്സൺ ഫാറ്റ ബോയി പോലുള്ള വിന്റേജ് ബൈക്കുകളാലും സമ്പന്നമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായ മഹേന്ദ്ര സിങ്ങ് ധോണിയുടെ വാഹന ഗ്യാരേജ്. എന്നാല്‍, ഈ ഗ്യാരേജിലെ ഇലക്ട്രിക് വാഹനത്തിന്റെ അഭാവം പരിഹരിക്കുന്നതിനായി പുതിയ ഇലക്ട്രിക് വാഹനം എത്തിച്ചിരിക്കുകയാണ് ഇപ്പോൾ താരം.
കിയ മോട്ടോഴ്‌സ് ഈ വര്‍ഷം ഇന്ത്യയില്‍ എത്തിച്ച ആഡംബര ഇലക്ട്രിക് കാറായ EV 6 ആണ് തന്റെ ഗാരേജിലെ ആദ്യ ഇലക്ട്രിക് വാഹനമായി ധോണി തിരഞ്ഞെടുത്തിരിക്കുന്നത്.ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ റുതുരാജ് ഗെയ്ക്വാദ്, കേദാര്‍ ജാദവ് തുടങ്ങിയവര്‍ക്കൊപ്പം ധോണി പുതിയ വാഹനം ഓടിക്കുന്നതിന്റെ വീഡിയോയും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. താത്കാലിക നമ്പര്‍ പ്ലേറ്റ് നല്‍കിയിട്ടുള്ള ഈ വാഹനം സിഗ്നേച്ചര്‍ കളറായ മൂൺസ്കേപ്പ് ഗ്രേ ഫിനീഷിങ്ങിലാണ് ഒരുങ്ങിയിരിക്കുന്നത്.
ഈ വർഷം ജൂണിലാണ് കിയ മോട്ടോഴ്‌സിന്റെ ആദ്യ ഇലക്ട്രിക് മോഡലായി EV 6 ഇന്ത്യയില്‍ എത്തിയത്. ജി.ടി.ലൈന്‍ റിയര്‍ വീല്‍ ഡ്രൈവ്, ജി.ടി.ലൈന്‍ ഓള്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് വകഭേദങ്ങളിൽ എത്തിയിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 59.65 ലക്ഷം രൂപയും 64.95 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. പൂര്‍ണമായും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ എത്തുന്ന ഈ വാഹനത്തിന്റെ 100 യൂണിറ്റ് മാത്രമാണ് ആദ്യ ബാച്ചില്‍ എത്തിയിരിക്കുന്നത്,അതിൽ ഒന്നാണ് സൂപ്പർ താരം സ്വന്തമാക്കിയതും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...