കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആളുകൾ ഫോണുകളിൽ ചിലവഴിക്കുന്ന സമയം വളരെയധികം വർധിച്ചിട്ടുണ്ട്. ജോലി, സോഷ്യൽ മീഡിയകൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ തുടങ്ങി നിരവധി കാര്യങ്ങൾക്കായി ആളുകൾ മണിക്കൂറുകളാണ് ഫോണിന്റെ മുമ്പിൽ ചിലവഴിക്കുന്നത്.  എന്നാൽ നിങ്ങൾ ഇങ്ങനെ ചിലവഴിക്കുന്ന സമയം കുറയ്ക്കുകയും മറ്റ് കാര്യങ്ങൾക്കായി സമയം ചിലവഴിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനായി  നിങ്ങൾക്ക് നിങ്ങളുടെ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്ഷൻ നിർത്തലാക്കണമെന്ന് ആഗ്രഹമുണ്ടോ?  നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്ഷൻ നിർത്തലാക്കേണ്ടതെങ്ങനെയെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

വെബ്സൈറ്റിൽ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്ഷൻ നിർത്തലാക്കേണ്ടതെങ്ങനെ? 


സ്റ്റെപ്പ് 1 : നിങ്ങളുടെ ബ്രൗസറിൽ നെറ്റ്ഫ്ലിക്സ് വെബ്സൈറ്റ് എടുക്കുക.


സ്റ്റെപ്പ്  2 : നെറ്റ്ഫ്ലിക്സ് വെബ്സൈറ്റിൽ നിങ്ങളുടെ പ്രൊഫൈൽ പിക്ച്ചറിന് അടുത്തായുള്ള ഡ്രോപ്പ്ഡൗൺ മെനു എടുക്കുക.


സ്റ്റെപ്പ് 3 : അതിൽ നിന്ന് അക്കൗണ്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.


സ്റ്റെപ്പ് 4 : അവിടെ മെമ്പർഷിപ്പ് ആൻഡ് ബില്ലിങ് സെക്ഷനിൽ ക്യാൻസൽ മെമ്പർഷിപ്പ് ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം ഫിനിഷ് ക്യാൻസൽ ബട്ടൺ ക്ലിക്ക് ചെയ്യുക.


സ്റ്റെപ്പ് 5: നിങ്ങൾക്ക് ഡിവിഡി പ്ലാനാണ് ഉള്ളതെങ്കിൽ ക്യാൻസൽ യുവർ ഡിവിഡി പ്ലാൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.


ALSO READ: iQOO Neo 7 : അതിഗംഭീര പ്രൊസസ്സറും ഡിസൈനും; iQOO നിയോ 7 ഫോണുകൾ ഉടനെത്തും


ഐഓഎസിൽ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്ഷൻ നിർത്തലാക്കേണ്ടതെങ്ങനെ? 


സ്റ്റെപ്പ് 1 :  ഐഫോണിൽ നെറ്റ്ഫ്ലിക്സ് ആപ്പ് തുറക്കുക 


സ്റ്റെപ്പ്  2 : നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക


സ്റ്റെപ്പ് 3 : അതിൽ നിന്ന് അക്കൗണ്ട് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക


സ്റ്റെപ്പ് 4 : അവിടെ മെമ്പർഷിപ്പ് ആൻഡ് ബില്ലിങ് സെക്ഷനിൽ ക്യാൻസൽ മെമ്പർഷിപ്പ് ബട്ടൺ ക്ലിക്ക് ചെയ്യുക. 


സ്റ്റെപ്പ് 5: ഫിനിഷ് ക്യാൻസൽ ബട്ടൺ ക്ലിക്ക് ചെയ്യുക.


ഗൂഗിൾ പ്ലേ സ്റ്റോറിൽ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്ഷൻ നിർത്തലാക്കേണ്ടതെങ്ങനെ? 


സ്റ്റെപ്പ് 1 : നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോർ തുറക്കുക


സ്റ്റെപ്പ്  2 :  അതിൽ ഇടത് വശത്തുള്ള ഹാംബർഗർ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.


സ്റ്റെപ്പ് 3 : അതിൽ നിന്ന് സബ്‌സ്‌ക്രിപ്ഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.


സ്റ്റെപ്പ് 4 : അവിടെ നെറ്റ്ഫ്ലിക്സ് ഓപ്ഷൻ ക്ലിക്ക് ചെയ്ത് ക്യാൻസൽ സബ്‌സ്‌ക്രിപ്ഷൻ സെലക്ട് ചെയ്ത് കൺഫേം കൊടുക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.