ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനായി ഗൂഗിള്‍ മാപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ലോകത്തിലെ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ വീല്‍ചെയര്‍ സഞ്ചാരത്തിന് യോജിച്ച പാതകള്‍ അവതരിപ്പിക്കുന്നതാണ് ഗൂഗിള്‍ മാപ്പിന്റെ പുതിയ ഫീച്ചര്‍. ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്കിയോ, മെക്‌സിക്കോ സിറ്റി, ബോസ്റ്റന്‍, സിഡ്‌നി തുടങ്ങിയ നഗരങ്ങളില്‍ ഈ സേവനം ലഭ്യമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

നഗരങ്ങളില്‍ തങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമായ വഴികള്‍ കണ്ടെത്താന്‍  ഏറെ ബുദ്ധിമുട്ടുന്ന വീല്‍ചെയര്‍ യാത്രികര്‍ക്ക് താമസിയാതെ അനുയോജ്യമായ പാതകള്‍ മാപ്പില്‍ കൊണ്ടുവരുമെന്ന് ഗൂഗിള്‍ മാപ്പ്‌സ് പ്രൊഡക്റ്റ് മാനേജര്‍ റിയോ അകസാക പറഞ്ഞു. നഗര കേന്ദ്രങ്ങളിലെ യാത്രയ്ക്ക് ബസുകളും, ട്രെയിനുകളുമാണ് ഇവര്‍ സാധാരണ പ്രയോജനപ്പെടുത്താറുള്ളത്.


ഗൂഗിള്‍ മാപ്പ്സ് ആപ്പില്‍ ഡയറക്ഷന്‍-പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍- ഓപ്ഷന്‍സ്- റൂട്ട് സെലക്ഷന്‍ എന്നിവ തെരഞ്ഞെടുത്താല്‍ വീല്‍ചെയര്‍ പാതകള്‍ കണ്ടെത്താം.


അതേസമയം പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ വന്നേക്കാവുന്നതിനാല്‍ ലോക വ്യാപകമായി ഈ സംവിധാനം അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല. .ചിട്ടയോടെയുള്ള ഗതാഗത സംവിധാനമില്ലാത്തയിടങ്ങളില്‍ ഇങ്ങനെയുള്ള സേവനങ്ങള്‍ അവതരിപ്പിക്കുക പ്രയാസകരമാകുമെന്നാണ് വിലയിരുത്തല്‍.