തോറ്റ പ്രധാനമന്ത്രി എന്ന് കേൾക്കാത്തവർ Tiktok-ൽ വളരെ ചുരുക്കമായിരിക്കും. എന്നാൽ #തോറ്റപ്രധാനമന്ത്രി ആരാണെന്നു ആർക്കും അത്ര പിടികിട്ടിക്കാണില്ല... 


COMMERCIAL BREAK
SCROLL TO CONTINUE READING

#തോറ്റപ്രധാനമന്ത്രി എന്ന ഹാഷ്ടാഗ് tiktok-ൽ കൊണ്ടുവന്നത് ആഷിൻ യുഎസ് ആണ്. കൊച്ചിയിലും ഡൽഹിയിലുമായി സംരംഭകർക്ക്‌ വേണ്ടി പ്രവർത്തിക്കുന്ന ബി സിറ്റുഎഡി ഗ്രൂപ്പിന്‍റെ സിഇഓ ആണ് ആഷിൻ. 2018ലും 2019ലും കൊച്ചിയിലെ മെറിഡിയനിൽ വെച്ച് നടത്തിയ ലോക്കൽ ഇൻവെസ്റ്റർസ് സമ്മിറ്റിന്‍റെ പ്രോഗ്രാം ഡയറക്ടർ ആയിരുന്നു. എന്നാൽ കൊറോണ സംബന്ധിച്ചു വന്ന ലോക്ക് ഡൗണിൽ എറണാകുളത്തു വീട്ടിൽ തന്നെയായി.


അങ്ങനെ ഒത്തിരി സമയം കിട്ടിയതോടെയാണ് ഏപ്രിൽ 14 വിഷുവിനു ശേഷം tiktok-ൽ ഒരു അക്കൗണ്ട് തുടങ്ങുന്നത്. സോഷ്യൽ മീഡിയ ആഷിന് ഇഷ്ടപ്പെട്ട ഒരു മേഖലയാണ്. tiktok-ൽ likeഉം ഫോളോവേഴ്‌സും ഒക്കെ എങ്ങനെ ആണ് വരുന്നത് എന്നതിനെ പറ്റിയുള്ള സാങ്കേതിക വശങ്ങളായിരുന്നു കേരളത്തിൽ നിന്നുള്ള ഗൂഗിളിന്‍റെ സെർട്ടിഫൈഡ് ആഡ് പ്രൊഫഷണൽ കൂടിയായ ആഷിനെ കൂടുതൽ ആകർഷിച്ചത്. 


മഴ വരും മുന്‍പ് ഞങ്ങളിതൊന്നു തീര്‍ത്തോട്ടെ... വൈറലായി നിത്യയുടെ ഡാന്‍സ്


Tiktok-ൽ പല രസകരമായതും വ്യത്യസ്തമായതുമായ പേരുകൾ കൂടുതൽ ട്രെൻഡി൦ഗ് ആണെന്ന് മനസിലാക്കി അങ്ങനെ ഒരു പേര് അക്കൗണ്ടിന് നൽകാൻ ആലോചിച്ചപ്പോഴാണ് തോറ്റപ്രധാനമന്ത്രി എന്ന പേര് വരുന്നത്. 


സംരംഭകരുടെ പ്രശ്നങ്ങൾ സപ്പോർട്ട് ചെയ്യുന്ന ഉദ്ദേശവുമായി ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ ടിക്കറ്റിൽ ആഷിൻ 2019 ലോക് സഭ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നു.


504 വോട്ടു മാത്രം കിട്ടിയ ആഷിനെ കൂട്ടുകാര് കളിയാക്കി വിളിച്ചിരുന്ന പേരാണ് #തോറ്റപ്രധാനമന്ത്രി. അങ്ങനെ അക്കൗണ്ടിന് ആഷിൻ ആ പേര് തന്നെ കൊടുത്തു. ചെയ്ത എല്ലാ വിഡിയോസിനു൦ #തോറ്റപ്രധാനമന്ത്രി എന്ന ഹാഷ് ടാഗും നല്‍കി. 



 

ഇപ്പൊ മലയാളത്തിൽ തന്നെ നാലരലക്ഷത്തോളം ആളുകൾ ഉപയോഗിക്കുന്ന ഒരു ഹാഷ് ടാഗ് ആണത്. അതിലുള്ള വീഡിയോസ് എല്ലാം 1 ബില്ലിയനോളം ആളുകൾ കണ്ടിട്ടുണ്ട്. 12 വർഷത്തെ പ്രവർത്തന പരിചയത്തിൽ നിന്നും അറിയാവുന്ന ഡിജിറ്റൽ മീഡിയ സ്ട്രാറ്റജിസ് എല്ലാം ഇതിൽ ആഷിന്‍ നോക്കി, പക്ഷെ tiktok ന്റെ രീതികൾ എല്ലാം ഒരു പ്രത്യേകതയും പുതുമയുള്ളതുമായിരുന്നു.

ആഷിൻ TikTok link: tiktok.com/@aashinus


തോറ്റപ്രധാനമന്ത്രി link: https://www.tiktok.com/amp/tag/തോറ്റപ്രധാനമന്ത്രി


കൂടുതലും duet ആണ് ആഷിൻ tiktok-ൽ ചെയ്തത്. tiktok-ൽ വൈറൽ ആയതിനു ശേഷം ഇപ്പൊ ദിവസം ഒരു 50 പേരെങ്കിലും ആഷിനെ വിളിക്കുന്നുണ്ട്. ഇത്ര പെട്ടെന്ന് ഫോള്ളോവെർസിനെ കിട്ടുന്നതിനെ പറ്റിയാണ് കൂടുതലും പേർക്ക് അറിയാൻ ആകാംക്ഷ. tiktok-ൽ പ്രമുഖമായ #fukruishtam ഹാഷ് ടാഗിനു പോലും ഇപ്പൊ #തോറ്റപ്രധാനമന്ത്രി യെക്കാൾ വ്യൂസ് കുറവാണ് എന്നതാണ് വാസ്തവം.



 

എന്തായാലും ഒത്തിരി കലാകാരന്മാരുള്ള tiktok-ൽ നിന്നും തിരഞ്ഞെടുക്കുന്ന 42 പേര് ചേർന്ന് തോറ്റപ്രധാനമന്ത്രി എന്ന യൂട്യൂബ് ചാനലിൽ ഒരു വെബ് സീരീസ് തയ്യാറാക്കാനുള്ള ജോലിയിലാണ് ആഷി നിപ്പോൾ. 

tiktok-ൽ ഫോളോവേഴ്സിനെ കൂട്ടനായി follow the followers എന്ന ക്യാമ്പയ്‌നും ഇപ്പോൾ സജീവമാണ്. തോറ്റപ്രധാനമന്ത്രി ഇനി വരുന്ന പഞ്ചായത്ത് ഇലെക്ഷനിൽ റിയൽ ഹീറോസ് എന്ന ക്യാമ്പയ്‌നിലൂടെ തിരഞ്ഞെടുപ്പ് സ്ഥാനാർഥികളെയും കണ്ടെത്താൻ ആലോചിക്കുന്നുണ്ട്. ഓരോ വാർഡിലും ഉള്ള പ്രശ്നങ്ങൾ #തോറ്റപ്രധാനമന്ത്രി എന്ന ഹാഷ് ടാഗിൽ tiktok-ൽ പോസ്റ്റ് ചെയ്യുന്നവരിൽ നിന്നും അനുയോജ്യരായവരെ തിരഞ്ഞെടുക്കാനാണ് ആഷിൻ ചിന്തിക്കുന്നത്. 


സംരഭകത്വത്തിലൂടെ ഇന്ത്യയെ വികസിത രാജ്യമാക്കാം എന്ന ലക്ഷ്യത്തിലേക്കു കൂടുതൽ യുവാക്കളെ അണിനിരത്താൻ ഇതിലൂടെ കഴിയുമെന്ന് ആഷിൻ പ്രത്യാശിക്കുന്നു . #മാറ്റംഎന്നിലൂടെ എന്ന ഒരു ഹാഷ്ടാഗ് കൂടി ഇതിനായി തുടങ്ങിയിട്ടുമുണ്ട്.