2019 വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് പേര്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍-അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ അഭിജിത്ത് ബാനര്‍ജി, എസ്തര്‍ ഡുഫ്ളോ, മൈക്കല്‍ ക്രിമര്‍ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. 


മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറാണ് അഭിജിത്ത്. അതേ സ്ഥാപനത്തില്‍ അധ്യാപികയാണ് എസ്‍തർ ഡുഫ്ളോ. മിഖായേൽ ക്രെമർ ഹാർവാർഡ് സർവകലാശാലാ അധ്യാപകനാണ്. 


ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.


കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത്ത് ബാനര്‍ജി അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. 


പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് അഭിജിത്ത്.