നോയിസ് നെർവ് പ്രോ നെക്ക്ബാൻഡ് വയർലെസ് ഇയർഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ബ്ലൂടൂത്ത് വി5.2 സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വേഗതയേറിയതും സുസ്ഥിരവുമായ കണക്ഷനുകൾക്കായാണ് ഈ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചിരിക്കുന്നത്. ജൂൺ 25നാണ് ഈ ഇയർഫോണുകൾ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. കമ്പനി അവകാശപ്പെടുന്നത് പ്രകാരം ഈ ഇയർഫോൺ ഒറ്റ ചാർജിങ്ങിലൂ‌ടെ 35 മണിക്കൂർ വരെ തടസ്സമില്ലാത്ത പ്ലേ ടൈം നൽകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് കൂടാതെ ഇൻസ്റ്റാചാർജ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയിലൂടെ 10 മിനിറ്റ് ചാർജ് ചെയ്താൽ 10 മണിക്കൂർ വരെ പ്ലേ ടൈമും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഇയർഫോണിൽ മാ​ഗ്നറ്റിക് ഇയർബഡുകളുണ്ട്. വിയർപ്പിൽ നിന്നും വെള്ളം തെറിക്കുന്നതിൽ നിന്നും ഇയർഫോണുകളെ സംരക്ഷിക്കാൻ ഇത് സഹായിക്കും. വർക്കൗട്ടുകൾക്കും ജോഗിംഗിനും ഈ ഇയർഫോൺ ഉപയോ​ഗിക്കാം.


Also Read: Netflix Layoff: വരിക്കാരുടെ എണ്ണം കുറഞ്ഞു; നെറ്റ്ഫ്ളിക്സിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ


ഫ്ലിപ്കാർട്ടിൽ 899 രൂപയ്ക്ക് നോയിസ് നെർവ് പ്രോ നെക്ക്ബാൻഡ് ഇയർഫോൺ ലഭ്യമാണ്. സിയാൻ ബ്ലൂ, നിയോൺ ഗ്രീൻ, ജെറ്റ് ബ്ലാക്ക് എന്നി നിറങ്ങളിൽ ഇവ ലഭ്യമാണ്. നോയിസ് നെർവ് പ്രോ ഇയർഫോണുകൾക്ക് 10 മീറ്റർ വരെ വയർലെസ് റേഞ്ച് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരേ സമയം രണ്ട് ഉപകരണങ്ങളുമായി ഈ ബ്ലൂടൂത്ത് ഇയർഫോണുകൾ കണക്ട് ചെയ്യാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. കോളുകൾക്കായി ഒരു മൈക്രോഫോണിനൊപ്പം ഇൻ-ലൈൻ കൺട്രോളുമുണ്ട്. എൻവയോൺമെന്റൽ സൗണ്ട് റിഡക്ഷൻ (ഇഎസ്ആർ) സാങ്കേതികവിദ്യ വഴി പുറത്ത് നിന്നുള്ള ശബ്ദം ഒഴിവാക്കാനാകുന്നു. 


30 മിനിറ്റിൽ ചാർജാകും, 7 ദിവസത്തെ ബാറ്ററി ലൈഫും; ബോട്ട് എക്സ്റ്റന്റ് സ്പോർട്സ് സ്മാർട്ട് വാച്ച് പ്രത്യേകതകൾ ഇങ്ങനെ


പുതിയ സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ച് വെയറബിൾസ് നിർമാണ കമ്പനിയായ ബോട്ട് (Boat). എക്സ്റ്റന്റ് സ്പോർട്സ് സ്മാർട്ട് വാച്ചാണ് (Xtend Sport Smartwatch) കമ്പനി പുറത്തിറക്കിയത്. ബോട്ട് എക്സ്റ്റന്റിന്റെ തന്നെ പുതിയ  പതിപ്പാണിത്. 700ൽ അധികം ആക്ടീവ് മോഡുകൾ ഉള്ള സ്മാർട്ട് വാച്ചാണ് ഇത്. ഒരു സ്മാർട്ട് വാച്ചിലും ഇത്രയധികം സ്പോർട്സ് മോഡുകൾ ഇതുവരെ പരീക്ഷിച്ചിട്ടില്ല എന്നതാണ് എക്സ്റ്റന്റ് സ്പോർട്സ് സ്മാർട്ട് വാച്ചിന്റെ പ്രത്യേകത. 


യോഗ, ജോഗിങ്, എയ്റോബിക്സ്, നീന്തൽ, പിയാനോ, ബാലെ, പെയിന്റിങ് തുടങ്ങിയ പ്രവർത്തികൾ ട്രാക്ക് ചെയ്യാൻ ഈ സ്മാർട്ട് വാച്ചിന് സാധിക്കും. കലോറി കുറയ്ക്കാൻ സഹായിക്കുന്ന മറ്റ് പ്രവർത്തികളെയും ട്രാക്ക് ചെയ്യാൻ കഴിയും. ഒരു ഡെസൻ സെൻസറുകളാണ് ഈ വാച്ചിൽ ഉപയോ​ഗിച്ചിരിക്കുന്നത്. വ്യത്യസ്ത നിറങ്ങളിൽ എക്സ്റ്റന്റ് സ്പോർട്സ് സ്മാർട്ട് വാച്ച് ലഭ്യമാണ്. ആഷെൻ ഗ്രേ, ക്ലാസിക് ബ്ലാക്ക്, കൂൾ ബ്ലൂ എന്നീ നിറങ്ങളിലെ വാച്ചുകൾ ലഭ്യമാണ്.


2,499 രൂപയാണ് ഈ സ്മാർട്ട് വാച്ചിന്റെ വില. ആമസോൺ. ഇൻ, ബോട്ട് –ലൈഫ്സ്റ്റൈൽ. കോം എന്നിവയിൽ വാച്ച് ലഭ്യമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.