Netflix Layoff: വരിക്കാരുടെ എണ്ണം കുറഞ്ഞു; നെറ്റ്ഫ്ളിക്സിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ

നൂറ്റിയമ്പതോളം പേർക്കാണ് അമേരിക്കയിൽ മാത്രം ഈ തീരുമാനത്തിലൂടെ ജോലി നഷ്ടമാകുകയെന്നാണ് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി നഷ്ടമാകുന്നതും അമേരിക്കയിൽ ആയിരിക്കും.

Written by - Zee Malayalam News Desk | Last Updated : Jun 24, 2022, 08:17 PM IST
  • തങ്ങൾ വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നാണ് നെറ്റ്ഫ്ലിക്സ് അവകാശപ്പെടുന്നത്.
  • എന്നാൽ വരുമാനം മന്ദഗതിയിലാണ് വളരുന്നത്.
  • ഈ സാഹചര്യത്തിൽ ചെലവ് കുറയ്ക്കേണ്ടത് അത്യാവശ്യമായി.
  • അത് കൊണ്ടാണ് ജീവനക്കാരെ പിരിച്ചു വിടുന്നത് എന്നും നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി.
Netflix Layoff: വരിക്കാരുടെ എണ്ണം കുറഞ്ഞു; നെറ്റ്ഫ്ളിക്സിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ

ലോകത്തെ ഒടിടി പ്ലാറ്റ്ഫോമുകളിൽ മുൻനിരയിൽ നിൽക്കുന്ന ഒന്നാണ് നെറ്റ്ഫ്ലിക്സ്. നെറ്റ്ഫ്ലിക്സ് കഴിഞ്ഞ ദിവസം നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. ഏകദേശം 300 പേർക്കാണ് ഇതോടെ ജോലി നഷ്ടമായത്. വരിക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടർന്നാണ് കമ്പനി ചെലവ് കുറയ്ക്കുന്നതിലേക്ക് നീങ്ങിയതും ജീവനക്കാരെ പിരിച്ചുവിട്ടതും.

നൂറ്റിയമ്പതോളം പേർക്കാണ് അമേരിക്കയിൽ മാത്രം ഈ തീരുമാനത്തിലൂടെ ജോലി നഷ്ടമാകുകയെന്നാണ് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി നഷ്ടമാകുന്നതും അമേരിക്കയിൽ ആയിരിക്കും. തങ്ങൾ വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നാണ് നെറ്റ്ഫ്ലിക്സ് അവകാശപ്പെടുന്നത്. എന്നാൽ വരുമാനം മന്ദഗതിയിലാണ് വളരുന്നത്. ഈ സാഹചര്യത്തിൽ ചെലവ് കുറയ്ക്കേണ്ടത് അത്യാവശ്യമായി. അത് കൊണ്ടാണ് ജീവനക്കാരെ പിരിച്ചു വിടുന്നത് എന്നും നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി.

Also Read: GSAT24: ഇന്ത്യൻ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു

വരിക്കാരുടെ എണ്ണം കുറഞ്ഞത് കമ്പനിയെ കടുത്ത സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്. അതിനാൽ തന്നെ ചെലവ് കുറഞ്ഞ പുതിയ പ്ലാനുകൾ അവതരിപ്പിക്കാൻ കമ്പനി ആലോചിക്കുന്നുണ്ട്. കൂടാതെ പരസ്യം അടക്കം ഉൾപ്പെടുത്തുന്നതും കമ്പനിയുടെ പരിഗണനയിലുണ്ട്.

30 മിനിറ്റിൽ ചാർജാകും, 7 ദിവസത്തെ ബാറ്ററി ലൈഫും; ബോട്ട് എക്സ്റ്റന്റ് സ്പോർട്സ് സ്മാർട്ട് വാച്ച് പ്രത്യേകതകൾ ഇങ്ങനെ

പുതിയ സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ച് വെയറബിൾസ് നിർമാണ കമ്പനിയായ ബോട്ട് (Boat). എക്സ്റ്റന്റ് സ്പോർട്സ് സ്മാർട്ട് വാച്ചാണ് (Xtend Sport Smartwatch) കമ്പനി പുറത്തിറക്കിയത്. ബോട്ട് എക്സ്റ്റന്റിന്റെ തന്നെ പുതിയ  പതിപ്പാണിത്. 700ൽ അധികം ആക്ടീവ് മോഡുകൾ ഉള്ള സ്മാർട്ട് വാച്ചാണ് ഇത്. ഒരു സ്മാർട്ട് വാച്ചിലും ഇത്രയധികം സ്പോർട്സ് മോഡുകൾ ഇതുവരെ പരീക്ഷിച്ചിട്ടില്ല എന്നതാണ് എക്സ്റ്റന്റ് സ്പോർട്സ് സ്മാർട്ട് വാച്ചിന്റെ പ്രത്യേകത. 

യോഗ, ജോഗിങ്, എയ്റോബിക്സ്, നീന്തൽ, പിയാനോ, ബാലെ, പെയിന്റിങ് തുടങ്ങിയ പ്രവർത്തികൾ ട്രാക്ക് ചെയ്യാൻ ഈ സ്മാർട്ട് വാച്ചിന് സാധിക്കും. കലോറി കുറയ്ക്കാൻ സഹായിക്കുന്ന മറ്റ് പ്രവർത്തികളെയും ട്രാക്ക് ചെയ്യാൻ കഴിയും. ഒരു ഡെസൻ സെൻസറുകളാണ് ഈ വാച്ചിൽ ഉപയോ​ഗിച്ചിരിക്കുന്നത്. വ്യത്യസ്ത നിറങ്ങളിൽ എക്സ്റ്റന്റ് സ്പോർട്സ് സ്മാർട്ട് വാച്ച് ലഭ്യമാണ്. ആഷെൻ ഗ്രേ, ക്ലാസിക് ബ്ലാക്ക്, കൂൾ ബ്ലൂ എന്നീ നിറങ്ങളിലെ വാച്ചുകൾ ലഭ്യമാണ്.

2,499 രൂപയാണ് ഈ സ്മാർട്ട് വാച്ചിന്റെ വില. ആമസോൺ. ഇൻ, ബോട്ട് –ലൈഫ്സ്റ്റൈൽ. കോം എന്നിവയിൽ വാച്ച് ലഭ്യമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News