നോക്കിയ 105 (2023), നോക്കിയ 106 4ജി എന്നീ ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നോക്കിയയുടെ പുതിയ ഫീച്ചർ ഫോണാണിത്.  ഈ രണ്ട് ഫീച്ചർ ഫോണുകളും 123PAY സപ്പോർട്ടോടു കൂടിയാണ് വരുന്നത്.വയർലെസ് എഫ്എം സ്ട്രീമിംഗ് സപ്പോർട്ടും ഇതിലുണ്ടായിരിക്കും.ഇരു ഫോണുകളിലും 1.8 ഇഞ്ച് QQVGA ഡിസ്‌പ്ലേകളും IP52 വാട്ടർ റെസിസ്റ്റൻസ് ഉള്ള പോളികാർബണേറ്റ് നാനോ ബിൽഡുകളും ഉണ്ട്.ഫോണിൻറെ വിലയും സവിശേഷതകളും പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

നോക്കിയ 105, നോക്കിയ 106 വില


നോക്കിയ 105 ന്റെ വില 1,299 രൂപയാണ്. ചാർക്കോൾ, സിയാൻ, റെഡ് എന്നീ നിറങ്ങളിലാണ് ഈ ഫോൺ എത്തുന്നത്. അതേ സമയം നോക്കിയ 106 ന്റെ വില 2,199 രൂപയാണ്. നീല, ചാർക്കോൾ നിറങ്ങളിലാണ് ഈ ഫോൺ വരുന്നത്. രണ്ട് മോഡലുകളും നോക്കിയ ഇന്ത്യ വെബ്‌സൈറ്റ് വഴി വാങ്ങാൻ സാധിക്കും.


ഫീച്ചർ


നോക്കിയ 105, നോക്കിയ 106 എന്നിവയ്ക്ക് 1.8 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയുണ്ട്. കൂടാതെ, ഈ ഫോൺ 30+ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്നു. രണ്ട് മോഡലുകളും വയർഡ്, വയർലെസ് മോഡുകളോട് കൂടിയ എഫ്എം റേഡിയോയോടെയാണ് വരുന്നത്. നോക്കിയ ഫോണിന് 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും മൈക്രോ-യുഎസ്‌ബി പോർട്ടും ഉണ്ട്. ഇവ രണ്ടും ഇൻബിൽറ്റ് UPI 123PAY പിന്തുണയോടെയാണ് വരുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ഇല്ലാതെയും ഓൺലൈൻ പേയ്‌മെന്റുകൾ നടത്താം.


നോക്കിയ 106-ൽ ഇൻബിൽറ്റ് MP3 പ്ലെയർ നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് v5 കണക്റ്റിവിറ്റിയും ഉണ്ട്. അതിൽ വോയ്സ് റെക്കോർഡർ നൽകിയിട്ടുണ്ട്. ഇതിന്റെ സ്റ്റോറേജ് 32 ജിബി വരെ വർദ്ധിപ്പിക്കാം. നോക്കിയ 105-ൽ 12 മണിക്കൂർ വരെ ടോക്ക് ടൈം അല്ലെങ്കിൽ 22 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈം നൽകാൻ കഴിയുന്ന 1000mAh ബാറ്ററി പായ്ക്ക് ചെയ്യുന്നുണ്ട്. അതേ സമയം നോക്കിയ 106 4Gയിൽ 1450mAh ആണ് ബാറ്ററി നൽകിയിരിക്കുന്നത്. ഇത് 8 മണിക്കൂർ വരെ  കോളിംഗ് സമയവും 12 ദിവസം വരെ സ്റ്റാൻഡ്‌ബൈയും വാഗ്ദാനം ചെയ്യുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.