പരിസ്ഥിതി - സൗഹൃദ ഫോണുകൾ പുറത്തിറക്കിയിരിക്കുകയാണ് നോക്കിയ. ആകെ മൂന്ന് പുതിയ ഫോണുകളാണ് നോക്കിയ പുറത്തിറക്കിയിരിക്കുന്നത്. നോക്കിയ G60 5G, നോക്കിയ C31, നോക്കിയ  X30 5G എന്നീ ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ ഫോണുകൾ പരിസ്ഥിതി സൗകര്യമാക്കാൻ സർക്കുലർ എന്ന പദ്ധതിയാണ് നോക്കിയ ഒരുക്കിയിരിക്കുന്നത്. ഈ പദ്ധതി വഴി ആളുകൾ ഒരേ ഫോൺ കൂടുതൽ കാലം ഉപയോഗിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി പ്രകാരം പുറത്തിറക്കിയ ഫോണുകൾ ഇപ്പോൾ യുകെയിലും ജർമ്മനിയിലും മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്.  നോക്കിയ  X30 5G ഫോണുകൾക്ക് മാത്രമാണ് ഈ സൗകര്യം ഇപ്പോൾ ഉള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ പദ്ധതി സബ്‌സ്‌ക്രൈബ് ചെയ്യുന്ന ആളുകൾക്ക് മാസം പണം അടക്കാവുന്ന രീതിയിൽ ഫോൺ സ്വന്തമാക്കാൻ സാധിക്കും. കൂടാതെ ഈ ഫോണുകൾ ഉപയോഗിക്കുന്ന സമയത്തോളം നിങ്ങൾക്ക് പ്രത്യേക റിവാർഡുകൾ ലഭിച്ച് കൊണ്ടിരിക്കും. ഈ പ്രതിഫലങ്ങൾ പണ,ആയി ലഭിക്കില്ല പക്ഷെ ഉത്പന്നങ്ങളായി ആയിരിക്കും ലഭിക്കുക. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ യുകെയിലും ജർമനിയിലും മാത്രമായിരിക്കും  അവതരിപ്പിക്കുക. എന്നാൽ ക്രമേണ മറ്റ് രാജ്യങ്ങളിലും ഈ പദ്ധതി അവതരിപ്പിക്കുമെന്ന്  നോക്കിയ അറിയിച്ചിട്ടുണ്ട്.


ALSO READ: Tecno Pova Neo 2 : വമ്പൻ ബാറ്ററിയുമായി ടെക്നോ പോവാ നിയോ 2 ഫോണുകൾ ഉടനെത്തും; അറിയേണ്ടതെല്ലാം


 നോക്കിയ  എക്സ് 30 5G ഫോണുകളുടെ സവിശേഷതകൾ 


നോക്കിയ ഇതുവരെ പുറത്തിറക്കിയതിൽ ഏറ്റവും പരിസ്ഥിതി സൗഹൃദപരമായ ഫോണാണ് നോക്കിയ  എക്സ് 30 5G എന്നാണ് നോക്കിയ അവകാശപ്പെടുന്നത്. 100 ശതമാനം റീസൈക്കിൾ ചെയ്ത അലുമിനിയം ഫ്രെയിമും സ്പീക്കർ ഗ്രില്ലും 65 ശതമാനം റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് ഫോൺ നിർമ്മിച്ചിരിക്കുന്നത്. നോക്കിയ X30 5G മൂന്ന് വർഷത്തെ OS അപ്‌ഗ്രേഡുകളെയും പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളെയും പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്ന് വര്ഷം നീണ്ട് നിൽക്കുന്ന വാറണ്ടിയും ഫോണിന് ഉണ്ടയായിരിക്കും. 


 നോക്കിയ  എക്സ് 30 5G ഫോണുകൾക്ക്  6.43 ഇഞ്ച് ഫുൾ എച്ച്ഡി ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണിന് 90Hz റിഫ്രഷ് റേറ്റാണ് ഉള്ളത്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രൊസസറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ആകെ നാല് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 6 ജിബി അല്ലെങ്കിൽ 8 ജിബി റാം വേരിയന്റിലും 128 ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്റിലുമാണ് ഫോൺ എത്തുന്നത്.  ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.