Tecno Pova Neo 2 : വമ്പൻ ബാറ്ററിയുമായി ടെക്നോ പോവാ നിയോ 2 ഫോണുകൾ ഉടനെത്തും; അറിയേണ്ടതെല്ലാം

Tecno Pova Neo 2 specs : സൈബർ ബ്ലൂ, യുറനോലിത്ത് ഗ്രേ എന്നീ കളർ വേരിയന്റുകളിൽ ഫോൺ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 28, 2022, 02:04 PM IST
  • ടെക്നോ പോവാ 2 ഫോണുകളുടെ അപ്‌ഡേറ്റഡ് വേർഷൻ ആയിരിക്കും ടെക്നോ പോവാ നിയോ 2 ഫോണുകൾ എന്നാണ് സൂചന .
  • 7,000mAh ബാറ്ററി, ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയായിരുന്നു ടെക്നോ പോവാ 2 ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ. സമാനമായ സവിശേഷതകളാണ് ടെക്നോ പോവാ നിയോ 2 ഫോണുകളിലും പ്രതീക്ഷിക്കുന്നത്.
  • സൈബർ ബ്ലൂ, യുറനോലിത്ത് ഗ്രേ എന്നീ കളർ വേരിയന്റുകളിൽ ഫോൺ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Tecno Pova Neo 2 : വമ്പൻ ബാറ്ററിയുമായി ടെക്നോ പോവാ നിയോ 2 ഫോണുകൾ ഉടനെത്തും; അറിയേണ്ടതെല്ലാം

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്‌നോ പുതിയ ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ടെക്നോ പോവാ 2 ഫോണുകൾ ഈ വർഷം ജൂണിൽ പുറത്തിറക്കിയിരുന്നു. ഇപ്പോൾ ടെക്നോ പോവാ നിയോ 2 എന്ന ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ടെക്നോ. ടെക്നോ പോവാ 2 ഫോണുകളുടെ അപ്‌ഡേറ്റഡ് വേർഷൻ ആയിരിക്കും ടെക്നോ പോവാ നിയോ 2 ഫോണുകൾ എന്നാണ് സൂചന . 7,000mAh ബാറ്ററി, ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയായിരുന്നു ടെക്നോ പോവാ 2 ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ. സമാനമായ സവിശേഷതകളാണ് ടെക്നോ പോവാ നിയോ 2 ഫോണുകളിലും പ്രതീക്ഷിക്കുന്നത്.

ടിപ്പ്സ്റ്ററായ പരസ് ഗുലാനി പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്  ടെക്നോ പോവാ നിയോ 2 ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും, ആഗോള വിപണിയിലും ഒരേ സമയം അവതരിപ്പിക്കും. എന്നാൽ കൃത്യമായ തീയതിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇനിയും പുറത്തുവന്നിട്ടില്ല. എന്നാൽ ഫോണിന് 2 കളർ വേരിയന്റുകളായിരിക്കും ഉണ്ടായിരിക്കുക. സൈബർ ബ്ലൂ, യുറനോലിത്ത് ഗ്രേ എന്നീ കളർ വേരിയന്റുകളിൽ ഫോൺ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഫോണിന്റെ പ്രധാന സവിശേഷതകളും ടിപ്പ്സ്റ്റാറായ പരസ് ഗുലാനി പുറത്തുവിട്ടിരുന്നു.

ALSO READ: Redmi Note 11 SE : അടിപൊളി ക്യാമറയുമായി റെഡ്മി നോട്ട് 11 എസ്ഇ ഉടൻ ഇന്ത്യയിൽ; അറിയേണ്ടതെല്ലാം

ടെക്നോ പോവാ നിയോ 2 ഫോണുകളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് അതിന്റെ ഡിസ്പ്ലേ തന്നെയാണ്. ടെക്നോ പോവാ നിയോ 2 ഫോണുകൾക്ക് 6.82 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ പാനൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ റിഫ്രഷ് റേറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇനിയും പുറത്തുവിട്ടിട്ടില്ല. ഫോണിൽ ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പ് ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16എംപി മെയിൻ ലെൻസും 2എംപി സെക്കൻഡറി സെൻസറുമായിരിക്കും ഫോണിലെ ക്യാമറകൾ.

ഫോണിന്റെ പ്രോസസ്സർ മീഡിയടെക് ഹീലിയോ G85 SoC ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന് ആകെ 2 സ്റ്റോറേജ് വേരിയന്റുകളായിരിക്കും ഉണ്ടായിരിക്കുക. ഫോണിന് 4 ജിബി / 6 ജിബി റാം വേരിയന്റും,  64 ജിബി / 128 ജിബി ഇന്റെര്ണല് സ്റ്റോറേജ് വേരിയന്റുമാണ് ഫോണിന് ഉണ്ടായിരിക്കുക. ഫോണിന്റെ മറ്റൊരു ആകർഷണം അതിന്റെ ബാറ്ററിയാണ്. 7000  mAh ബാറ്ററി ഫോണിൽ ക്രമീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങളും ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നാൽ ബജറ്റ് പ്രൈസിൽ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News