നത്തിങ് സ്മാർട്ട്ഫോണിന്റെ ആദ്യ സെയിൽ ജൂലൈ 21 ന് ആരംഭിച്ചിരുന്നു. എന്നാൽ സെയിൽ ആരംഭിച്ചതിന് പിന്നാലെ തന്നെ ഫോണിന്റെ സ്റ്റോക്കും തീർന്നിരുന്നു. ഇപ്പോൾ ഫോണിന്റെ രണ്ടാമത്തെ സെയിൽ തുടങ്ങാൻ ഒരുങ്ങുകയാണ് ഈ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ. ജൂലൈ 30 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് സെയിൽ ആരംഭിക്കുന്നത്. എന്നാൽ ഫോണിന്റെ ഓപ്പൺ സെയിൽ സിസ്റ്റം ഇത്തവണ ഉണ്ടാകില്ല. ഫോണിന്റെ പ്രീ ഓർഡർ പാസ് ജൂലൈ 12 മുതല ജൂലൈ 18 വരെ ഫ്ലിപ്പ്കാർട്ട് വഴി നൽകിയിരുന്നു. ഇതിന് ശേഷം ഫോണിന്റെ ഓപ്പൺ സെയിലും ആരംഭിച്ചിരുന്നു. ഇപ്പോൾ വീണ്ടും പ്രീ ഓർഡർ പാസ് വഴി മാത്രം ഫോൺ ഓർഡർ ചെയ്യാൻ കഴിയുന്ന രീതിയിലേക്ക് എത്തുകയാണ്. ആകെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ്,  8 ജിബി റാം, 256 ജിബി സ്റ്റോറേജ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നീ സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.  ഫോണിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 31,999 രൂപയും,   8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 34,999 രൂപയും, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 37,999 രൂപയുമാണ് വില.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോണിന്റെ പ്രധാന പ്രത്യേകത അതിന്റെ ഗ്ലിഫ് ഇന്റർഫേസാണ്. സെമി ട്രാൻസ്പരന്റായി 5 ലൈറ്റിങ് സ്ട്രിപ്പിസോട് കൂടിയാണ് ഗ്ലിഫ് ഇന്റർഫേസ് ഒരുക്കിയിരിക്കുന്നത്. ഫോണിന് 120 hz റിഫ്രഷ് റെറ്റോഡ് കൂടിയ 6.55 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ആൻഡ്രോയിഡ് 12 സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന ഫോണിന്  LPDDR5 റാമും UFS 3.1 സ്റ്റോറേജുമാണ് ഉള്ളത്. ഫോണിന്റെ പ്രോസസ്സർ ക്വാൽകോം സ്നാപ്ഡ്രാഗൺ 778 ജി പ്ലസ് ആണ്.  ഫോണിന്റെ പ്രത്യേകത വയർലെസ് ചാർജിങ് സൗകര്യമാണ്. ഈ വിലയിൽ കിട്ടുന്ന ഫോണുകളിൽ ഈ സൗകര്യം ഇനിയും ലഭ്യമായിട്ടില്ല. ണ്. ഡ്യൂവൽ റെയർ ക്യാമറ സെറ്റപ്പാണ് ഫോണിന് ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ,  16 മെഗാപിക്സൽ ക്യാമറ എന്നിങ്ങനെയാണ് ഫോണിന്റെ ക്യാമറകൾ. ഫോണിന്റെ ഫ്രണ്ടിലും ബാക്കിലും ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഒരുക്കിയിട്ടുണ്ട്.  4,500 mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 


ALSO READ: Nothing Phone 1 : കുറഞ്ഞ വിലയിൽ മികച്ച ഫോണെന്ന ഖ്യാതി; എന്നിട്ടും "ബോയ്‌കോട്ട് നത്തിങ്" ട്വിറ്ററിൽ ട്രെൻഡിങ്, കാരണം അറിയാമോ?


ഫോൺ ഇന്ത്യയുൾപ്പെടെ യുഎസ്, യുകെ മറ്റ് രാജ്യങ്ങളിലെ മാർക്കറ്റിലേക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. ത്. ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന ഫോണുകൾ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതായിരിക്കുമെന്ന് നത്തിങ്ങ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ജനറൽ മാനേജറുമായ മനു ശർമ്മ അറിയിച്ചിരുന്നു. തമിഴ് നാട്ടിൽ തന്നെയാണ് ഫോണുകൾ നിർമ്മിക്കുന്നത്.  ഫോൺ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതിനാൽ നിർമാതാക്കൾക്ക് കസ്റ്റംസ് ഡ്യൂട്ടിയും മറ്റ് ഇറക്കമതി ചിലവും ഉണ്ടാകാത്ത സാഹചര്യത്തിൽ നത്തിങ് ഫോൺ വില കുറയ്ക്കാനായിരുന്നു ഈ തീരുമാനം.  



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.