Nothing Phone 1 : കുറഞ്ഞ വിലയിൽ മികച്ച ഫോണെന്ന ഖ്യാതി; എന്നിട്ടും "ബോയ്‌കോട്ട് നത്തിങ്" ട്വിറ്ററിൽ ട്രെൻഡിങ്, കാരണം അറിയാമോ?

Boycott Nothing Campaign Reason :  കന്നട, തെലുഗു, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിൽ കണ്ടെന്റുകൾ ചെയ്യുന്നവർക്ക് ഫോൺ നല്കാതിരുന്നതിനെ തുടർന്ന് പ്രതിഷേധം അറിയിക്കുകയായിരുന്നു യൂട്യൂബറുടെ ലക്‌ഷ്യം.   

Written by - Zee Malayalam News Desk | Last Updated : Jul 14, 2022, 12:19 PM IST
  • പ്രസാദ് ടെക്ക് ഇൻ തെലുഗു എന്ന യൂട്യൂബ് ചാനലിൽ നിന്നാണ് ഈ പ്രാങ്ക് വീഡിയോ പുറത്തു വിട്ടത്.
  • ഫോണിന്റെ അൺബോക്സിങ് വീഡിയോ എന്ന നിലയിലാണ് വീഡിയോ പുറത്തു വിട്ടതെങ്കിലും, ഫോണിന്റെ ഒരു ഫേക്ക് കവർ ആയിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.
  • എന്നാൽ ഈ പ്രാങ്ക് വീഡിയോയുടെ സ്ക്രീൻഷോട്ടുകളും വീഡിയോയും അതിവേഗം പ്രചരിക്കുകയും, ഈ ഹാഷ്ടാഗുകൾക്ക് കാരണമാകുകയും ആയിരുന്നു.
  • കന്നട, തെലുഗു, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിൽ കണ്ടെന്റുകൾ ചെയ്യുന്നവർക്ക് ഫോൺ നല്കാതിരുന്നതിനെ തുടർന്ന് പ്രതിഷേധം അറിയിക്കുകയായിരുന്നു യൂട്യൂബറുടെ ലക്‌ഷ്യം.
Nothing Phone 1 : കുറഞ്ഞ വിലയിൽ  മികച്ച ഫോണെന്ന ഖ്യാതി; എന്നിട്ടും  "ബോയ്‌കോട്ട് നത്തിങ്" ട്വിറ്ററിൽ ട്രെൻഡിങ്, കാരണം അറിയാമോ?

നത്തിങ് ഫോണുകൾ ഉടൻ വിപണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. അതിനിടയിലാണ് ബോയ്‌കോട്ട് നത്തിങ്, ഡിയർ നത്തിങ് എന്നീ ഹാഷ് ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ് ആയത്. ജൂലൈ 13, ബുധനാഴ്ച മുഴുവൻ ഇന്ത്യയിൽ ട്വിറ്ററിന്റെ ടോപ് ട്രെൻഡിങ്ങിൽ ഈ രണ്ട് ഹാഷ് ടാഗുകളും ഉണ്ടായിരുന്നു. എന്നാൽ ഇതിന്റെ കാരണം പലരും അന്വേഷിക്കുകയാണ്. ഇതിന് ഫോണിന്റെ ഡിസൈൻ, സവിശേഷതകൾ, വില എന്നിവയൊന്നും ആയി ബന്ധവും ഇല്ല. പകരം ഒരു യൂട്യൂബർ പുറത്തുവിട്ട ഒരു പ്രാങ്ക് വീഡിയോയാണ് ഇതിന് കാരണമായത്.

പ്രസാദ് ടെക്ക് ഇൻ തെലുഗു എന്ന യൂട്യൂബ് ചാനലിൽ നിന്നാണ് ഈ പ്രാങ്ക് വീഡിയോ പുറത്തു വിട്ടത്. ഫോണിന്റെ അൺബോക്സിങ് വീഡിയോ എന്ന നിലയിലാണ് വീഡിയോ പുറത്തു വിട്ടതെങ്കിലും, ഫോണിന്റെ ഒരു ഫേക്ക് കവർ ആയിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. കവറിന് ഉള്ളിൽ ഫോൺ ഉണ്ടായിരുന്നില്ല താനും. പകരം ഒരു കുറിപ്പാണ് ഉണ്ടായിരുന്നത്. ഈ കുറിപ്പിൽ ഹായ് പ്രസാദ്, ഈ ഫോൺ ദക്ഷിണേന്ത്യാക്കാർക്ക് ഉള്ളതല്ല എന്നാണ് എഴുതിയിരുന്നത്.

ALSO READ: Nothing Phone: നത്തിങ്ങ് ഫോണിന് ഇന്ത്യയിൽ എത്ര രൂപ? അറിയേണ്ടത് വില മാത്രം?

എന്നാൽ ഈ പ്രാങ്ക് വീഡിയോയുടെ സ്ക്രീൻഷോട്ടുകളും വീഡിയോയും അതിവേഗം പ്രചരിക്കുകയും, ഈ ഹാഷ്ടാഗുകൾക്ക് കാരണമാകുകയും ആയിരുന്നു. ഇതിനെ തുടർന്ന് നിരവധി പേർ ഇതിനെ ഔദ്യോഗികമായി ലഭിച്ച കത്താണെന്ന് തെറ്റിദ്ധരിക്കുകയും, ഫോണിനെതിരെ പ്രതിഷേധവും മറ്റും ആരംഭിക്കുകയും ചെയ്തു. എന്നാൽ കന്നട, തെലുഗു, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിൽ കണ്ടെന്റുകൾ ചെയ്യുന്നവർക്ക് ഫോൺ നല്കാതിരുന്നതിനെ തുടർന്ന് പ്രതിഷേധം അറിയിക്കുകയായിരുന്നു യൂട്യൂബറുടെ ലക്‌ഷ്യം. 

ഇതിന് പിന്നാലെ കമ്പനിയുടെ ഇന്ത്യയിലെ തലവൻ മനു ശർമ്മ വിശദീകരണവുമായി രംഗത്തെത്തി. ഫോണുകൾ ഘട്ടം ഘട്ടം ആയി ആണ് ജേർണലിസ്റ്റുകൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും എത്തിച്ച് നൽകുന്നതെന്നും, രാജ്യത്ത് നിരവധി പേർക്ക് അത് ലഭിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഒരു മുന്നറിയിപ്പും നൽകാതെ നത്തിങ്ങിന്റെ ഫേക്ക് ബോക്‌സും, തെറ്റിദ്ധരിക്കുന്ന രീതിയിലുള്ള കത്തും ഗുരുതരമായി കാണുന്നുവെന്ന്  അദ്ദേഹം പറഞ്ഞു. ഇത് അംഗീകരിക്കാൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 13 നാൻ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ ഫോണിന്റെ വില ആരംഭിക്കുന്നത്  31,908 രൂപയിലാണ്. ഫോൺ ജൂലൈ 21 മുതൽ വിപണിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി പ്ലസ് പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.  4,500mAh ബാറ്ററിയോട് കൂടി എത്തുന്ന ഫോണിന്  33 വാട്സ് വയർഡ് ചാർജിംഗ്, 15 വാട്സ് വയർലെസ് ചാർജിംഗ്, 5 വാട്സ്  റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവ ഉണ്ടയിരിക്കുമെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News