കാത്തിരിപ്പിന് വിരാമമിട്ട് Ola Electric അവരുടെ രണ്ടാം ഘട്ട ഡെലിവറി ആരംഭിക്കാൻ പോകുന്നു. S1,S1 Pro ഇലക്ട്രിക് സ്കൂട്ടറുകളുടെ പെയ്മൻറ് വിൻഡോ ഇതിൻറെ ഭാഗമായി ഉടൻ തുറക്കും. ജനുവരി 21-ന് വൈകുന്നേരം 6 മണിക്കാണ് കമ്പനി പർച്ചേസ് വിൻഡോ തുറക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒലയുടെ ഔദ്യോഗിക ആപ്പിലാണ് ബുക്കിംഗ് പൂർത്തിയാക്കാനാവുക. ഇതിനകം 20,000 രൂപ അഡ്വാൻസ് അടച്ചവരാണ് ഇനി തുക മുഴുവൻ അടച്ച് ബുക്കിംഗ് പൂർത്തിയാക്കേണ്ടത്.


ALSO READ: Moto G71 5G ഫോണുകൾ ഇന്ന് മുതൽ ലഭിക്കും; സവിശേഷതകൾ , വില, തുടങ്ങി അറിയേണ്ടതെല്ലാം


ഒല തന്നെ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പുതിയ പർച്ചേസ് വിൻഡോയെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. Ola S1, Ola S1 Pro വാങ്ങുന്നവർ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിനുള്ള പേയ്‌മെന്റ്  പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും മറ്റ് വിശദാംശങ്ങളും പൂർത്തിയാക്കണമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.


രാജ്യത്തുടനീളം ഇത് വരെ മൊത്തം 4000 സ്കൂട്ടറുകൾ അയച്ചതായാണ് ഒല ഇലക്ട്രിക് അവകാശപ്പെടുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കൂടുതൽ സ്‌കൂട്ടറുകൾ അയയ്‌ക്കുമെന്നാണ് ഭവീഷ് അഗർവാൾ അവകാശപ്പെടുന്നത്. 


ALSO READ: Moto Tab G70 | വലിയ സ്ക്രീനും കൂടുതൽ ഫീച്ചറുകളും, അറിയാം മോട്ടറോളയുടെ പുത്തൻ ടാബ്ലെറ്റിനെ കുറിച്ച്


സ്കൂട്ടർ ഡെലിവറി ചെയ്യാൻ കുറഞ്ഞത് 10 മുതൽ 20 ദിവസം വരെയാണ് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. വാങ്ങുന്നയാളുടെ സ്ഥലത്തെയും മറ്റ് ചില ഘടകങ്ങളെയും ആശ്രയിച്ചാണ് ഡെലിവറി. ഇത് സംബന്ധിച്ച് നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.


ആഗോള തലത്തിലെ ചിപ്പ് ക്ഷാമമാണ് കമ്പനിയെ ഉത്പാദനം പതുക്കെയാക്കാൻ പ്രേരിപ്പിച്ച ഘടകം. ഇതോടെ പെയ്മൻറെ വിൻഡോകൾ താത്കാലികമായി കമ്പനി ഒഴിവാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.