Moto G71 5G ഫോണുകൾ ഇന്ന് മുതൽ ലഭിക്കും; സവിശേഷതകൾ , വില, തുടങ്ങി അറിയേണ്ടതെല്ലാം

ഫോണിന്റെ പ്രധാന ആകർഷണങ്ങൾ സ്‌നാപ്ഡ്രാഗൺ 695 പ്രൊസസർ, 6ജിബി റാം എന്നിവയാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 19, 2022, 04:51 PM IST
  • ഫ്ലിപ്കാർട്ടിലൂടെയാണ് (Flipkart) ഫോൺ വില്പനയ്ക്ക് എത്തിയിരിക്കുന്നത്.
  • ഫോണിന്റെ വില 18,999 രൂപയാണ്.
  • ഫോണിന്റെ പ്രധാന ആകർഷണങ്ങൾ സ്‌നാപ്ഡ്രാഗൺ 695 പ്രൊസസർ, 6ജിബി റാം എന്നിവയാണ്.
  • കൂടാതെ ബാറ്ററി 33W ടർബോ ചാർജ്ജിങ് സൗകര്യത്തോട് കൂടിയ 5,000 mAh ബാറ്ററിയാണ്.
 Moto G71 5G ഫോണുകൾ ഇന്ന് മുതൽ ലഭിക്കും; സവിശേഷതകൾ , വില, തുടങ്ങി അറിയേണ്ടതെല്ലാം

മോട്ടോ ജി 71 5ജി (Moto G71 5G) ഫോണുകൾ ഇന്ന് മുതൽ ഇന്ത്യയിൽ (India) വില്പന ആരംഭിച്ചു. ഫ്ലിപ്കാർട്ടിലൂടെയാണ് (Flipkart) ഫോൺ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. ഫോണിന്റെ വില 18,999 രൂപയാണ്. ഫോണിന്റെ പ്രധാന ആകർഷണങ്ങൾ സ്‌നാപ്ഡ്രാഗൺ 695 പ്രൊസസർ, 6ജിബി റാം എന്നിവയാണ്. കൂടാതെ ബാറ്ററി 33W ടർബോ ചാർജ്ജിങ് സൗകര്യത്തോട് കൂടിയ 5,000 mAh ബാറ്ററിയാണ്.

ആർട്ടിക് ബ്ലൂ, നെപ്ട്യൂൺ ഗ്രീൻ എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഫ്ലിപ്കാർട്ടിലൂടെ മാത്രമേ ഫോൺ ലഭ്യമാകുകയുള്ളു. ഉപഭോക്താക്കൾക്ക് ഐസിഐസി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് 10 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ ബിഗ് സേവിങ് ഡേയ്സ് സെയിലും ആരംഭിക്കുന്നുണ്ട്.

ALSO READ : Motorola Moto G71 5G : 50 മെഗാപിക്സൽ ക്യാമറയുമായി മോട്ടോ G71 5G ജനുവരി 10 ന് എത്തുന്നു; വിലയെത്രയെന്ന് അറിയാം

6.4-ഇഞ്ച് ഫുൾ എച്ച്ഡി + പഞ്ച്-ഹോൾ OLED ഡിസ്പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റ് പ്രോസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.  കൂടാതെ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐയിലാണ് ഈ സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. 

ALSO READ : Moto Tab G70 | വലിയ സ്ക്രീനും കൂടുതൽ ഫീച്ചറുകളും, അറിയാം മോട്ടറോളയുടെ പുത്തൻ ടാബ്ലെറ്റിനെ കുറിച്ച്

Moto G71 5G സ്മാർട്ട്‌ഫോണിൽ 3 ജിബി വെർച്വൽ റാം സാങ്കേതികവിദ്യ ഒരുക്കിയിട്ടുണ്ട്. Moto G71 5G സ്മാർട്ട്‌ഫോൺ IP52 സർട്ടിഫൈഡ് ആണ്. എൽഇഡി ഫ്ലാഷോടുകൂടിയ ട്രിപ്പിൾ ക്യാമറ  സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 8-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ, 50-മെഗാപിക്സൽ പ്രൈമറി സെൻസർ, 2-മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നീ ക്യാമറകളാണ് ഉള്ളത്.

ALSO READ : Aadhaar Updates| നിങ്ങളുടെ ആധാറിലെ ബയോ മെട്രിക് വിവരങ്ങൾ ചോരാതിരിക്കാൻ എന്തൊക്കെ ചെയ്യാം?

സെൽഫികൾക്കായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിൽ ഫിംഗർപ്രിന്റ് സെൻസറും ഒരുക്കിയിട്ടുണ്ട്. ഫോണിന്റെ ബാറ്ററി 5000 mAh ആണ്. അതിനോടൊപ്പം തന്നെ 33 W ടർബോ പവർ ഫാസ്റ്റ് ചാർജിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News