Ola Offers Diwali 2023: ദീപാവലിയിൽ ഒല നൽകുന്ന ഗംഭീര ഓഫറുകൾ ഇതാ
ദീപാവലി പർച്ചേസുകൾക്ക് കമ്പനി വിപുലീകൃത വാറന്റിയാണ് ഇതിൻറെ ഭാഗമായി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 5 വർഷത്തെ ബാറ്ററിയും വാഗ്ദാനവും ഉൾപ്പെടുന്നു
ഇലക്ട്രിക് സ്കൂട്ടർ മാനുഫാക്ചറിംഗ് കമ്പനിയായ ഒല ഇലക്ട്രിക് തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറിന് നിരവധി ഓഫറുകളും ഡിസ്കൗണ്ടുകളും ദീപാവലിക്ക് പുറത്തിറക്കിയിട്ടുണ്ട്. ഈ ഓഫറുകളിലൂടെ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടർ S1X+ ഒന്ന് സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇതിനുപുറമെ, വിവിധ എക്സ്ചേഞ്ച് ബോണസുകളും സൗജന്യ വാറന്റി വിപുലീകരണവും കമ്പനി നൽകുന്നുണ്ട്. ദീപാവലിക്ക് കമ്പനി എന്ത് തരത്തിലുള്ള ഓഫറുകളാണ് നൽകുന്നതെന്ന് നോക്കാം
ഈ ഓഫറുകൾ
ദീപാവലി പർച്ചേസുകൾക്ക് കമ്പനി വിപുലീകൃത വാറന്റിയാണ് ഇതിൻറെ ഭാഗമായി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 5 വർഷത്തെ ബാറ്ററിയും വാഗ്ദാനവും ഉൾപ്പെടുന്നു, ഇതിന്റെ മൂല്യം 7000 രൂപയാണ്. ബാറ്ററിയിൽ 50 ശതമാനം വരെ കിഴിവും S1 Air, S1X+ എന്നിവക്ക് കമ്പനി യുടെ വിപുലീകൃത വാറന്റിയും ഒല മുന്നോട്ട് വെക്കുന്നു.
S1 Pro Gen-2-ൽ 10,000 രൂപ വരെ എക്സ്ചേഞ്ച് ബോണസാണ് ഒല വാഗ്ദാനം ചെയ്യുന്നത്. 2000 രൂപ അടച്ചാൽ, 9000 രൂപ വരെയുള്ള വിപുലീകൃത വാറന്റി ആനുകൂല്യം നിങ്ങൾക്ക് ലഭിക്കും. OLA S1 Air, S1X+ എന്നിവ വാങ്ങുമ്പോൾ 5000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ലഭ്യമാണ്.
തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളിൽ 7500 രൂപ വരെ കിഴിവ് ഓഫർ ലഭ്യമാണ്. സീറോ ഡൗൺ പേയ്‌മെന്റ്, നോ-കോസ്റ്റ് ഇഎംഐ, സീറോ പ്രോസസ്സിംഗ് ഫീ എന്നിവയും സ്കൂട്ടറുകളിൽ ലഭിക്കും. ഇതിനൊപ്പം പലിശ നിരക്ക് 5.99 ശതമാനമാണ്. തിരഞ്ഞെടുക്കുന്ന യൂസർമാർക്ക് ഒലയുടെ ഏതെങ്കിലും എക്‌സ്‌പീരിയൻസ് സെന്ററിൽ ടെസ്റ്റ് റൈഡ് നടത്തി OLA S1X+ സൗജന്യമായി സ്വന്തമാക്കാം.
10 മാസം കൊണ്ട് 2 ലക്ഷം യൂണിറ്റുകൾ വിറ്റു
ഈ മാസം തങ്ങളുടെ പേരിൽ മറ്റൊരു റെക്കോർഡ് ഉണ്ടാക്കിയതായി കമ്പനി അറിയിച്ചു. ഈ വർഷം ഇതുവരെ 10 മാസത്തിനുള്ളിൽ മൊത്തം 2 ലക്ഷത്തിലധികം യൂണിറ്റ് സ്കൂട്ടറാണ് കമ്പനി വിറ്റഴിച്ചത്. ഇത്രയധികം ഇലക്ട്രിക് സ്കൂട്ടറുകൾ വിൽക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി ഒല മാറി.കഴിഞ്ഞ വർഷത്തെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം 2 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകളാണ് ഒല വിറ്റഴിച്ചത്. കഴിഞ്ഞ വട്ടം ഇത് 1 ലക്ഷമായിരുന്നു അതായത് ഒരു വർഷം കൊണ്ട് 100 ശതമാനം വളർച്ച.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.