Ola Electric Car : നാല് സെക്കൻഡിൽ 0 ൽ നിന്ന് 100 വേഗതയിൽ എത്തും; ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിച്ച് ഒല
Ola Electric Car : ഒല ഇലക്ട്രിക് കാറിന് ഒല തന്നെ ഡെവലപ്പ് ചെയ്ത മൂവ് ഒഎസും അസിസ്റ്റഡ് ഡ്രൈവിംഗ് ശേഷിയും ഉണ്ടായിരിക്കും.
ഒല ഇലക്ട്രിക് തങ്ങളുടെ ആദ്യ കാർ ഇന്ത്യയിൽ അവതരിപ്പിച്ചു. 2024 ലിന്റെ ആദ്യ പകുതിയിൽ കാറുകൾ ഇന്ത്യയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത് . 500 കിലോമീറ്റർ റേഞ്ചിലാണ് ഫോൺ എത്തുന്നത്. ഒല ഇലക്ട്രിക് കാറിന് ഒല തന്നെ ഡെവലപ്പ് ചെയ്ത മൂവ് ഒഎസും അസിസ്റ്റഡ് ഡ്രൈവിംഗ് ശേഷിയും ഉണ്ടായിരിക്കും. കാറുകൾ കീലെസും, ഹാൻഡിൽലെസും ആയിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കാറിന് ഗ്ലാസ് റൂഫാണ് ഒരുക്കുന്നത്, കൂടാതെ സ്മൂത്ത് എയ്റോഡൈനാമിക് ബോഡിയും കാറിന് ഉണ്ടായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടാറ്റ നെക്‌സോൺ ഇവി മാക്‌സ്, മഹീന്ദ്ര എക്‌സ്‌യുവി400 എന്നീ ഇലക്ട്രിക് കാറുകളെക്കാൾ മികച്ച റേഞ്ച് ഒയുടെ ഇലക്ട്രിക് കാറുകൾക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാറുകളിൽ ഏറ്റവും പുതിയ 2170 ലിഥിയം അയോൺ സെൽ ബാറ്റെറിയാകും ക്രമീകരിക്കുകയെന്ന് ഒല മുമ്പ് തന്നെ അറിയിച്ചിരുന്നു. മറ്റ് ഇലക്ട്രിക് കാറുകളെക്കാൾ കുറഞ്ഞ ചിലവിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഒലയുടെ ഇലക്ട്രിക് കാറുകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ബജറ്റ് ഫ്രണ്ടിലി നിരക്കിൽ പുതിയ ഇലക്ട്രിക് സ്കൂട്ടറും ഒല പുറത്തിറക്കിയിട്ടുണ്ട്. 99,999 രൂപയ്ക്കാണ് സ്കൂട്ടറുകൾ പുറത്തിറക്കിയിരിക്കുന്നത്. 499 രൂപയ്ക്ക് സ്കൂട്ടറുകൾ ബുക്ക് ചെയ്യാൻ സാധിക്കും.
ALSO READ: Mahindra Scorpio Classic: കെട്ടിലും മട്ടിലും പുതുമകളുമായി പഴയ മഹീന്ദ്ര സ്കോർപിയോ വീണ്ടും- ചിത്രങ്ങൾ
ആഗസ്റ്റ് 15 മുതൽ ആഗസ്റ്റ് 31 വരെയുള്ള സമയത്താണ് സ്കൂട്ടറുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നത്. സെപ്റ്റംബർ 2 മുതലാണ് സ്കൂട്ടറിന്റെ വില്പന ആരംഭിക്കുന്നത്. സെപ്റ്റംബർ 7 മുതൽ ഫോണുകൾ ഡെലിവറി ചെയ്യാൻ ആരംഭിക്കും. 90 കിലോമീറ്ററുകൾ മുതൽ 131 കിലോമീറ്ററുകൾ വരെയാണ് സ്കൂട്ടറിന്റെ റേഞ്ച്. 3kWh ബാറ്ററിയാണ് സ്കൂട്ടറിൽ ക്രമീകരിച്ചിരിക്കുന്നത്. ആകെ 5 നിറങ്ങളിലാണ് സ്കൂട്ടർ എത്തുന്നത്. ചുവപ്പ്, ജെറ്റ് ബ്ലാക്ക്, പോർസലൈൻ വൈറ്റ്, നിയോ മിന്റ് (ബ്ലൂ), ലിക്വിഡ് സിൽവർ എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...