OnePlus 9RT 5G, Buds Z2 : വൺപ്ലസ് 9RT 5G, ബഡ്‌സ് Z2 ഇന്ത്യയിലെത്തി; സവിശേഷതകൾ, വില തുടങ്ങി അറിയേണ്ടതെല്ലാം
കമ്പനിയുടെ വിന്റർ എഡിഷൻ ലോഞ്ച് ഇവെന്റിന്റെ ഭാഗമായി ആണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
Bengaluru : വൺപ്ലസ് 9RT 5G (OnePlus 9RT 5G) ഫോണുകളും, ബഡ്‌സ് Z2വും വൺ പ്ലസ് പുറത്തിറക്കി. കമ്പനിയുടെ വിന്റർ എഡിഷൻ ലോഞ്ച് ഇവെന്റിന്റെ ഭാഗമായി ആണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. വൺപ്ലസ് 9R ഫോണുകളുടെ പിൻഗാമിയായി ആണ് ഫോൺ രാജ്യത്ത് എത്തിയിരിക്കുന്നത്.
വൺപ്ലസ് 9RT 5G ഫോണുകളും, വൺ പ്ലസ് ബഡ്‌സ് Z2വും കഴിഞ്ഞ വർഷം ചൈനയിൽ അവതരിപ്പിച്ചിരുന്നു. അതിന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. നാനോ സിൽവർ, ഹാക്കർ ബ്ലാക്ക് കളർ വാരിയന്റുകളിലാണ് ഫോൺ എത്തുന്നത്.
ഫോണിന്റെ വില ആരംഭിക്കുന്നത് 42,999 രൂപയിലാണ്. OnePlus.in, OnePlus എക്സ്പീരിയൻസ് സ്റ്റോറുകളും തിരഞ്ഞെടുത്ത മറ്റ് സ്റ്റോറുകളും വഴിയാണ് ഫോൺ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ആമസോൺ ഇന്ത്യയുടെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലും ഫോൺ ലഭിക്കും. ജനുവരി 17 മുതലാണ് സെയിൽ ആരംഭിക്കുന്നത്.
1080×2400 പിക്സൽ റെസല്യൂഷനുള്ള 6.62 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയോട് കൂടിയാണ് ഫോൺ എത്തുന്നത്. 120Hz റിഫ്രഷ് റേറ്റാണ് ഫോണിന് ഉള്ളത്, കൂടാതെ ആസ്പെക്ട റേഷ്യോ 20:9 ആണ്. കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടെയാണ് ഫോൺ എത്തുന്നത്. X60 5G മോഡം, Adreno 660 GPU എന്നിവയോട് കൂടിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.
8 ജിബി, 12 ജിബി റാം ഓപ്‌ഷനുകളിലാണ് ഫോൺ എത്തുന്നത്, കൂടാതെ 128 ജിബി, 256 ജിബി സ്റ്റോറേജ് സ്‌പേസ് ഓപ്‌ഷനുകളും ഉണ്ട്. ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്. സോണി IMX766 സെൻസറും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറും ഉള്ള 50MP പ്രൈമറി ക്യാമറ, 16MP അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2MP മാക്രോ ലെൻസുമാണ് ഫോണിനുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...