കാത്തിരിപ്പിന് വിരാമം വണ്‍പ്ലസ് നോര്‍ഡ് പുറത്തിറങ്ങി, നിങ്ങൾ അറിയേണ്ടതെല്ലാം
30 മിനുട്ടിനുള്ളിൽ 70 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം
വണ്‍പ്ലസിന്റെ ഏറ്റവും പുതിയ ഫോണ്‍ വണ്‍പ്ലസ് നോര്‍ഡ് പുറത്തിറങ്ങി. അഫോര്‍ഡബിള്‍ പ്രിമീയം സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണത്തോടെ എത്തുന്ന ചൈനീസ് ബ്രാന്റായ വണ്‍പ്ലസിന്റെ സ്മാര്‍ട് ഫോണ്‍ അധികം വൈകാതെ ഇന്ത്യയില്‍ ലഭ്യമാകും. ലോകത്താദ്യമായി ഓഗ്മെന്റ റിയാലിറ്റി വഴി ലോഞ്ച് ചെയ്ത ഫോൺ ആണ് വണ്‍പ്ലസ് നോര്‍ഡ്
30,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വിപണിയിലേക്കുള്ള വണ്‍പ്ലസിന്റെ ചുവട് വയ്പ്പാണ് വണ്‍പ്ലസ് നോര്‍ഡ് എന്ന് പറയാം. വണ്‍പ്ലസ് നോര്‍ഡിന്‍ഖെ വിലയിലേക്ക് വന്നാല്‍ ഫോണിന്റെ വില ആരംഭിക്കുന്നത് 24,999 രൂപയ്ക്കാണ്. ആഗസ്റ്റ് മാസത്തില്‍ ആമസോണ്‍ ഇന്ത്യ വഴിയും, വണ്‍പ്ലസ് സൈറ്റ് വഴിയും വില്‍പ്പന നടക്കും.
മൂന്ന് പതിപ്പുകളാണ് നോര്‍ഡ് പരമ്പരയില്‍ ഉള്ളത്. 6GB+64GB, 8GB+128GB , 12GB+256GB ഇവയുടെ വില യഥാക്രമം 24999 രൂപ, 27,999 രൂപ, 29,999 രൂപ എന്നിങ്ങനെയാണ്. പഞ്ച് ഹോള്‍ ഇരട്ട സെല്‍ഫി ക്യാമറയാണ് വണ്‍ പ്ലസ് നോര്‍ഡില്‍ ഉള്ളത്. പിന്നില്‍ നാല് ക്യാമറകള്‍ ലംബമായി ക്രമീകരിച്ചിരിക്കുന്നു.
Also Read: റിയല്‍മി എക്‌സ് 2 വാരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു
ഗ്രേ ഓണിക്‌സ്, മാര്‍ബിള്‍ ബ്ലൂ നിറങ്ങളിലാണ് വണ്‍ പ്ലസ് നോര്‍ഡ് ഇറങ്ങിയിരിക്കുന്നത്. വണ്‍പ്ലസ് നോര്‍ഡിന്റെ സ്‌ക്രീന്‍ വലിപ്പം 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എഎംഒഎല്‍ഇഡിയാണ്.
90 ഹെര്‍ട്‌സാണ് സ്‌ക്രീന്‍ റീഫ്രഷ് റൈറ്റ്. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ജി പ്രൊസസ്സറാണ് ഈ ഫോണിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 5ജി കണക്ടിവിറ്റി സപ്പോര്‍ട്ടോടെയാണ് നോര്‍ഡ് എത്തുന്നത്. ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയുള്ള ഒക്‌സിജന്‍ ഒഎസ് ആണ് ഫോണിനുള്ളത്. പിന്നിലെ നാല് ക്യാമറ സെറ്റപ്പിലേക്ക് വന്നാല്‍ 48 എംപി പ്രധാന ക്യാമറയാണ് ഉള്ളത്. ഇതില്‍ സോണി ഐഎംഎക്‌സ് 586 സെന്‍സര്‍ ഇന്‍ബില്‍ട്ടാണ്.
Also Read: സാംസങ് ഗാലക്‌സി M01s സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
8 എംപി അള്‍ട്രവൈഡ് അംഗിള്‍ ക്യാമറ, 5 എംപി ഡെപ്ത് സെന്‍സര്‍, മാക്രോ സെന്‍സര്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. മുന്നിലെ ഇരട്ട സെല്‍ഫി ക്യാമറയില്‍ 32 എംപി സോണി ഐഎംഎക്‌സ് 616 സെന്‍സറാണ് ഉള്ളത്. രണ്ടാമത്തെ സെല്‍ഫി ക്യാമറ 105 ഡിഗ്രി വൈഡ് ആംഗിള്‍ ക്യാമറയാണ്. 4100 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. 30 W സ്പീഡ് ചാര്‍ജിംഗ് വാര്‍പ്പ് ചാര്‍ജറോടെയാണ് ഫോണ്‍ എത്തുന്നത്. 30 മിനുട്ടിനുള്ളിൽ 70 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഒപ്പം വൺപ്ലസിന്റെ ആദ്യത്തെ വയർലെസ്സ് ഇയർ ബഡ്‌സും പുറത്തിറക്കിയിട്ടുണ്ട്.