OnePlus Nord 3 Price: വൺ പ്ലസിൻറെ ഗംഭീര ഫോൺ ഉടൻ, 36000 രൂപയിൽ കിടിലൻ ഫീച്ചറുകളും സവിശേഷതകളും മറ്റൊന്നിലുമില്ല
ഈ ഫോണിന്റെ വില 32,000 രൂപ മുതൽ 37,000 രൂപ വരെയാകുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. OnePlus Nord 3-ക്ക് പ്രതീക്ഷിക്കുന്നത് രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളാണ്
OnePlus Nord 3 ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. ഇതിനകം തന്നെ ഫോണിൻറെ ഈ ഫോണിന്റെ പല ഫീച്ചറുകളും ചോർന്നിട്ടുണ്ട്. ഇപ്പോഴിതാ ഫോണിന്റെ പല പ്രധാന വിവരങ്ങളും പുറത്തായിരിക്കുകയാണ്. നിലവിലെ വിവരങ്ങൾ പ്രകാരം ജൂലൈ 5-നാണ് ഫോൺ ലോഞ്ച് ചെയ്യുന്നത്. നിരവധി ഫീച്ചറുകളാണ് ഫോണിലുള്ളത്. ഇത് ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ സാധിക്കും. OnePlus Nord 3-ന്റെ സവിശേഷതകളും പ്രത്യേകതകളും പരിചയപ്പെടാം.
OnePlus Nord 3-ന്റെ സവിശേഷതകൾ
കമ്പനി അതിന്റെ ചില ഫീച്ചറുകളും ഔദ്യോഗികമാക്കിയിട്ടുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റ് പ്രകാരം 17.12 സെന്റീമീറ്റർ സൂപ്പർ ഫ്ലൂയിഡ് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇതിന്റെ റീ ഫ്രഷ് റേറ്റ് 120 Hz ആണ്. ഇതിൽ, നിറങ്ങളുടെ അനുഭവവും സുഗമമായ സ്ക്രോളിംഗും ലഭ്യമാകും.
വില മുതൽ
മീഡിയടെക് ഡൈമൻഷൻ 9000 പ്രൊസസർ ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിന് 16 ജിബി റാം വരെ സപ്പോർട്ട് ചെയ്യും. വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും ഈ ഫോണിലുണ്ട്. സെന്റർ പഞ്ച്ഹോൾ കട്ടൗട്ട് അതിന്റെ സ്ക്രീനിൽ നൽകും. 6.74 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ട്രിപ്പിൾ പിൻ ക്യാമറയാണ് ഫോണിലുള്ളത്. ഇതിന്റെ പ്രൈമറി സെൻസർ 50 മെഗാപിക്സലിന്റേതാണ്. അതേസമയം, സെൽഫിക്കായി 16 മെഗാപിക്സൽ സെൻസറും നൽകിയിട്ടുണ്ട്. 80W SuperVOOC ചാർജിംഗ് ഫീച്ചറോട് കൂടിയ 5000mAh ബാറ്ററിയാണ് ഫോണിനുള്ളത്.
OnePlus Nord 3 യുടെ പ്രതീക്ഷിക്കുന്ന വില
ഈ ഫോണിന്റെ വില 32,000 രൂപ മുതൽ 37,000 രൂപ വരെയാകുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. OnePlus Nord 3-ക്ക് പ്രതീക്ഷിക്കുന്നത് രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളാണ്. ഇതിൻറെ അടിസ്ഥാന മോഡലായ 128 ജിബി വേരിയൻറിന്. 32,999 രൂപ വിലവരും.16 ജിബി റാമും 256 ജിബി സ്റ്റോറേജും നൽകുന്ന ഈ വേരിയന്റിന് 36,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഇതേ ഫീച്ചറിലുള്ള ആദ്യത്തെ ഫോണായിരിക്കും നോർഡ് സിഇ-3. നിലവിൽ ഫോണിൻറെ Nord CE 3 Lite 20,000 രൂപയ്ക്ക് വിപണിയിൽ ലഭ്യമാണ്. മറ്റ് വേരിയൻറുകളായ OnePlus 11R, OnePlus 11 സീരീസ് എന്നിവ 40,000 രൂപ മുതൽ 60,000 രൂപയിലാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...