ന്യൂഡൽഹി: നിങ്ങൾ ഒരു പുതിയ ഫോൺ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ OPPO F21 Pro ഫ്ലിപ്കാർട്ടിൽ നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 20,999 രൂപയുടെ ഫോൺ വെറും 999 രൂപയ്ക്ക് വാങ്ങാം. Super AMOLED ഡിസ്‌പ്ലേ, 4500 mAh ബാറ്ററി, 32 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ എന്നിവയാണ് ഇതിൻറെ പ്രധാന ഫീച്ചേഴ്സ്.


COMMERCIAL BREAK
SCROLL TO CONTINUE READING

OPPO F21 Pro വില


8 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റുമുള്ള ഫോണിൻറെ വില 27,999 രൂപയാണ്. എന്നാൽ 25 ശതമാനം കിഴിവോടെ 20,999 രൂപയ്ക്ക് നിങ്ങൾക്ക് ഇത് വാങ്ങാനാകും. ഇതിൽ 7,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് നൽകുന്നുണ്ട്.


ബാങ്ക് ഓഫറുകളും ലഭ്യമാണ്


PNB ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കുമ്പോൾ 10 ശതമാനം തൽക്ഷണ കിഴിവ് നൽകുന്നു.ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിൽ നിന്ന് പണമടയ്ക്കുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടച്ചാൽ 2,000 രൂപ കിഴിവ് ലഭിക്കും.ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ 2,000 രൂപ കിഴിവ് ലഭിക്കും.എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ 2,000 കിഴിവ് ലഭിക്കും.


നിങ്ങൾക്ക് പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യണമെങ്കിൽ 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫർ നൽകുന്നുണ്ട്. ഫുൾ എക്‌സ്‌ചേഞ്ച് ഓഫറിന് ശേഷം നിങ്ങൾക്ക് ഈ ഫോൺ വെറും 999 രൂപയ്ക്ക് ലഭിക്കും.


നിങ്ങൾക്ക് നോ കോസ്റ്റ് ഇഎംഐയിലും ഇത് വാങ്ങാം. ഇതിനായി എല്ലാ മാസവും 3500 രൂപ നൽകണം. അതേസമയം, സ്റ്റാൻഡേർഡ് ഇഎംഐ പ്രകാരം, 24 മാസത്തേക്ക് എല്ലാ മാസവും 1,029 രൂപ അടയ്‌ക്കേണ്ടി വരും.


ഡിസ്പ്ലേ: 6.43-ഇഞ്ച് FHD+ സൂപ്പർ അമോലെഡ് പഞ്ച്-ഹോൾ (2400×1080)
റാം-സ്റ്റോറേജ്: 8GB + 128GB
ക്യാമറ: 64MP + 2MP + 2MP | മുൻഭാഗം: 32MP
ബാറ്ററി: 4500mAh (33W SUPERVOOC)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.