New Delhi: ഒപ്പോയുടെ ഏറ്റവും പുതിയ സീരിയസായ Oppo Find X3 മാർച്ച് 11ന് ഉപഭോക്താക്കൾക്കായി അവതരിപ്പിക്കും. ചൈനീസ് കമ്പനിയായ ഒപ്പോ ഇന്നാണ് പുതിയ സീരീസ് മാർച്ച് 11ന് പുറത്തിറക്കുമെന്ന് ട്വിറ്ററിലൂടെ (Twitter)അറിയിച്ചത്. സീരിസിന്റെ ലൗഞ്ചിങ് ഇവന്റ് 11ന് വൈകിട്ട് 5 മണിയോടയാണ് ആരംഭിക്കുന്നത്.  ‘Awaken Colour’ എന്ന ടാഗ്‌ലൈനോട് കൂടിയാണ് സീരിസിന്റെ ടീസർ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ഇത് ഫോണിന്റെ പ്രധാന ഫീച്ചറിനെ സൂചിപ്പിക്കുന്നതാണെന്നാണ് പ്രതീക്ഷിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

Oppo Find X3 സീരിസിലെ ഒരു മോഡലായ Oppo Find X3 പ്രൊയ്ക്ക് 120Hz റിഫ്രഷ് റേറ്റോട് കൂടിയ 6.67 ഇഞ്ച്  OLED QHD+ ഡിസ്പ്ലേ ആയിരിക്കും ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. ക്വാൾകോംമിന്റെ മുൻനിര ഉത്പന്നമായ സ്നാപ്ഡ്രാഗൺ 888 പ്രോസസ്സറാകും ഈ ഫോണിനുള്ളതെന്നും (Smartphone) 12GB റാമും 256GB സ്റ്റോറേജും ഈ ഫോണിന് ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 


ALSO READ: കിരീടം തിരിച്ചുപിടിക്കാൻ Jio; 2 വർഷത്തേക്ക് unlimited കോളും ഡാറ്റയും


Oppo Find X3 പ്രോയ്ക്കും Find X3 Neoയ്ക്കും കർവിട് എഡ്ജ്-ടു-എഡ്ജ് ഡിസ്‌പ്ലൈ ആകാനാണ് സാധ്യത. Find X3 പ്രോയ്ക്ക് 50 മെഗാപിക്സൽ സോണി IMX766 ക്യാമറയും 13 മെഗാപിക്സൽ ടെലെഫോട്ടോ ക്യാമറയും (Camera) 3 മെഗാപിക്സൽ മാക്രോ ലെൻസും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനോടൊപ്പം തന്നെ 65W ഫാസ്റ്റ് ചാർജിങ്ങോട് കൂടിയ 4,500mAh ബാറ്ററിയാണ് ഫോണിൽ വരുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.


ALSO READ: New JioPhone 2021: അറിയാം പുതിയ ജിയോ ഫോണിന്റെ വിലയും,സവിശേഷതകളും


Oppo Find X3 നിയോ ഫുൾ HD+ ഡിസ്‌പ്ലേയോട് കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 870 പ്രോസസ്സർ ഉപയോഗിക്കാനും 12 ജിബി റാമും 256 ജിബി സ്റ്റോറേജും (Storage) ഉണ്ടാകാനാണ് സാധ്യത.  Oppo Find X3 പ്രോയുടെ 12 ജിബി വാരിയന്റിന് 1000 മുതൽ 1200 യൂറോ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ഏകദേശം 88,621 മുതൽ 1,06,237 വരെ ഇന്ത്യൻ രൂപ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക