Oppo K10 5G : ഒപ്പോ കെ 10 5ജി ഫോണുകൾ ജൂൺ 8 ന് ഇന്ത്യയിലേക്ക്; അറിയേണ്ടതെല്ലാം
ഫോണിന്റെ 5ജി വേരിയന്റാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഇന്ത്യയിൽ എത്തിക്കുന്നത്.
ഒപ്പോ ഈ വർഷം ആദ്യം ആഗോളവിപണിയിലെത്തിച്ച ഒപ്പോ കെ 10 ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ജൂൺ 8 നാണ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഫോണിന്റെ 5ജി വേരിയന്റാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഇന്ത്യയിൽ എത്തിക്കുന്നത്. ഒപ്പോ ഇന്ത്യയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകൾ വഴിയാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
ജൂൺ 8ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ ഫോണുകൾ ഫ്ലിപ്പ്ക്കാർട്ടിലൂടെ മാത്രമായിരിക്കും വിപണിയിൽ എത്തിക്കുകയെന്നും ഒപ്പോ അറിയിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി എത്തുന്ന ഫോണാണ് ഒപ്പോ കെ 10 5ജി. ഫോണിന്റെ വില 12,990 രൂപയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: Budget Smartphone : പതിനായിരം രൂപയിൽ താഴെ വിലയിൽ 2 ദിവസം ചാർജ് നിൽക്കുന്ന ഫോണെത്തുന്നു
ആകെ 2 കളർ വേരിയന്റുകളിലാണ് ഫോൺ ഇന്ത്യയിൽ എത്തുന്നത്. ബ്ലാക്ക്, ഗ്രീൻ നിറങ്ങളിൽ ഫോൺ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ആഗോളവിപണിയിൽ അവതരിപ്പിച്ച ഒപ്പോ കെ 10 ഫോണുകളെക്കാൾ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഫോണിന്റെ ഡിസൈനിൽ വ്യത്യാസം കൊണ്ട് വന്നിട്ടുണ്ട്. ഒപ്പോ K10 ഫോണുകൾ ഹൊറിസോണ്ടൽ ക്യാമറ മൊഡ്യൂളിനൊപ്പമാണ് എത്തിയതെങ്കിൽ പുതിയ ഫോൺ വെർട്ടിക്കൽ ക്യാമറ മോഡ്യൂളിനൊപ്പമാണ് എത്തുന്നത്.
എന്നാൽ ഫോണിന്റെ കൂടുതൽ വിവരങ്ങൾ ഒപ്പോ പുറത്ത് വിട്ടിട്ടില്ല. ഫോണിന്റെ വാനില വേരിയന്റിൽ 6.5-ഇഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഫോണിന്റെ പ്രോസസ്സർ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 ആയിരിക്കുമെന്നാണ് പ്രതീക്ഷ. ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12990 രൂപയും, 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,990 രൂപയുമായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...