Budget Smartphone : പതിനായിരം രൂപയിൽ താഴെ വിലയിൽ 2 ദിവസം ചാർജ് നിൽക്കുന്ന ഫോണെത്തുന്നു

ബ്ലേഡ് വി 40 സീരീസിലെ ബ്ലേഡ് വി 40 വിറ്റ ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരുന്നത്.    

Written by - Zee Malayalam News Desk | Last Updated : Jun 1, 2022, 05:17 PM IST
  • ബ്ലേഡ് വി 40 സീരീസിലെ ബ്ലേഡ് വി 40 വിറ്റ ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരുന്നത്.
  • മലേഷ്യയിൽ മാത്രമാണ് ഇപ്പോൾ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
  • MYR 599 നാണ് ഫോണിന്റെ വില, അതായത് ഏകദേശം 10629 രൂപ.
 Budget Smartphone : പതിനായിരം രൂപയിൽ താഴെ വിലയിൽ 2 ദിവസം ചാർജ് നിൽക്കുന്ന ഫോണെത്തുന്നു

വളരെ കുറഞ്ഞ വിലയിൽ കിടിലം ഫീച്ചറുകളുമായി പുതിയ ഫോണുമായി എത്തിയിരിക്കുകയാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഇസഡ്ടിഇ. ബ്ലേഡ് വി 40 സീരീസിലെ ബ്ലേഡ് വി 40 വിറ്റ ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരുന്നത്.  മലേഷ്യയിൽ മാത്രമാണ് ഇപ്പോൾ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ ജൂൺ പകുതി മുതലാണ് വിപണിയിൽ എത്തുന്നത്. ഷോപ്പീ എന്ന വെബ്സൈറ്റിലൂടെ മാത്രമാണ് ഫോൺ മലേഷ്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. MYR 599 നാണ് ഫോണിന്റെ വില, അതായത് ഏകദേശം 10629 രൂപ.

ഇസഡ്ടിഇ ബ്ലേഡ് വി 40 വിറ്റ ഫോണുകളിൽ  6.75 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ റിഫ്രഷ് റേറ്റ് 90 Hz ആണ്. കൂടാതെ റെസൊല്യൂഷൻ 720 x 1,600 പിക്സലാണ് അതിനോടൊപ്പം 20:9 സ്ക്രീൻ റേഷ്യോ ഉള്ളത്. ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഫോൺ എത്തുന്നത്. 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോണെത്തുന്നത്. 

ALSO READ: Amazon Vi Investment : ആമസോൺ വിഐയിൽ 20,000 കോടി നിക്ഷേപിക്കാൻ ഒരുങ്ങുന്നു; വോഡഫോൺ ഐഡിയയുടെ ഓഹരി ഉയർന്നു

ഫോണിൽ ഒരുക്കിയിരിക്കുന്നത് യൂണിസൊക് ടി 606 പ്രൊസസ്സറാണ്.  ഫോണിന്റെ ഇന്റെര്ണല് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി പ്ലോട്ടും ഫോണിൽ ഉണ്ട്. ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, രണ്ട് 2 മെഗാപിക്സൽ ഓക്സിലറി സെൻസർ എന്നിവയാണ് ഫോണിൽ ഉള്ളത്.  വീഡിയോ കാളിനും, സെൽഫികൾക്കുമായി 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഫോണിനുള്ളത്.

ഫോണിൽ 6000 mAh ബാറ്ററിയാണ് ഫോണിൽ ക്രമീകരിച്ചിട്ടുള്ളത്. 22.5 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സെറ്റപ്പോട് കൂടിയാണ് ഫോൺ എത്തുന്നത്. ആകെ 2 കളർ ഓപ്ഷനുകളാണ് ഫോണിൽ ഉള്ളത്. പൈൻ ഗ്രീൻ, സിയൂസ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. ആൻഡ്രോയിഡ് 11 സോഫ്റ്റ്വെയറിൽ ബേസ് ചെയ്തിട്ടുള്ള MYOS 11 ഓപ്പറേഷൻ സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്.   

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News