ന്യൂഡൽഹി: ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ തങ്ങളുടെ ഉത്സവ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ കമ്പനികളും തങ്ങളുടെ സ്‌മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവ് നൽകുന്നുണ്ട്. ചൈനീസ് ഫോൺ നിർമ്മാതാക്കളായ Oppo അവരുടെ മൂന്ന് സ്മാർട്ട്ഫോണുകളുടെ വില ഇന്ത്യയിൽ കുറച്ചു. റിപ്പോർട്ട് അനുസരിച്ച്, Oppo F21 Pro, Oppo A55, Oppo A77 എന്നിവ ഇപ്പോൾ ഇന്ത്യയിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങാം.


COMMERCIAL BREAK
SCROLL TO CONTINUE READING

കിഴിവ്


ഒപ്പോയുടെ 8 GB റാമും 128 GB സ്റ്റോറേജ് വേരിയൻറുമുള്ള ഫോണിന് നേരത്തെ 22,999 രൂപയായിരുന്നു. ഇത് 1000 രൂപ കിഴിവോടെ 21,999 രൂപയ്ക്ക് വാങ്ങാം. 6.43 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 32 മെഗാപിക്സൽ ഫ്രണ്ട് സെൻസറും നൽകിയിട്ടുണ്ട്. ഈ ഫോണിൽ സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റ് സജ്ജീകരിച്ചിരിക്കുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. കൂടാതെ, 64MP + 2MP + 2MP യുടെ ട്രിപ്പിൾ പിൻ ക്യാമറയും നൽകിയിട്ടുണ്ട്. 4,500എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്.


Oppo A77 ന്റെ 4 GB RAM, 128 GB സ്റ്റോറേജ് വേരിയന്റുകൾ 16,499 രൂപയ്ക്ക് പകരം 15,999 രൂപയ്ക്ക് വാങ്ങാം. ഇതിന് 500 രൂപ കിഴിവ് നൽകുന്നുണ്ട്. 6.56 ഇഞ്ച് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. മീഡിയടെക് ഹീലിയോ ജി35 ഒക്ട കോർ ചിപ്‌സെറ്റും നൽകിയിട്ടുണ്ട്. 4 ജിബി റാമും 128 ജിബി സ്റ്റോറേജും ഫോണിനുണ്ട്. ഇതിനുപുറമെ, 50MP + 2MP ഡ്യുവൽ ബാക്ക് ക്യാമറയും 5000mAh ബാറ്ററിയും നൽകിയിട്ടുണ്ട്.


Oppo A55-നെ കുറിച്ച് പറയുകയാണെങ്കിൽ, അതിന്റെ 4 GB റാമും 64 GB സ്റ്റോറേജ് വേരിയന്റും 14,990 രൂപയാണ്. ഇത് 14,499 രൂപയ്ക്ക് കിഴിവോടെ വാങ്ങാം. അതേ സമയം, അതിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജ് വേരിയന്റും 15,999 രൂപയാണ്. 14,999 രൂപ കിഴിവിൽ ഇത് വാങ്ങാം. ഇതിന് 1000 രൂപ കിഴിവ് നൽകുന്നുണ്ട്. 6.51 ഇഞ്ച് പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. അതേസമയം മീഡിയടെക് ഹീലിയോ ജി35 ഒക്ട കോർ ചിപ്‌സെറ്റും നൽകിയിട്ടുണ്ട്. 50MP + 2MP + 2MP ട്രിപ്പിൾ ബാക്ക് ക്യാമറയാണ് ഫോണിനുള്ളത്. കൂടാതെ 5,000mAh ബാറ്ററിയും നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.