PayPal ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ സേവനം നിർത്തുന്നു
കാലിഫോർണിയയിലെ സാൻ ജോസ് ആസ്ഥാനമായുള്ള പേപാൽ ഇനി ക്രോസ് ബോർഡർ പേയ്‌മെന്റ് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ലോകത്തിലെ ഏറ്റവും വലിയ പേയ്‌മെന്റ് ആപ്ലിക്കേഷനുകളിലൊന്നായ പേപാൽ ഇന്ത്യയിലെ പ്രാദേശിക പ്രവർത്തനങ്ങൾ നിർത്താൻ തീരുമാനിച്ചു ..! ഒരു അമേരിക്കൻ ഓൺലൈൻ കമ്പനിയാണ് പേപാൽ ഹോൾഡിംഗ്സ് ഇങ്ക് (PayPal Holdings Inc).
അമേരിക്കൻ ഓൺലൈൻ കമ്പനിയായ പേപാൽ ഹോൾഡിംഗ്സ് (PayPal Holdings Inc) ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ ആഭ്യന്തര പേയ്‌മെന്റ് സേവനം നിർത്താൻ തീരുമാനിച്ചു. കമ്പനി വെള്ളിയാഴ്ചയാണ് ഈ വിവരം പുറത്തുവിട്ടത്. കാലിഫോർണിയയിലെ സാൻ ജോസ് ആസ്ഥാനമായുള്ള പേപാൽ ഇനി ക്രോസ് ബോർഡർ പേയ്‌മെന്റ് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിനർത്ഥം ആഗോള ഉപഭോക്താക്കൾക്ക് ഇപ്പോഴും സേവനം ഉപയോഗിച്ച് ഇന്ത്യൻ വ്യാപാരികൾക്ക് പണമടയ്ക്കാൻ കഴിയും.
Also Read: BSNL Rs.199 ന്റെ പ്ലാനിൽ മാറ്റം, ഉപയോക്താക്കൾക്ക് മുമ്പത്തേതിനേക്കാൾ കൂടുതൽ ആനുകൂല്യം!
"2021 ഏപ്രിൽ 1 മുതൽ ഇന്ത്യൻ ബിസിനസുകൾക്കായി കൂടുതൽ അന്താരാഷ്ട്ര വിൽപ്പന പ്രാപ്തമാക്കുന്നതിലും ഞങ്ങളുടെ ഇന്ത്യയിലെ ആഭ്യന്തര സേവനങ്ങൾ നിർത്തലാക്കുന്നുവെന്നും' കമ്പനി പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ഇതിനർത്ഥം ഏപ്രിൽ 1 മുതൽ ഞങ്ങൾ ഇന്ത്യയ്ക്കുള്ളിൽ ആഭ്യന്തര പേയ്‌മെന്റ് സേവനങ്ങൾ നൽകില്ല എന്നും പ്രസ്താവനയിലുണ്ട്.
നിലവിൽ, യാത്ര, ടിക്കറ്റിംഗ് സേവനം മേക്ക്‌മൈട്രിപ്പ്, ഓൺലൈൻ മൂവി ബുക്കിംഗ് ആപ്ലിക്കേഷൻ Book My Show, ഫുഡ് ഡെലിവറി ആപ്ലിക്കേഷൻ Swiggy തുടങ്ങി നിരവധി ഇന്ത്യൻ ഓൺലൈൻ ആപ്ലിക്കേഷനുകളിൽ പേപാൽ ഒരു പേയ്‌മെന്റ് ഓപ്ഷനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...