തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ ലഭിച്ച ചരിത്ര വിജയം ആഘോഷിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചതിന് ശേഷം ഇതുവരെ പാലാക്കാര്‍ക്ക് ഒരേയൊരു എംഎല്‍എയേ ഉണ്ടായിരുന്നുള്ളൂ. 


സാക്ഷാല്‍ കെ.എം മാണി. അദ്ദേഹത്തിന്‍റെ മരണത്തെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.


കെഎം മാണിയ്ക്ക് ശേഷവും പാലാ തിരഞ്ഞടുത്തത് "മാണി"യെ തന്നെയാണെന്നതും ഏറെ ശ്രദ്ധേയമാണ്. 


ഇതിനിടെയാണ്, മാണിയുമായി ബന്ധപ്പെടുത്തി ട്രോളന്‍മാര്‍ തയാറാക്കിയ ഒരു ട്രോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 



പ്രേതം എന്ന ചിത്രത്തില്‍ പേര്‍ളിയും ഷറഫുദീനും ചേര്‍ന്നഭിനയിച്ച ഒരു രംഗമാണ് ട്രോളിനു ഉപയോഗിച്ചിരിക്കുന്നത്. 


അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പാലായില്‍ മത്സരിക്കുമോ എന്ന് പേര്‍ളിയോട് ചോദിക്കുന്ന ബിജെപി പ്രവര്‍ത്തകനെയാണ് ട്രോളില്‍ കാണാന്‍ കഴിയുക. 


ട്രോള്‍ റിപ്പബ്ലിക് എന്ന ഫേസ്ബുക്ക്‌ പേജിലൂടെയാണ് ട്രോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ട്രോളിനു ലഭിക്കുന്നത്. 


അതേസമയം, തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ 2943 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പാലായില്‍ വിജയിച്ചത്.