കൊച്ചി: Reliance Jio 5G: ഇന്നു മുതല്‍ കേരളത്തിലും റിലയന്‍സ് ജിയോയുടെ 5 ജി സേവനങ്ങള്‍ ലഭ്യമാകും.  തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ 5 ജി ലഭിക്കുക. അതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയില്‍ ഇന്നുമുതല്‍ 5 ജി സേവനങ്ങള്‍ ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സേവനം ഉദ്ഘാടനം ചെയ്യും. കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഇന്ന് വൈകുന്നേരം മുതൽ സേവനം ലഭ്യമാകുമെന്നാണ് വിവരം.  കൂടാതെ അടുത്ത വർഷം അവസാനമാകുമ്പോൾ രാജ്യം മുഴുവനും 5G സേവനം ലഭിക്കുമെന്നാണ് ജിയോ വ്യക്തമാക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ടിക്കറ്റ് ബുക്കിംഗിന് 10 ശതമാനം കിഴിവ്, എസി മുതൽ എല്ലാത്തിലും ആനുകൂല്യങ്ങൾ; ഐആർടിസിയുടെ ഈ ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍ ഇതാണ്‌


ഇതിനിടയിൽ കൊച്ചിയില്‍ 130 ലേറെ ടവറുകള്‍ ജിയോ നവീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  5 ജി സേവനം ലഭ്യമാകുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കേരളത്തില്‍ നിന്നും കൊച്ചിയാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബര്‍ ഒന്നിനായിരുന്നു 5 ജി സേവനം രാജ്യത്ത് അവതരിപ്പിച്ചത്. ആദ്യഘട്ടത്തില്‍ പ്രധാന 8 നഗരങ്ങളില്‍ മാത്രമാണ് സേവനം ലഭ്യമായിരുന്നതെങ്കില്‍ നവംബര്‍ അവസാനത്തോടെ കൂടുതല്‍ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുകയായിരുന്നു.


Also Read: Vipreet Rajyog In 2023: വ്യാഴം മേടരാശിയിലേക്ക്; ഈ 3 രാശിക്കാർക്ക് ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ!


ഒക്ലയുടെ സ്പീഡ് ടെസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് 809.94mbps വരെയാണ് എയര്‍ടെലും ജിയോയും നല്‍കുന്ന 5 ജി ഡൗണ്‍ലോഡ് വേഗത. ജൂണ്‍ മുതല്‍ ഡല്‍ഹിയില്‍ ജിയോയുടെ വേഗത 600mbps വരെ ഉയര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം കൊല്‍ക്കത്ത, വാരാണസി, മുംബൈ എന്നിവിടങ്ങളില്‍ ജിയോ 5G ഡൗണ്‍ലോഡ് വേഗത യഥാക്രമം 482.02mbps, 485.22mbps, 515.38mbps ആണ്.  5ജി സേവനങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെ തന്നെ  റിലയന്‍സ് ജിയോ 5ജി വെല്‍ക്കം ഓഫര്‍ 2022 പ്രഖ്യാപിച്ചിരുന്നു.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.