കടുത്ത സുരക്ഷാ ഭീക്ഷണി: 37 ആപ്പുകൾ പ്ലേ സ്റ്റോർ ഒഴിവാക്കി
ഇവ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ വിവരങ്ങൾ പലതും ഇവ ചോർത്താൻ ആരംഭിക്കും.
ന്യുയോർക്ക്: ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളടക്കം ചോർത്തുന്നതായി ശ്രദ്ധയിൽപ്പെട്ട 37 ആപ്ലിക്കേഷനുകൾ (Applications) പ്ലേ സ്റ്റോർ നീക്കം ചെയ്തു. പല ആപ്ലിക്കേഷനുകളും ഒറിജിനൽ പതിപ്പുകളുടെ വ്യാജനാണെന്നതാണ് സത്യം.
ഇവ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ വിവരങ്ങൾ പലതും ഇവ ചോർത്താൻ ആരംഭിക്കും. പലതവണ ഗൂഗിളിന് (Google) നേരിട്ട് ഇവക്കെതിരെ പരാതികളെത്തിയിരുന്നു.
ഇതോടെയാണ് പ്ലേ സ്റ്റോറില്‍ നിന്ന് 37 ആപ്ലിക്കേഷനുകള്‍ ഗൂഗിൾ ഒഴിവാക്കിയത്. 'കോപ്പി കാറ്റ്‌സ് ആപ്പ്' എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകള്‍ ഒറിജിനല്‍ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ്.
ഒരു നിശ്ചിത ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ തിരയുമ്ബോള്‍ ഉപഭോക്താക്കളില്‍ പകുതി പേരും പേരിലും രൂപത്തിലും സമാനമായ ഈ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യും. തുടര്‍ന്ന് അതിലെ പരസ്യങ്ങളും കാണും.
ALSO READ: CoWIN: കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷനെ കുറിച്ചുള്ള കൗതുകകരമായ ചില കാര്യങ്ങൾ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...