CoWIN: കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷനെ കുറിച്ചുള്ള കൗതുകകരമായ ചില കാര്യങ്ങൾ

റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനനുസരിച്ച് ഒരു മിനിറ്റിൽ ഏകദേശം 27 ലക്ഷം പേരാണ് CoWin വെബ്സൈറ്റിൽ എത്തിക്കൊണ്ടിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 29, 2021, 12:59 PM IST
  • റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനനുസരിച്ച് ഒരു മിനിറ്റിൽ ഏകദേശം 27 ലക്ഷം പേരാണ് CoWin വെബ്സൈറ്റിൽ എത്തിക്കൊണ്ടിരിക്കുന്നത്.
  • CoWin വെബ്സൈറ്റ് കൂടാതെ ആരോഗ്യ സേതു ആപ്പ് വഴിയും UMANG ആപ്പ് വഴിയും കോവിഡ് വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യാൻ സാധിക്കും
  • വാക്‌സിൻ എടുക്കേണ്ട എല്ലാവരും തന്നെ വാക്‌സിനായി രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിർബന്ധമാണ്.
  • മൂന്നാം ഘട്ട കോവിഡ് വാക്‌സിനേഷൻ ഡ്രൈവിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കുമാണ് കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് എടുക്കുന്നത്.
CoWIN: കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷനെ കുറിച്ചുള്ള കൗതുകകരമായ ചില കാര്യങ്ങൾ

ഇന്ത്യയിൽ കോവിഡ് രോഗബാധ (Covid 19) അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യ മൂന്നാം ഘട്ട വാക്സിൻ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്. കുത്തിവെയ്പ്പിനായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 28 ന് വൈകിട്ട് 4 മണിയോടെ ആരംഭിച്ചു. CoWIN വെബ്സൈറ്റുകളിലൂടെയും ആരോഗ്യ സേതു ആപ്പിലൂടെയുമാണ് ഇതിനായി രജിസ്റ്റർ ചെയ്യേണ്ടത്. CoWin പ്ലാറ്റ്ഫോമിനെ കുറിച്ചുള്ള ചില കൗതുകകരമായ വിവരങ്ങൾ അറിയാം.

1) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനനുസരിച്ച് ഒരു മിനിറ്റിൽ ഏകദേശം 27 ലക്ഷം പേരാണ് CoWin വെബ്സൈറ്റിൽ എത്തിക്കൊണ്ടിരിക്കുന്നത്.

ALSO READ: Cowin, Aarogya Setu വാക്സിനേഷൻ പോർട്ടലുകൾ പണിമുടക്കി, 18-44 പ്രായക്കാർക്കായിട്ടുള്ള രജിസ്ട്രേഷൻ ഇന്ന് വൈകിട്ട് നാലിനായിരുന്നു ആരംഭിച്ചത്

2) അമിതമായ തിരക്ക് കാരണം പ്ലാറ്റഫോമിൽ താത്കാലികമായി ഴിവുകൾ ഒന്നുമില്ലെന്നാണ് ഇപ്പോൾ കാണിക്കുന്നത്. എന്നാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഉടൻ തന്നെ കൂടുതൽ സ്ലോട്ടുകൾ സജ്ജമാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

3)മൂന്നാം ഘട്ട കോവിഡ് വാക്‌സിനേഷൻ ഡ്രൈവിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കുമാണ് കോവിഡ് വാക്സിൻ (Covid Vaccine) കുത്തിവെയ്പ്പ് എടുക്കുന്നത്. കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണ് 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവര്ക്കും വാക്‌സിൻ കുത്തിവെയ്പ്പ് നല്കാൻ തീരുമാനിച്ചത്.

4) 4 മണിക്ക് തന്നെ രജിസ്‌ട്രേഷൻ ആരംഭിച്ചെങ്കിലും ആദ്യം ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടിരുന്നു. പലർക്കും വെബ്‌സൈറ്റിൽ കയറാൻ സാധിക്കാത്ത അവസ്ഥയും ഒടിപി ലഭിക്കാത്ത അവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ പ്രശ്‌നങ്ങൾ പരിഹരിച്ച് രജിസ്‌ട്രേഷൻ പുനരാരംഭിക്കുകയായിരുന്നു.

ALSO READ: വാക്സിന്റെ വില കുറഞ്ഞേക്കും; ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം

5) CoWin വെബ്സൈറ്റ് കൂടാതെ ആരോഗ്യ സേതു ആപ്പ് (Arogya Setu) വഴിയും UMANG ആപ്പ് വഴിയും കോവിഡ് വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യാൻ സാധിക്കും 

6 )വാക്‌സിൻ എടുക്കേണ്ട എല്ലാവരും തന്നെ വാക്‌സിനായി രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിർബന്ധമാണ്. രജിസ്റ്റർ ചെയ്യാതെ വാക്‌സിനേഷൻ സെന്ററിൽ എത്തിയാൽ വാക്‌സിനേഷൻ കുത്തിവെയ്പ്പ് എടുക്കില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. വാക്‌സിനേഷൻ സെന്ററുകളിലെ തിരക്ക്  ഒഴിവാക്കാനാണ് ഇത്.

ALSO READ: Covid Vaccination Drive: ഏകദേശം 1.33 കോടി ജനങ്ങൾ വാക്‌സിനായി അപേക്ഷ നൽകി

7) ഇന്ത്യയിൽ ആകെ 2 വാക്‌സിനുകൾക്കാണ് ഉപയോഗിക്കാനായി അനുമതി ലഭിച്ചിട്ടുള്ളത്. കോവാക്സിന്റെയും (Covaxin) കോവിഷീൽഡിന്റെയും കുത്തിവെയ്പ്പാണ് ഇപ്പോൾ ഇന്ത്യയിൽ എടുത്ത് കൊണ്ടിരിക്കുന്നത്.

8) 2021 ജനുവരിയോടെ ആണ് ഇന്ത്യ വാക്‌സിനേഷൻ കുത്തിവെപ്പുകൾ എടുക്കാൻ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവർത്തകർക്കും മറ്റ് മുൻഗണന വിഭാഗങ്ങൾക്കുമാണ് വാക്‌സിൻ നൽകിയത് പിന്നീട് രണ്ടാം ഘട്ടത്തിൽ രോഗികൾക്കും 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും വാക്‌സിൻ നല്കാൻ ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News