PM Narendra Modi യെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം 7 കോടി പിന്നിട്ടു, മോദി ലോകത്തിലെ ഏറ്റവും ട്വിറ്റർ ഫോളോവേഴ്സുള്ള നേതാവ്
Twitter കേന്ദ്ര സർക്കാരും തമ്മിലുള്ള ശീതയുദ്ധം തുടരവെ അമേരിക്കൻ മൈക്രോ ബ്ലോഗിങ് വെബ്സൈറ്റിൽ പുതിയ നാഴിക കല്ല് സ്ഥാപിച്ച PM Narendra Modi.
New Delhi : ട്വിറ്ററും (Twitter) കേന്ദ്ര സർക്കാരും തമ്മിലുള്ള ശീതയുദ്ധം തുടരവെ അമേരിക്കൻ മൈക്രോ ബ്ലോഗിങ് വെബ്സൈറ്റിൽ പുതിയ നാഴിക കല്ല് സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം 7 കോടി പിന്നിട്ടു.
ലോകനേതാക്കന്മാരിൽ ട്വിറ്ററിൽ സജീവമായിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന അക്കൗണ്ട് നിലവിൽ നരേന്ദ്ര മോദിയുടേതാണ്. പ്രധാനമന്ത്രിയെ കഴിഞ്ഞ ലോകത്തിൽ ഏറ്റവും കൂടുതൽ ട്വിറ്റർ ഫോളോവേഴ്സുള്ള ലോക നേതാവ് പോപ് ഫ്രാൻസിസാണ്. 53 മില്യൺ ഫോളോവേഴ്സാണ് പോപ്പ് ഫ്രാൻസിസിന്റെ ട്വിറ്റർ ഹാൻഡിലിനുള്ളത്.
2009തിലാണ് മോദി ട്വിറ്ററിൽ അക്കൗണ്ട് ആരംഭിക്കുന്നത്. 2010ലാണ് മോദി ഒരു ലക്ഷം ഫോളോവേഴ്സെന്ന ആദ്യ നാഴിക കല്ല് പിന്നിടുന്നത്. 2020ലാണ് ഫോളോവേഴ്സിൽ മോദി 6 കോടി പിന്നിട്ടത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന് 30.0 മില്ല്യൺ ഫോളോവേഴ്സാണുള്ളത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്കുണ്ടായിരുന്നത് 129.8 മില്യണായിരുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോണിനെ 7.1 പേരാണ് പിന്തുടരുന്നത്.
അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള 26.3 മില്ല്യൺ ഫോളോവേഴ്സും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ 19.4 മില്ല്യൺ പേരാണ് പിന്തുടരുന്നത്.
ALSO READ : ട്രംപിനെ പൂട്ടി Twitter; 12 മണിക്കൂർ നേരത്തേക്ക് ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു
സജീവമായിരിക്കുന്ന ലോകനേതാക്കന്മാരിൽ ട്വിറ്റിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുണ്ടായിരുന്ന നേതാവ് ഡൊണാൾഡ് ട്രമ്പായിരുന്നു. എന്നാൽ ക്യാപിറ്റോൾ കലാപത്തെ തുടർന്ന് ട്വിറ്റർ ട്രമ്പിന്റെ അക്കൗണ്ട് താൽക്കാലികമായി വിലക്കേർപ്പെടുത്തിയിരുന്നു. അതെ തുടർന്ന് സജീവ ലോകനേതാക്കന്മാരിൽ ഏറ്റവും കൂടുതൽ ട്വിറ്റർ ഫോളോവേഴ്സുള്ള നേതാവ് മോദിയായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...