Samsung Galaxy A72, A52 ഫോണുകൾ ഇന്ത്യയിൽ എത്ര രൂപയ്ക്ക് ലഭിക്കും; സവിശേഷതകൾ എന്തൊക്കെ?
Samsung Galaxy A52 ഫോണുകളുടെ 6ജിബി റാം, 128 ജിബി സ്റ്റോറേജ് ഫോണുകളുടെ വില 26,499 രൂപയാണ്. Samsung Galaxy A72 ഫോണിന്റെ 8ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 34,999 രൂപയാണ്
New Delhi: സാംസങ് ഗാലക്‌സിയുടെ (സാംസങ് ഗാലക്സി) ഏറ്റവും പുതിയ ഫോണുകളായ A72, A52 എന്നീ ഫോണുകൾ മാർച്ച് 17ന് അവതരിപ്പിച്ചിരുന്നെങ്കിലും ഇന്ത്യയിൽ എത്ര രൂപയ്ക്ക് ലഭിക്കുമെന്ന് അറിയിച്ചിരുന്നില്ല. ഇപ്പോൾ ഇന്ത്യയിലെ ഫോണിന്റെ വില പ്രഖ്യാപിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സൗത്ത് കൊറിയൻ സ്മാർട്ട് ഫോൺ കമ്പനിയായ സാംസങ്.
Samsung Galaxy A52 ഫോണുകളുടെ 6ജിബി റാം, 128 ജിബി സ്റ്റോറേജ് ഫോണുകളുടെ വില 26,499 രൂപയാണ്. അതിന്റെ തന്നെ 8ജിബി റാം 128 ജിബി സ്റ്റോറേജ് ഫോണുകളുടെ വില 27,999 രൂപയാണ്. അതെ സമയം Samsung Galaxy A72 ഫോണിന്റെ 8ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 34,999 രൂപയും 8ജിബി റാം 256 ജിബി സ്റ്റോറേജ് ഫോണുകളുടെ വില 37,999 രൂപയുമാണ്. ഇപ്പോൾ ഈ ഫോണുകൾ സാംസങിന്റെ ഔദ്യോഗിക ഇന്ത്യൻ (Indian) സ്റ്റോറുകളിൽ ഇപ്പോൾ ലഭ്യമാണ്.
ALSO READ: Google Doodle: മനോഹരമായ ഗൂഗിൾ ഡൂഡിലിലൂടെ Spring നെ വരവേറ്റ് ഗൂഗിൾ
ഫോണിന് 4ജി, 5ജി വാരിയന്റുകളാണുള്ളത്. Samsung Galaxy A52 ന് ഫോണിന് 6.5 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് സൂപ്പർ AMOLED ഇൻഫിനിറ്റി ഓ ഡിസ്‌പ്ലേയാണ് (Display) ഉള്ളത്. ഇതിനോടൊപ്പം തന്നെ 90 Hz റിഫ്രഷ് റേറ്റും ഉണ്ടാകും. അതെ സമയം ഫോണിന്റെ 5ജി വേരിയന്റിന് 120 Hz റിഫ്രഷ് റേറ്റും ഉണ്ട്.
Samsung Galaxy A52 ന് സാംസങ് ഗാലക്സി S 21ന് സമാനമായ വെർട്ടിക്കൽ ക്വാഡ് റിയർ ക്യാമറകൾ (Camera) ആണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ക്വാഡ് ക്യാമറകൾ 64 മെഗാപിക്സൽ, 8 മെഗാപിക്സൽ, 12 മെഗാപിക്സൽ, 5 മെഗാപിക്സൽ എന്നിങ്ങനെയാകും ഉണ്ടാകുക. അതെ സമയം ഫ്രന്റ് കാമറ 32 മെഗാപിക്സൽ ആണ്.
സ്നാപ്ഡ്രാഗൺ 720G SoC പ്രോസസ്സറാണ് സാംസങ് ഗാലക്സി A52 ന് ഉള്ളത്. അതെ സമയം ഫോണിന്റെ (Smart Phone) 5ജി വേർഷന് സ്നാപ്ഡ്രാഗൺ 750G SoC പ്രോസസ്സറും ഉണ്ടാകും . 4500 mAh ബാറ്ററിയും ആൻഡ്രോയിഡ് 11 സോഫ്റ്റ്‌വെയറുമാണ് ഫോണിൽ ഉള്ളത്. ഫിംഗർ പ്രിന്റ് സ്കാനർ, IP67 വാട്ടർ റെസിസ്റ്റൻസ് എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ.
ALSO READ: Micromax In 1 ഇന്ത്യയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾ തുടങ്ങി അറിയേണ്ടതെല്ലാം
Samsung Galaxy A72 ന് 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ AMOLED ഇൻഫിനിറ്റി ഓ ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടൊപ്പം തന്നെ 120 Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. Samsung Galaxy A52 ന്റെ അതെ പ്രോസസറാണ് (Processor) Samsung Galaxy A72 വിലും ഉപയോഗിക്കുന്നത്. ക്യാമറയും Samsung Galaxy A72 നും Samsung Galaxy A52 നും സമാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...