Micromax In 1 ഇന്ത്യയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾ തുടങ്ങി അറിയേണ്ടതെല്ലാം

ഇന്ത്യൻ കമ്പനിയായ മൈക്രോമാക്സിന്റെ ഇൻ  സീരിസിലെ മൂന്നാമത്തെ ഫോണായ മൈക്രോമാക്ജ് ഇൻ 1 ഇന്ത്യയിൽ അവതരിപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Mar 19, 2021, 04:02 PM IST
  • ഇന്ത്യൻ കമ്പനിയായ മൈക്രോമാക്സിന്റെ ഇൻ സീരിസിലെ മൂന്നാമത്തെ ഫോണായ മൈക്രോമാക്ജ് ഇൻ 1 ഇന്ത്യയിൽ അവതരിപ്പിച്ചു
  • 48 മെഗാപിക്സൽ ക്യാമറയും മീഡിയ ടെക് ഹീലിയോ G80 SoC പ്രൊസ്സസറും 5000 mAh ബാറ്ററിയുമാണ് ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിക്കുന്ന സവിശേഷതകൾ.
  • Micromax In 1ന്റെ വില ആരംഭിക്കുന്നത് 9999 രൂപയിലാണ്.
  • പർപ്പിൾ, ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ ഇപ്പോൾ ലഭ്യമായിട്ടുള്ളത്.
Micromax In 1 ഇന്ത്യയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾ തുടങ്ങി അറിയേണ്ടതെല്ലാം

New Delhi: ഇന്ത്യൻ (Indian) കമ്പനിയായ മൈക്രോമാക്സിന്റെ ഇൻ  സീരിസിലെ മൂന്നാമത്തെ ഫോണായ മൈക്രോമാക്ജ് ഇൻ 1 ഇന്ത്യയിൽ അവതരിപ്പിച്ചു. ബജറ്റ് ഫോൺ വിഭാഗത്തിൽ പെടുന്ന ഫോണിൽ  48 മെഗാപിക്സൽ ക്യാമറയും മീഡിയ ടെക് ഹീലിയോ G80 SoC പ്രൊസ്സസറും 5000 mAh ബാറ്ററിയുമാണ് ഏറ്റവും കൂടുതൽ ശ്രദ്ധയാകര്ഷിക്കുന്ന സവിശേഷതകൾ.

Micromax In 1ന്റെ വില ആരംഭിക്കുന്നത് 9999 രൂപയിലാണ്. ഇതിന് പ്രധാനമായും രണ്ട് സ്റ്റോറേജ് (Storage) വേരിയന്റുകളാണുള്ളത്. അതിൽ 4GB RAM 64 GB സ്റ്റോറേജ് ഫോണിന്റെ വിലയാണ് 9,999 രൂപ. ഫോണിന്റെ രണ്ടാമത്തെ സ്റ്റോറേജ് വേരിയന്റായ 6 GB RAM 128 GB സ്റ്റോറേജിന്റെ വില 11,499 രൂപയാണ്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഈ വില മാർച്ച് 26ന് മാത്രമായിരിക്കും. അതിന് ശേഷം GB RAM 64 GB സ്റ്റോറേജ് ഫോണിന്റെ വില 10,499 രൂപയും   6 GB RAM 128 GB സ്റ്റോറേജ് ഫോണിന്റെ വില 11,999 രൂപയുമായിരിക്കും.

ALSO READ: Apple Map ന്റെ പുതിയ അപ്ഡേറ്റിൽ നിങ്ങളുടെ സമീപത്തുള്ള Covid Vaccination കേന്ദ്രം എവിടെയാണെന്ന് കാണിച്ച് തരും

ഫോൺ പ്രധാനമായും രണ്ട് നിറങ്ങളിലാണ് എത്തുന്നത്. പർപ്പിൾ, ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഫോണിന് 6.67 ഇഞ്ച്  FHD+ ഹോൾ പഞ്ച്  ഡിസ്‌പ്ലേയാണുള്ളത്.  (Display) ഡിസ്പ്ലയുടെ റേഷിയോ 20:9 ആണ്. ഇത് കൂടാതെ ഡിസ്പ്ലേ L1 വൈഡ്വൈൻ സപ്പോർട്ട് ചെയ്യുകയും ചെയ്യും. 2.0 GHz   മീഡിയ ടെക് ഹീലിയോ G80 SoC പ്രൊസ്സസറാണ് ഫോണിൽ ക്രമീകരിച്ചിട്ടുള്ളത്.

ALSO READ: ഓൺലൈനിലൂടെ കാശ് അയച്ചത് മാറിപ്പോയോ, പണം തിരികെ ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി

ഫോണിൽ 18 W ഫാസ്റ്റ് ചാർജറോട് കൂടിയ 5000 mAh ബാറ്ററിയാണ് (Battery) ഉള്ളത്. ട്രിപ്പിൾ റിയർ കാമറ സെറ്റപ്പ് ആണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. അതിൽ ക്യാമറയുടെ പ്രധാന സെൻസർ 48 മെഗാപിക്സലാണ്. അത് കൂടാതെ 2 മെഗാപിക്സൽ വീതമുള്ള ഡെപ്ത് ഓഫ് ഫീൽഡ് സെൻസറും മാക്രോ സെൻസറുമാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. നൈറ്റ് മോഡോട് കൂടിയ 8 മെഗാപിക്സൽ ഫ്രന്റ് ക്യാമറയാണ് ഫോണിനുള്ളത്.

ALSO READ: Samsung Galaxy M12 പുത്തൻ സവിശേഷതകളോടെ വീണ്ടും എത്തുന്നു; പ്രത്യേകതകൾ എന്തൊക്കെ?

ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ (Smartphone) ഉപയോഗിച്ചിരിക്കുന്നത്. ഇത് കൂടാതെ ഡ്യൂവൽ വൈഫൈ ബാൻഡും, ഡ്യൂവൽ വിഓ വൈഫൈയും, ബ്ലൂടൂത്ത് 5.0, USB ടൈപ്പ് സി പോർട്ടും ഫോണിൽ ക്രമീകരിച്ചിട്ടുണ്ട്. പ്രോക്സിമിറ്റി, ലൈറ്റ്, ആക്സിലെറോമീറ്റർ, കോമ്പസ്, ഗൈറോസ്കോപ്പ്, ഗ്രാവിറ്റി തുടങ്ങിയ സെന്സറുകളാണ് ഫോണിലുള്ളത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News