Ott Updates: ഈ ജനപ്രിയ ഒടിടികളിൽ ചെറിയ നിരക്കിലും പ്ലാനുകളുണ്ട്, അറിയാം ആ നിരക്കുകൾ
ഉപയോക്താക്കൾക്ക് ബജറ്റ് നോക്കി സബ്സ്കൈബ് ചെയ്ത് ഷോകളും സിനിമകളും ആസ്വദിക്കാം
ന്യൂഡൽഹി: തിയേറ്ററുകളിലല്ല, ഫോണിൽ മാത്രം സിനിമ കാണാനാണ് ഇപ്പോൾ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നത്. ഈ പ്രവണതയും ജനപ്രീതിയും കണക്കിലെടുത്ത്, ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം ലഭിക്കുന്ന തരത്തിൽ ഓരോ ദിവസവും പുതിയ പ്ലാനുകളും ഒടിടി പ്ലാറ്റ്ഫോമുകൾ അവതരിപ്പിക്കുന്നുണ്ട്.
ഇതോടൊപ്പം ഉപയോക്താക്കൾക്ക് അവരുടെ ബജറ്റിന് അനുസരിച്ച് പ്ലാനുകൾ എടുത്ത് ഷോകളും സിനിമകളും ആസ്വദിക്കാം. മൊബൈലിനായി പ്രത്യേകം ഓഫർ ചെയ്യുന്ന OTT സേവനത്തിന്റെ ഏറ്റവും കുറഞ്ഞ പ്ലാനെ പറ്റി പറയാം. ആമസോൺ, വൂട്ട്, നെറ്റ്ഫ്ലിക്സ് തുടങ്ങിയ നിരവധി സ്ട്രീമിംഗ് സേവനങ്ങൾ പട്ടികയിലുണ്ട്…
ആമസോൺ പ്രൈം വീഡിയോ
കമ്പനി അടുത്തിടെ ഇതിന്റെ മൊബൈൽ പതിപ്പ് അവതരിപ്പിച്ചു, പ്രതിവർഷം 599 രൂപയാണ് പ്ലാൻ. ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് അവരുടെ മൊബൈലിൽ മാത്രം കാണാൻ കഴിയുന്ന SD ഉള്ളടക്കം ലഭിക്കും. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് സൗജന്യ ഡെലിവറി പ്രൈം സെയിൽ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കില്ല.
Netflix മൊബൈൽ പ്ലാൻ: Netflix മൊബൈൽ പ്ലാനിന്റെ വില പ്രതിമാസം 149 രൂപയാണ്. ഈ പ്ലാൻ നെറ്റ്ഫ്ലിക്സ് പ്ലാറ്റ്‌ഫോമിൽ ലഭ്യമായ എല്ലാ ഉള്ളടക്കത്തിലേക്കും SD (480p) നിലവാരത്തിൽ ആക്‌സസ് നൽകുന്നു.
Disney+ Hotstar മൊബൈൽ പ്ലാൻ: Disney+ Hotstar മൊബൈൽ ഡിവൈസിനായി പ്രതിമാസ വാർഷിക പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ മൂന്ന് മാസത്തെ പ്ലാനിന് 149 രൂപയും വാർഷിക പ്ലാനിന് 499 രൂപയുമാണ് വില. ഈ രണ്ട് പ്ലാനുകളും പരസ്യ പിന്തുണയുള്ള പ്ലാനുകളാണ്. ഉപയോക്താക്കൾക്ക് ഒരു സമയം 1ഡിവൈസിലെ ലോഗിൻ ചെയ്യാൻ അനുവദിക്കൂ.
Voot Select Mobile പ്ലാനുകൾ: ഈ പ്ലാനിന്റെ വാർഷിക വില 299 രൂപയാണ്. Voot Select ഒരു മൊബൈൽ പ്ലാൻ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്, ഇതിന് പ്രതിമാസം 299 രൂപ ചിലവാകും. പ്ലാൻ 1 മൊബൈൽ ഉപകരണ ആക്സസും 720p സ്ട്രീമിംഗും അനുവദിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...