Battlegrounds Mobile India ലോഞ്ച് ചെയ്ത് ഒരാഴ്ചക്കിടെ നേടിയത് ഒരു കോടി ഡൗൺലോഡ്, ഇന്നും നാളെയുമായി BGMIൽ പ്രത്യേക ലോഞ്ച് പാർട്ടി, സമ്മാനം ആറ് ലക്ഷം രൂപ
Battlegrounds Mobile India ക്ക് ഒരാഴ്ചക്കിടെച ലഭിച്ചത് ഒരു കോടി ഡൗൺലോഡുകളാണ്. ജൂലൈ രണ്ടിനാണ് ഗെയ്മിങ് ആപ്ലിക്കേഷൻ ഇന്ത്യയിൽ ഔദ്യോഗികമായ വീണ്ടും അവതരിപ്പിച്ചത്. ഇന്ത്യയിൽ വീണ്ടും ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നതിന് മുമ്പ് 20 മില്യൺ രജിസ്ട്രേഷനായിരുന്നു ലഭിച്ചത്.
New Delhi : ഇന്ത്യയിൽ വീണ്ടും അവതരിപ്പിച്ച പബ്ജിയുടെ (PUBG) ഇന്ത്യൻ പതിപ്പ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യക്ക് (BGMI) വൻ വരവേൽപ്പ്. ഒരാഴ്ചക്കിടെച ലഭിച്ചത് ഒരു കോടി ഡൗൺലോഡുകളാണ്. ജൂലൈ രണ്ടിനാണ് ഗെയ്മിങ് ആപ്ലിക്കേഷൻ ഇന്ത്യയിൽ ഔദ്യോഗികമായ വീണ്ടും അവതരിപ്പിച്ചത്. ഇന്ത്യയിൽ വീണ്ടും ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നതിന് മുമ്പ് 20 മില്യൺ രജിസ്ട്രേഷനായിരുന്നു ലഭിച്ചത്.
നിലവിൽ ആപ്ലിക്കേഷൻ ആൻഡ്രോയ്ഡിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ലഭിച്ചിരിക്കുന്ന യൂസേഴ്സിനെ വർധിപ്പിച്ചതിന് ശേഷമാകും ഐഓഎസിലേക്ക് അവതരിപ്പിക്കുക.
ALSO READ : PUBG Lite പോയോ? ഇതാ ചില കിടിലൻ ഗെയിമിങ്ങ് ഒാപ്ഷനുകൾ
അതേസമയം വളരെ കുറഞ്ഞ സമയത്തിനുള്ള ഒരു കോടി യൂസേഴ്സിനെ ലഭിച്ചത് ഒരു ആഘോമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ. ഇന്ന് മുതൽ ആരംഭിക്കുന്ന രണ്ട് ദിവസത്തെ ക്യാമ്പയിനാണ് പദ്ധതി ഇട്ടിരിക്കുന്നത്. വിജയിക്കുന്നവർക്ക് ആറ് ലക്ഷം രൂപ വരെ സമ്മാനമായി ലഭിക്കുന്നതാണ്.
ഇത് സംബന്ധിച്ചുള്ള ഒരു ടീസർ വീഡിയോ ഗെയ്മിന്റെ നിർമാതാക്കളിൽ ഒരാളായ ക്രാഫ്റ്റൺ പുറത്ത് വിട്ടിട്ടുണ്ട്. 18 ടീമുകളെ ഉൾപ്പെടുത്തിയാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ലോഞ്ച് പാർട്ടി സംഘടിപ്പിക്കുന്നത്. ഓരോ ടീമിൽ കുറഞ്ഞപക്ഷം ഒരു പ്രമുഖനായി പബ്ജി താരമുണ്ടായിരിക്കുന്നതാണ്. ഈ മത്സരത്തിൽ ജയിക്കുന്ന ടീമിനാണ് ആറ് ലക്ഷം രൂപ സമ്മാത്തുക ലഭിക്കുന്നത്.
ALSO READ : PUBG Mobile Season 1.3 global update:എല്ലാവരും കാത്തിരുന്ന പബ്ജി ഗ്ലോബൽ അപ്ഡേറ്റ് റിലീസായി
ഡൈനാമോ, മോർട്ടൽ, കെ18, ഗോഡ്നിക്സൺ തുടങ്ങിയവറെ അണിനിരത്തിയാണ് ഈ മത്സര പരിപാടി സംഘടിപ്പിക്കുന്നത്. മത്സരങ്ങളുടെ ലൈവ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യൂട്യൂബ് പേജിലും സംപ്രേഷണം ചെയ്യുന്നതാണ്. ഈ മത്സര പരിപാടിയിലൂടെ തങ്ങൾ വീണ്ടും അവതിരിപ്പച്ച് പബ്ജിയുടെ ഇന്ത്യൻ പതിപ്പിന് കൂടുതൽ സ്വീകാര്യത ലഭ്യമാക്കുന്നതിന് വേണ്ടിയാണ്.
ALSO READ : FAU-G Game 5 Million Downloads കടന്നു; Google പ്ലേ സ്റ്റോറിലെ Top Free Gamesൽ ഒന്നാമത്
ഇന്ത്യയിൽ വലിയ തോതിൽ പ്രചാരമുള്ള ഗെയ്മിങ് ആപ്ലിക്കേഷനായ പബ്ജിയെ കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ ഇന്ത്യ ചൈനീസ പ്രശ്നത്തെ തുടർന്ന് നിരോധിക്കുന്നത്. ആപ്ലിക്കേഷന്റെ സർവർകളുടെ പ്രവർത്തനം ചൈനീസ് ആസ്ഥാനമായതിനാൽ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ആപ്ലിക്കേഷനെ വിലക്കിയത്. തുടർന്ന് ചൈനീസ് പങ്കാളിയെ ഒഴുവാക്കി പബ്ജി ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്ന പേരിൽ ഇന്ത്യയിൽ ഈ ജൂലൈ രണ്ടിന് വീണ്ടും അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...