റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ  റിയൽ മി 9i 5ജി ഫോണുകൾ ഇന്ന്, (ആഗസ്റ്റ് 24) മുതൽ ഇന്ത്യൻ വിപണിയിൽ സെയിൽ ആരംഭിച്ചിരിക്കുകയാണ്. മീഡിയ ടെക് ഡിമെൻസിറ്റി 810 5ജി ചിപ്‌സെറ്റ്, 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ലേസർ ലൈറ്റ് ഡിസൈൻ, 90Hz അൾട്രാ സ്മൂത്ത് ഡിസ്‌പ്ലേ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. റിയൽ മി 9i 5ജി ഫോണുകൾ 14,999 രൂപ വിലയിലാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. കൂടാതെ സ്റ്റൈലിഷ് പ്രീമിയം ലുക്കാണ് ഫോണിന് നല്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.  4 ജിബി റാം  64 ജിബി ഇന്റെർണൽ സ്റ്റോറേജ്, 6 ജിബി റാം, 128 ജിബി ഇന്റെർണൽ സ്റ്റോറേജ് എന്നീ വേരിയന്റുകളാണ് ഫോണിനുള്ളത്. ഫോണിന്റെ 4 ജിബി റാം  64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 14,999 രൂപയും 6 ജിബി റാം, 128 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 16,999 രൂപയുമാണ്. ഫോണിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ലേസർ ലൈറ്റ് ഡിസൈനാണ്. ആകെ 2 കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.  മെറ്റാലിക് ഗോൾഡ്, റോക്കിംഗ് ബ്ലാക്ക് എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്.   ഫ്ലിപ്കാർട്ട്, റിയൽമി ഡോട്ട് കോം, റിയൽമി സ്റ്റോറുകൾ വഴി ഈ ഫോൺ ലഭ്യമാകും.


ALSO READ: Realme 9i 5G | പ്രീമിയം ലുക്ക് ബജറ്റ് പ്രൈസ്, റിയൽമി-9 ഐ 5ജി ഇന്ത്യയിലെത്തി


6.6 ഇഞ്ച്  ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ എൽസിഡി  ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.  മീഡിയ ടെക് ഡിമെൻസിറ്റി 810 5ജി പ്രൊസസ്സറാണ്  ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 128 ജിബി വരെ സ്റ്റോറേജ് ഫോണിന് നൽകിയിട്ടുണ്ട്.മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ മെമ്മറി വർദ്ധിപ്പിക്കാം.  ആൻഡ്രോയിഡ് 12 സോഫ്റ്റ്‌വെയറിൽ  റിയൽമി യൂസർ ഇന്റർഫേസ് 3.0 ആണ് ഈ ഫോണിൽ ഒരുക്കിയിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ പോർട്രെയ്റ്റ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ.  18 വാട്ട്സ്  ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിനുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.