റിയൽ മിയുടെ പുതിയ സ്മാർട്ട്ഫോൺ റിയൽമി ജിടി 2 ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ മാസം ആദ്യം ഇന്ത്യയിലെത്തിച്ച റിയൽമി ജിടി 2 പ്രോയ്ക്ക് സമാനമായ ഡിസൈനും സ്റ്റൈലുമാണ് പുതിയ ഫോണിൽ  ഒരുക്കിയിരിക്കുന്നത്. എന്നാൽ ഫീച്ചറുകളിൽ ചില പ്രധാന വ്യത്യാസങ്ങൾ ഉണ്ട്. റിയൽമി ജിടി 2ഫോണുകളുടെ പ്രധാന ആകർഷണം ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രൊസസ്സറാണ്. കമ്പനിയുടെ 2021 ലെ ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റായിരുന്നു  ക്വാൽകോം സ്നാപ്ഡ്രാഗൺ 888.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ ഫോണിന്റെ ക്യാമറയിലും ഡിസ്‌പ്ലേയിലും റിയൽമി ജിടി 2 പ്രോയിൽ നിന്ന് വ്യത്യാസങ്ങൾ ഉണ്ട്. റിയൽമി ജിടി 2 ഫോണുകൾ ആകെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 34,999 രൂപയാണ്. എന്നാൽ  12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 38,999 രൂപയാണ്.


ഫോൺ ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. പേപ്പർ ഗ്രീൻ, പേപ്പർ വൈറ്റ്, സ്റ്റീൽ ബ്ലാക്ക് നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഏപ്രിൽ 28 അർധരാത്രി മുതലാണ് ഫോണിന്റെ വില്പന ആരംഭിക്കുന്നത്. റീയൽമി ഔദ്യോഗിക വെബ്സൈറ്റും, ഫ്ലിപ്പ്കാർട്ടും വഴിയാണ് ഫോണുകൾ വിപണിയിൽ എത്തിക്കുന്നത്. എച്ച്ഡിഎഫ്സി  ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ വഴി 5000 രൂപ വരെ വിലക്കിഴിവും റിയൽമി നിലവിൽ നൽകുന്നുണ്ട്.


6.62 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. ഫുൾ എച്ച്ഡി പ്ലസ് റെസൊല്യൂഷനാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ സ്ക്രീൻ ടു ബോഡി റേഷ്യോ 92.6 ശതമാനമാണ്. കൂടാതെ പീക്ക് ബ്രൈറ്റ്നെസ്സ്  1300 നിറ്റ്സും. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനോട് കൂടിയാണ് ഫോൺ എത്തുന്നത്. ഫോണിന്റെ റിഫ്രഷ് റേറ്റ് 120 Hz ആണ്.  അഡ്രിനോ 660 ജിപിയുവുഡ് കൂടിയ  ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.


ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്.  50 മെഗാപിക്സൽ പ്രൈമറി സെൻസർ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ അൾട്രാ മാക്രോ ലെൻസ് എന്നിവയാണ് ഫോണിൽ ഒരുക്കിയിരിക്കുന്ന ക്യാമറകൾ. ഫോണിലെ സെൽഫി ക്യാമറ 32 മെഗാപിക്സലാണ്. ഫോണിന്റെ പ്രൈമറി ലെൻസ് റിയൽമി ജിടി 2 പ്രോ ഫോണുകൾക്ക് സമാനമാണ്. 65 വാട്ട്സ് ഫാസ്റ്റ് ചാർജിങോട് കൂടിൽ 5000 mAh ബാറ്ററിയാണ് ഫോണിൽ ഉള്ളത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.