Realme GT 2 Series : കിടിലം ഫീച്ചറുകളുമായി റിയൽമി ജിടി 2 സീരീസ് ഉടൻ ഇന്ത്യയിലെത്തുന്നു
ഈ മാസം തന്നെ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Bengaluru : റിയൽ മി പുതുതായി പുറത്തിറക്കിയ ജിടി 2 സീരീസ് ഉടൻ ഇന്ത്യയിലെത്തും. സീരിസിൽ ആകെ റിയൽമി ജിടി 2, റിയൽമി ജിടി 2 പ്രൊ എന്നിങ്ങനെ ആകെ 2 ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഫോൺ ഉടൻ എത്തുമെന്ന് മൊബൈൽ നിർമ്മാതാക്കളായ റിയൽമി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. എന്നാൽ ഫോണുകൾ എത്തുന്ന തീയതി അറിയിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഈ മാസം തന്നെ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചൈനയിൽ അവതരിപ്പിച്ചപ്പോൾ റിയൽമി ജിടി 2 പ്രൊ ഫോണുകളുടെ ബേസ് മോഡലിന്റെ വില CNY 3,899 ആയിരുന്നു, അതായത് ഏകദേശം 45,600 രൂപ. അതിന്റെ തന്നെ ഹൈ എൻഡ് വേരിയന്റിന്റെ വില CNY 4,799 ആയിരുന്നു, ഏകദേശം 56,300 രൂപ. റിയൽമി ജിടി ഫോണുകൾ ആകെ 2 സ്റ്റോറേജ് വേരിയന്റുകളിൽ ആയിരുന്നു എത്തിയത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില
549 യൂറോയും (46,300 രൂപ), 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 599 യൂറോയും (50,500 രൂപ) ആയിരുന്നു.
ALSO READ: iPhone 13: ഐഫോൺ 13-ന്റെ പച്ച വേരിയന്റിന് വൻ കിഴിവുണ്ട്, ഓഫറുകൾ ഇതാണ്
റിയൽമി ജിടി 2 പ്രൊ സവിശേഷതകൾ
6.7-ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ്, അമോലെഡ് ഡിസ്പ്ലേ പാനലാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിന് 120 Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കും. കൂടാതെ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും ഫോണിൽ ഒരുക്കിയിട്ടുണ്ട്. ഫോണിന്റെ പ്രോസസ്സർ സ്നാപ്ഡ്രാഗൺ 8 ജെൻ 1ആണ്. ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിട്ടുള്ളത്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ അൾട്രാ മാക്രോ ലെൻസ് എന്നിവയാണ് ഫോണിൽ ഒരുക്കിയിരിക്കുന്ന ക്യാമറകൾ. ഫോണിലെ സെൽഫി ക്യാമറ 32 മെഗാപിക്സലാണ്.
റിയൽമി ജിടി 2 സവിശേഷതകൾ
റിയൽമി ജിടി 2 പ്രൊയ്ക്ക് സമാനമായ സവിശേഷതകളാണ് റിയൽമി ജിടി 2നും ഉള്ളത്. എന്നാൽ ഡിസ്‌പ്ലേയ്ക്കും, പ്രൊസസ്സറിനും മറ്റും വ്യത്യാസങ്ങൾ ഉണ്ട്. ഫോണിൽ 6.62 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് E4 അമോലെഡ് ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. ഫോണിന് 120 Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കും. ഫോണിൽ സ്നാപ്ഡ്രാഗൺ 888 5G പ്രൊസസ്സറാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് ഫോണുകളിലും 5000mAh ബാറ്ററിയും, 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമാണ് ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...